Connect with us

Trending

അവർക്കൊക്കെ അത് ഹരമാണ് എന്നാൽ എനിക്കത് പേടിയാണ്..!! തനിക് ഏറ്റവും പേടിയുള്ളതും കുടുംബത്തിന് ഏറ്റവും ഇഷ്ടമുള്ളതുമായ കാര്യം പങ്കുവെച്ച് ജയറാം..!!

Published

on

മലയാള സിനിമയിലെ കലാകാരന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന കലാകാരനാണ് പദ്മരാജൻ. തന്റെ വിത്യസ്തയാർന്ന കഥകളിലൂടെയും അച്ചടക്കം നിറഞ്ഞ സവിധാനത്തിലൂടെയും സിനിമ പ്രേക്ഷകരെ വേറൊരു ലോകത്തിൽ എത്തിച്ച പദ്മരാജന്റെ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ് ജയറാം എന്ന കലാകാരനും. മിമിക്രി കോമഡി രംഗത് നിന്നാണ് തന്റെ വരവെങ്കിലും അഭിനയത്തിൽ തൻ ഒട്ടും പിന്നിൽ അല്ല എന്ന പലതവണ തെളിയിച്ച താരമാണ് ജയറാം . കോമഡി വേഷങ്ങൾ ആയാലും സഹതാരമെങ്കിലും നായകൻ ആണെങ്കിലും അഭിനയ പ്രദായം ഉള്ള വേഷങ്ങൾ ആണെങ്കിലും ഒരുപോലെ മികച്ചതാക്കാൻ ജയറാമിനോളം കഴിവ് ചിലപ്പോ മറ്റു നടന്മാർക്ക് കാണില്ല.

മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് ജയറാം. സിനിമയിൽ നിന്ന് തന്നെ തന്റെ ജീവിതസഖിയെ കണ്ടുപിടിച്ച ജയറാമിന്റെ കുടുംബവും മലയാളികൾ മാതൃകയാക്കുന്ന കുടുംബങ്ങളിൽ ഒന്നാണ്. അഭിനയത്തിൽ പിന്നീട് സജീവമായില്ലെങ്കിലും പൊതുവേദികളിൽ ഇന്നും പാർവതി സജീവമാണ്. ഇപ്പോളിതാ ജയറാം- പാർവതി ദമ്പതികളുടെ മകനായ കാളിദാസും സിനിമയിൽ സജീവമായി കഴിഞ്ഞു. അഭിനയം തനിക്കും വഴങ്ങും എന്ന് ചെറുപ്പത്തിൽ തന്നെ തെളിയിച്ച താരമാണ് കാളിദാസ്.

കുടുംബത്തിനോടൊപ്പം തന്നെ നിരവധി യാത്രകൾ ചെയ്യുവാനും സമയം പങ്കിടാനും സമയം കണ്ടെത്താറുള്ള താരമാണ് ജയറാം. ഇവരുടെ അവധിക്കാല ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽസന്തോഷം നിരക്കുന്നുമുണ്ട്. ഇപ്പോളിതാ തന്റെ കുടുംബത്തിനെപ്പറ്റിയുള്ള രസകരവുമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് ജയറാം. അമ്യൂസ്‌മെന്റ് പാർക്കിലെയും മറ്റും അത്യാവശ്യം റിസ്ക് എടുത്തിട്ടുള്ള റൈഡുകളിൽ കയറുവാൻ ജയാറാമിന് പേടിയാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത് എന്നാൽ തന്റെ മക്കള്ക്കും ഭാര്യ പർവ്വതിക്കും അതൊരുപാടിഷ്ടമെന്നും താരം വ്യക്തമാക്കി. ഒരിക്കൽ കുടുംബ സമേതം മൗറീഷ്യസിൽ പോയാപ്പോൾ ഒരു റെയ്‌ഡിൽ ഞൻ അറിയാതെ എന്നീ കയറ്റുവാൻ അവർ ശ്രമിച്ചു എന്നാൽ അവസാനം കാര്യം മനസിലായ ഞാൻ അതിൽ നിന്ന് പിന്മാറുകയായിരുന്നു എന്ന് ജയറാം വ്യാക്തമാക്കി.

