Connect with us

Trending

വർഷങ്ങൾ നീണ്ട പ്രണയം പിന്നീട് കല്യാണം അടുത്ത വർഷം ഡിവോഴ്സ്..! വിവാഹ മോചനത്തിന്റെ കാരണം വ്യക്തമാക്കി ശ്വേത ബസ്സു…

Published

on

ഏറ്റവും കൂടുതൽ വർത്തയാകുന്ന വിവാഹ മോചന കേസുകൾ സിനിമതാരങ്ങളുടെയാണ്. ചില വാർത്തകൾ പ്രേക്ഷകരെ അമ്പരപ്പിക്കുമ്പോൾ ചില വാർത്തകൾ  ആരാധകരെ ദുഃഖത്തിൽ ആഴ്ത്തറുമുണ്ട്.   സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വർഷം ഇളകി മറിച്ച വിവാഹ മോചന വാർത്തയായിരുന്നു ശ്വേത ബസു എന്ന തെന്നിത്യൻ താരത്തിന്റെ വിവാഹ മോചനം.   വർഷങ്ങളോളം നീണ്ട  പ്രണയത്തിൽ നിന്നു വിവാഹത്തിലേക്ക് എത്തുകയും പിന്നീട് വിവാഹശേഷം ഒരു വർഷം തികയുന്നതിനു മുന്നേ വിവാഹ മോചനം നേടുന്ന വാർത്തകൾ സിനിമ ആരാധകർക്ക് സ്ഥിരം കാഴ്ചയാണ്. അതുതന്നെയാണ് ശ്വേത ബസുവിനും സംഭവിച്ചത്.

ബാലതാരമായി ആണ് സിനിമയിലേക്ക് ശ്വേത രംഗപ്രവേശനം ചെയ്‌യുന്നത്‌. പിന്നീട് മികച്ച ബാലതരത്തിനുള്ള ദേശിയ അവാർഡ് കൈപ്പറ്റിയ ശ്വേത നല്ലൊരു അഭിനേത്രിയായി വളരുകയായിരുന്നു.   തന്റെ അഭിനയ ജീവിതത്തിന്റെ ഇടയിലാണ് ശ്വേത രോഹിത് എന്ന സംവിധായകനുമായി അടുപത്തിലാകുന്നതും പിന്നീട് അത് വിവാദത്തിലേക്ക് നയിച്ചതും.  2018 ഡീസമ്പറിൽ അടുത്ത സുഹൃത്താക്കളോടൊപ്പം ആയിരുന്നഹ് ഇരുവരുടെയും വിവാഹം.  എന്നാൽ  കഴിഞ്ഞ വർഷം താൻ പങ്കുവെച്ച വിവാഹമോചന വാർത്ത ഏതൊരു ആരാധകനു ഞെട്ടലുണ്ടാക്കുന്നതായിരുന്നു.  ഇപ്പോൾ പ്രമുഖ പത്രം നടത്തിയ അഭിമുഖത്തിലാണ് തന്റെ വിവാഹ മോചന വാർത്ത ശ്വേത വ്യക്തമാക്കുന്നത്.