തൻ നേരിട്ടുള്ള ഇത്തരം രസകരവുമായ ചർച്ചകൾ കുട്ടുകാരൊപ്പം പൊടിപ്പും തൊങ്ങലും
ചേർത്ത് രസമകരമായി അവതരിപ്പിക്കാൻ കഴിവുള്ള ആള് കൂടിയാണ് ജയറാം. ഇതേ സംഭവം തന്റെ കൂട്ടുകാരായ സിദ്ധിഖിന്റെ ഒപ്പം തൻ പങ്കുവെച്ചത് താൻ ആ റൈഡുകൾ
ആസ്വദിച്ച് എന്നായിരുന്നു എന്ന് ചിരിച്ചുകൊണ്ട് ജയറാം പറഞ്ഞു നിർത്തി.

ARTICLES

അർച്ചന കവിയുടെ ഡാൻസ് കണ്ട് അമ്പരന്ന് ആരാധകർ!

Published

on

സിനിമാ മേഖലയിൽ ഇപ്പൊ സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയി നിൽക്കുന്ന നടിയാണ് അർച്ചന കവി. നടി ഈയടുത്ത് പങ്കുവെച്ച ഡാൻസ് വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആരാധകർക്കായി രസകരമായ ചിത്രങ്ങളും വിഡിയോയും പങ്കിടുന്ന അർച്ചന കവി പ്രേക്ഷകർക്ക് വളരെ സ്വീകാര്യയായാണ് . നിരവധി തവണ ഇൻസ്റ്റാഗ്രാമിൽ രസകരമായ ചിത്രങ്ങളും വീഡിയോകളും നടി പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഈയടുത്തു പോസ്റ്റ് ചെയ്തത് ബാക്കിയുള്ളവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, അർച്ചന തന്റെ സുഹൃത്തിനൊപ്പം ഒരു പ്രശസ്ത പോപ്പ് ഗാനത്തിലേക്ക് നൃത്തം ചെയ്യുന്നതായി നമുക്ക് കാണാം.

നിരവധി സെലിബ്രിറ്റികൾ അവരുടെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നത് സ്വാഭാവികമാണ് , എന്നാൽ അർച്ചന കവി പങ്കിട്ടത് പ്രതീക്ഷിച്ചതിലും തികച്ചും വ്യത്യസ്തമായ ഒന്നാണ് . ഗായകൻ സീൻ പോളിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നായ ടെമ്പറേച്ചറിനു വേണ്ടി നൃത്തം ചെയ്യുകയാണ് താരം . അർച്ചനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിവിധ ക്ലിപ്പുകളുടെ ഒരു ലിസ്റ്റ് ഉണ്ട് അത് എല്ലാം ഒരു വീഡിയോ ആക്കിയിരിക്കുകയാണ് , അത് വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് ചിത്രികരിച്ചിരിക്കുന്നതാണ്. ക്ലിപ്പുകളിലൊന്നിൽ നടി മേശപ്പുറത്ത് നൃത്തം ചെയ്യുന്നത് പോലും നമുക്ക് കാണാൻ സാധിക്കും, അതേസമയം അവളുടെ സുഹൃത്ത് പശ്ചാത്തലത്തിൽ ഡാൻസ് കളിക്കുന്നതുമായും നമുക്ക് കാണാം .