ഞങ്ങൾ വേര്പിരിയുകയാണ്.  ഇത് ഒരുമിച്ചുള്ള തീരുമാനം തന്നെയാണ്. കുറച്ചധികം മാസങ്ങൾ കൊണ്ട് ഞങ്ങൾ നടത്തിയ ആലോചനയിൽ നിന്നാണ് ഞങ്ങൾ ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഒരുമിചുള്ള ജീവിതത്തിനെക്കാൾ നല്ലത് നല്ല രണ്ടു സുഹൃത്തുക്കൾ ആയി  കഴിയുന്നതാണ് എന്നത് ഞങ്ങൾക് മനസിലായി എന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ശ്വേത തന്റെ വിവാഹ മോചനവർത്ത പുറംലോകത്തെ അറിയിച്ചത്. വിവാഹ മോചനും ഇരുവരും നേടുകയാണ് എന്നത് ആരാധകർക്ക് മനസിലയെങ്കിലും ഇതിനു പിന്നിലെ കാരണം അവര്ക് അറിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ  താരം നൽകിയ അഭിമുഖത്തിൽ ആണ് അക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അങ്ങനെ സംഭവിവിച്ചു കഴിഞ്ഞു. പത്തും പതിനഞ്ചും വർഷങ്ങൾ  കഴിഞ്ഞ ദമ്പതികൾ ഇരുവഴിക് സഞ്ചരിക്കുന്നതിനർക്കൽ നല്ലതാണ് ആദ്യം തന്നെ ഇങ്ങനെ ഒരു തീരുമാനം എന്നു തോന്നി.   വിവാഹ മോചനം എന്നത് വലിയ കാര്യമണെന്ന് തോന്നുമെങ്കിലും 7,8 മാസത്തെ അടുപ്പം ഒരു ബ്രേക്ക് ആപ് പോലെ തോന്നിയുള്ളൂ. എങ്കിലും അടുത്തൊരാൾ വേര്പിരിയുമ്പോൾ ഉണ്ടായ വിഷമം ഞങ്ങൾക് ഉണ്ടായിരുന്നു.  എന്നാലും എടുത്ത തീരുമാനം ഒരിക്കലും തെറ്റല്ല എന്ന ഉറപ്പ് എനിക്കുണ്ട്. ശ്വേത വ്യക്തമാക്കി.   വിവാഹ മോചനത്തിന് ശേഷം കുടുംബത്തോടൊപ്പം ആണ് ഇപ്പോൾ താരം ജീവിക്കുന്നത്. കൂടാതെ ഇരുവരും നല്ല സുഹൃത്തുക്കൾ ആണ്  എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.


ARTICLES

അർച്ചന കവിയുടെ ഡാൻസ് കണ്ട് അമ്പരന്ന് ആരാധകർ!

Published

on

സിനിമാ മേഖലയിൽ ഇപ്പൊ സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയി നിൽക്കുന്ന നടിയാണ് അർച്ചന കവി. നടി ഈയടുത്ത് പങ്കുവെച്ച ഡാൻസ് വീഡിയോ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആരാധകർക്കായി രസകരമായ ചിത്രങ്ങളും വിഡിയോയും പങ്കിടുന്ന അർച്ചന കവി പ്രേക്ഷകർക്ക് വളരെ സ്വീകാര്യയായാണ് . നിരവധി തവണ ഇൻസ്റ്റാഗ്രാമിൽ രസകരമായ ചിത്രങ്ങളും വീഡിയോകളും നടി പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഈയടുത്തു പോസ്റ്റ് ചെയ്തത് ബാക്കിയുള്ളവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. തന്റെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, അർച്ചന തന്റെ സുഹൃത്തിനൊപ്പം ഒരു പ്രശസ്ത പോപ്പ് ഗാനത്തിലേക്ക് നൃത്തം ചെയ്യുന്നതായി നമുക്ക് കാണാം.

നിരവധി സെലിബ്രിറ്റികൾ അവരുടെ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നത് സ്വാഭാവികമാണ് , എന്നാൽ അർച്ചന കവി പങ്കിട്ടത് പ്രതീക്ഷിച്ചതിലും തികച്ചും വ്യത്യസ്തമായ ഒന്നാണ് . ഗായകൻ സീൻ പോളിന്റെ ഏറ്റവും ജനപ്രിയ ഗാനങ്ങളിലൊന്നായ ടെമ്പറേച്ചറിനു വേണ്ടി നൃത്തം ചെയ്യുകയാണ് താരം . അർച്ചനയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിവിധ ക്ലിപ്പുകളുടെ ഒരു ലിസ്റ്റ് ഉണ്ട് അത് എല്ലാം ഒരു വീഡിയോ ആക്കിയിരിക്കുകയാണ് , അത് വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് ചിത്രികരിച്ചിരിക്കുന്നതാണ്. ക്ലിപ്പുകളിലൊന്നിൽ നടി മേശപ്പുറത്ത് നൃത്തം ചെയ്യുന്നത് പോലും നമുക്ക് കാണാൻ സാധിക്കും, അതേസമയം അവളുടെ സുഹൃത്ത് പശ്ചാത്തലത്തിൽ ഡാൻസ് കളിക്കുന്നതുമായും നമുക്ക് കാണാം .