വീഡിയോയുടെ ഒരു സെഗ്മെന്റിൽ തന്റെ വളർത്തു നായയായ പ്ലൂട്ടോയെയും അർച്ചന ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഇതിനു അടിക്കുറുപ്പായി അർച്ചന എഴുതിയത് ഈ വീഡിയോ ചിത്രികരിക്കുന്നതിനിടയിൽ മൃഗങ്ങളെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല എന്നാണ്. നിരവധി ചിത്രങ്ങളിൽ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച അർച്ചന കവി മലയാള ചലച്ചിത്രമേഖലയിലെ ഒരു ജനപ്രിയ മുഖമാണ്. ടു നൂറ വിത്ത് ലവ്, ഹണി ബീ, അഭിയും ഞാനും , പട്ടം പോലെ തുടങ്ങി നിരവധി ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഭിനേതാവ് എന്നതിനപ്പുറം അറിയപ്പെടുന്ന ടിവി ഹോസ്റ്റും യുട്യൂബ് വ്യക്തിത്വവുമാണ് അർച്ചന.

Continue Reading

ARTICLES

അവരെന്നെ ഒറ്റപ്പെടുത്തുന്നു: താൻ നേരിടുന്ന പ്രശ്നത്തെ കുറിച്ചു കങ്കണ!

Published

on

ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് കങ്കണ. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ പലപ്പോഴും വലിയ വിവാദങ്ങൾക്ക് തിരി കൊളുത്താറുണ്ട്. ഇത്തവണയും സ്ഥിതി മറ്റൊന്നല്ല. താരം ഇപ്പോൾ പറയുന്നത് താന്‍ എല്ലാവരെയും പിന്തുണയ്ക്കുമ്പോള്‍ തന്നെ മാത്രം കൂട്ടത്തോടെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ് എന്നാണ്. ബോളിവുഡില്‍ താന്‍ പിന്തുണയ്ക്കാത്ത ഒരു നടി പോലുമില്ല എന്നാണ് കങ്കണ അവകാശപ്പെടുന്നത്. ആലിയ ഭട്ട്, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ എന്നീ താരങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ഇപ്പോൾ പ്രസ്താവിച്ചിരിക്കുന്നത്.

5 Reasons why Kangana Ranaut is the true revolutionary Queen of Hindi  Cinema - The Better India

ബോളിവുഡില്‍ ഒരു നടി പോലും ഞാന്‍ പിന്തുണയ്ക്കാത്തതായോ പ്രശംസിക്കാത്തതായോ ഇല്ല. പക്ഷെ അവരൊന്നും എന്റെ കാര്യം വരുമ്പോള്‍ ഉണ്ടാവില്ല. എപ്പോഴെങ്കിലും അതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ, എന്തിനാണ് അവര്‍ എന്നെ കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്. ആലോചിച്ച് നോക്കു. അവരുടെയെല്ലാം സിനിമ കാണാന്‍ യാതൊരു പ്രശ്‌നവുമില്ലാതെയാണ് ഞാന്‍ പോകുന്നത്. അവര്‍ എന്നെ ക്ഷണിക്കാറുമുണ്ട്. എന്നാല്‍ ഞാന്‍ അവരെ എന്റെ സിനിമ കാണാനായി ക്ഷണിക്കുമ്പോള്‍ അവരാരും ഫോണ്‍ പോലും എടുക്കാറില്ല എന്നാണ് കങ്കണ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

Cannes 2019: Kangana, Deepika, Priyanka all set to put red carpet on fire!  | Newsmobile

ബോളിവുഡില്‍ നിന്നും താന്‍ തീര്‍ത്തും ഒറ്റപ്പെട്ടവളാണ് എന്നും താരം പറയുന്നു. കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര തുടങ്ങിയ നിര്‍മ്മാതാക്കളെയും നടിമാരെയും വിമര്‍ശിച്ച് കങ്കണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പല ബോളിവുഡ് സിനിമകളുടെയും തിയേറ്റര്‍ റിലീസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ടു പോവുകയാണ്.

Continue Reading

ARTICLES

സൽമാൻ ഖാൻ ആരാണെന്നുള്ള ചോദ്യത്തിന് കിടിലം മറുപടിയുമായി കിംഗ് ഖാൻ!

Published

on

ബോളിവുഡിന്റെ രാജാവ് ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ സ്വരത്തിൽ വരുന്ന മറുപടി അത് കിംഗ് ഖാൻ ആണെന്ന് തന്നെയാകും. ഇപ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുന്ന ഷാരൂഖ് സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായ ഉത്തരമാണ് നൽകിയിരിക്കുകയാണ് കിംഗ് ഖാൻ. തന്റെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുമ്പോഴാണ് ആരാധകാരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി നടൻ എത്തിയിരിക്കുന്നത്.

Shah Rukh Khan becomes highest-paid actor with his HUGE Pathan fee

കൂടുതൽ ആരാധകർക്കും അറിയേണ്ട ഒരു ചോദ്യം ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള സൗഹൃദത്തെ കുറിച്ചാണ്. ഭായ് എന്നാണ് ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകിയത്. പിന്നീട് ആമീർഖാന്റെ മികച്ച ഇഷ്ടപ്പെട്ട ചിത്രങ്ങളെ കുറിച്ചും ആരാധകർ ചോദിച്ചിരുന്നു. ഖയാമത് സേ ഖയാമത് തക, ദങ്കൽ, ലഗാൻ, ത്രീ ഇഡിയറ്റ്സ് എന്നിവയാണ് ഷാറൂഖ് ഖാന്റെ ഏറ്റവും പ്രിയപ്പെട്ട ആമിർ ഖാൻ ചിത്രങ്ങൾ. പിന്നീട് പ്രേക്ഷകർക്ക് അറിയേണ്ട മറ്റൊന്ന് ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളെ കുറിച്ചാണ്. രസകരമായ മറുപടിയാണ് എസ് ആർകെ നൽകിയത്. ‘സാർ, താങ്കൾ ഒരിക്കൽ കോഫീ വിത്ത് കരൺ പരിപാടിയിൽ വെച്ച് സൗഹൃദം സൂക്ഷിക്കാൻ അറിയാത്ത വ്യക്തിയാണ് താങ്കൾ എന്നു പറഞ്ഞിരുന്നു, താങ്കൾ ഇപ്പോഴും അങ്ങനെ തന്നെയാണോ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് താരം കൊടുത്ത മറുപടി ഇങ്ങനെ, ‘ഇപ്പോൾ എന്റെ കുട്ടികൾ എനിക്ക് സുഹൃത്തുക്കളായുണ്ട്.

Salman Khan, Shah Rukh Khan, Aamir Khan are meeting secretly but there is no movie in the pipeline | Hindustan Times

ഷാരൂഖിനോട് ഉപദേശവും ആരാധകൻ ചോദിച്ചിരുന്നു. താൻ ഇരുപത്തിമൂന്നു വയസ്സുകാരനായ ഒരു വ്യക്തിയാണെന്നും കരിയർ തിരെഞ്ഞെടുക്കുന്നതിനെ കുറിച്ച് ആശയകുഴപ്പത്തിലാണെന്നും താരത്തിനോട് പറഞ്ഞു. ആരാധകനുള്ള താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. പ്രായം ഒരു സംഖ്യ മാത്രമാണ്. നന്നായി പ്രയത്നിക്കുക.. എല്ലാം ശരിയാകും. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് ഇരുപത്തിയാറാമത്തെ വയസ്സിലാണ്. വർഷങ്ങൾ വെറുതെ പാഴാക്കാതിരുന്നാൽ മാത്രം മതി എന്നായിരുന്നു. സീറോയ്ക്ക് ശേഷം പുറത്തു വരുന്ന എസ്ആർകെ ചിത്രമാണ് പഠാൻ. രണ്ടായിരത്തി ഇരുപത്തിരണ്ടിലാകും ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ദീപിക പദുകോൺ ആണ് ചിത്രത്തിലെ നായിക. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

 

 

Continue Reading

Trending