വീഡിയോയുടെ ഒരു സെഗ്മെന്റിൽ തന്റെ വളർത്തു നായയായ പ്ലൂട്ടോയെയും അർച്ചന ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഇതിനു അടിക്കുറുപ്പായി അർച്ചന എഴുതിയത് ഈ വീഡിയോ ചിത്രികരിക്കുന്നതിനിടയിൽ മൃഗങ്ങളെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ല എന്നാണ്. നിരവധി ചിത്രങ്ങളിൽ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച അർച്ചന കവി മലയാള ചലച്ചിത്രമേഖലയിലെ ഒരു ജനപ്രിയ മുഖമാണ്. ടു നൂറ വിത്ത് ലവ്, ഹണി ബീ, അഭിയും ഞാനും , പട്ടം പോലെ തുടങ്ങി നിരവധി ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഭിനേതാവ് എന്നതിനപ്പുറം അറിയപ്പെടുന്ന ടിവി ഹോസ്റ്റും യുട്യൂബ് വ്യക്തിത്വവുമാണ് അർച്ചന.

Continue Reading

ARTICLES

അവരെന്നെ ഒറ്റപ്പെടുത്തുന്നു: താൻ നേരിടുന്ന പ്രശ്നത്തെ കുറിച്ചു കങ്കണ!

Published

on

ഗ്യാങ്സ്റ്റർ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച നായികയാണ് കങ്കണ. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ പലപ്പോഴും വലിയ വിവാദങ്ങൾക്ക് തിരി കൊളുത്താറുണ്ട്. ഇത്തവണയും സ്ഥിതി മറ്റൊന്നല്ല. താരം ഇപ്പോൾ പറയുന്നത് താന്‍ എല്ലാവരെയും പിന്തുണയ്ക്കുമ്പോള്‍ തന്നെ മാത്രം കൂട്ടത്തോടെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ് എന്നാണ്. ബോളിവുഡില്‍ താന്‍ പിന്തുണയ്ക്കാത്ത ഒരു നടി പോലുമില്ല എന്നാണ് കങ്കണ അവകാശപ്പെടുന്നത്. ആലിയ ഭട്ട്, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ എന്നീ താരങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ഇപ്പോൾ പ്രസ്താവിച്ചിരിക്കുന്നത്.

5 Reasons why Kangana Ranaut is the true revolutionary Queen of Hindi  Cinema - The Better India

ബോളിവുഡില്‍ ഒരു നടി പോലും ഞാന്‍ പിന്തുണയ്ക്കാത്തതായോ പ്രശംസിക്കാത്തതായോ ഇല്ല. പക്ഷെ അവരൊന്നും എന്റെ കാര്യം വരുമ്പോള്‍ ഉണ്ടാവില്ല. എപ്പോഴെങ്കിലും അതെന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ, എന്തിനാണ് അവര്‍ എന്നെ കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്. ആലോചിച്ച് നോക്കു. അവരുടെയെല്ലാം സിനിമ കാണാന്‍ യാതൊരു പ്രശ്‌നവുമില്ലാതെയാണ് ഞാന്‍ പോകുന്നത്. അവര്‍ എന്നെ ക്ഷണിക്കാറുമുണ്ട്. എന്നാല്‍ ഞാന്‍ അവരെ എന്റെ സിനിമ കാണാനായി ക്ഷണിക്കുമ്പോള്‍ അവരാരും ഫോണ്‍ പോലും എടുക്കാറില്ല എന്നാണ് കങ്കണ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

Cannes 2019: Kangana, Deepika, Priyanka all set to put red carpet on fire!  | Newsmobile

ബോളിവുഡില്‍ നിന്നും താന്‍ തീര്‍ത്തും ഒറ്റപ്പെട്ടവളാണ് എന്നും താരം പറയുന്നു. കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര തുടങ്ങിയ നിര്‍മ്മാതാക്കളെയും നടിമാരെയും വിമര്‍ശിച്ച് കങ്കണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പല ബോളിവുഡ് സിനിമകളുടെയും തിയേറ്റര്‍ റിലീസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ടു പോവുകയാണ്.

Continue Reading

ARTICLES

സൽമാൻ ഖാൻ ആരാണെന്നുള്ള ചോദ്യത്തിന് കിടിലം മറുപടിയുമായി കിംഗ് ഖാൻ!

Published

on

ബോളിവുഡിന്റെ രാജാവ് ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ സ്വരത്തിൽ വരുന്ന മറുപടി അത് കിംഗ് ഖാൻ ആണെന്ന് തന്നെയാകും. ഇപ്പോൾ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുന്ന ഷാരൂഖ് സോഷ്യൽ മീഡിയയിൽ സജീവമാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായ ഉത്തരമാണ് നൽകിയിരിക്കുകയാണ് കിംഗ് ഖാൻ. തന്റെ ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുമ്പോഴാണ് ആരാധകാരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി നടൻ എത്തിയിരിക്കുന്നത്.

Shah Rukh Khan becomes highest-paid actor with his HUGE Pathan fee

കൂടുതൽ ആരാധകർക്കും അറിയേണ്ട ഒരു ചോദ്യം ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള സൗഹൃദത്തെ കുറിച്ചാണ്. ഭായ് എന്നാണ് ആരാധകന്റെ ചോദ്യത്തിന് ഉത്തരം നൽകിയത്. പിന്നീട് ആമീർഖാന്റെ മികച്ച ഇഷ്ടപ്പെട്ട ചിത്രങ്ങളെ കുറിച്ചും ആരാധകർ ചോദിച്ചിരുന്നു. ഖയാമത് സേ ഖയാമത് തക, ദങ്കൽ, ലഗാൻ, ത്രീ ഇഡിയറ്റ്സ് എന്നിവയാണ് ഷാറൂഖ് ഖാന്റെ ഏറ്റവും പ്രിയപ്പെട്ട ആമിർ ഖാൻ ചിത്രങ്ങൾ. പിന്നീട് പ്രേക്ഷകർക്ക് അറിയേണ്ട മറ്റൊന്ന് ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളെ കുറിച്ചാണ്. രസകരമായ മറുപടിയാണ് എസ് ആർകെ നൽകിയത്. ‘സാർ, താങ്കൾ ഒരിക്കൽ കോഫീ വിത്ത് കരൺ പരിപാടിയിൽ വെച്ച് സൗഹൃദം സൂക്ഷിക്കാൻ അറിയാത്ത വ്യക്തിയാണ് താങ്കൾ എന്നു പറഞ്ഞിരുന്നു, താങ്കൾ ഇപ്പോഴും അങ്ങനെ തന്നെയാണോ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് താരം കൊടുത്ത മറുപടി ഇങ്ങനെ, ‘ഇപ്പോൾ എന്റെ കുട്ടികൾ എനിക്ക് സുഹൃത്തുക്കളായുണ്ട്.

Salman Khan, Shah Rukh Khan, Aamir Khan are meeting secretly but there is no movie in the pipeline | Hindustan Times

ഷാരൂഖിനോട് ഉപദേശവും ആരാധകൻ ചോദിച്ചിരുന്നു. താൻ ഇരുപത്തിമൂന്നു വയസ്സുകാരനായ ഒരു വ്യക്തിയാണെന്നും കരിയർ തിരെഞ്ഞെടുക്കുന്നതിനെ കുറിച്ച് ആശയകുഴപ്പത്തിലാണെന്നും താരത്തിനോട് പറഞ്ഞു. ആരാധകനുള്ള താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. പ്രായം ഒരു സംഖ്യ മാത്രമാണ്. നന്നായി പ്രയത്നിക്കുക.. എല്ലാം ശരിയാകും. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് ഇരുപത്തിയാറാമത്തെ വയസ്സിലാണ്. വർഷങ്ങൾ വെറുതെ പാഴാക്കാതിരുന്നാൽ മാത്രം മതി എന്നായിരുന്നു. സീറോയ്ക്ക് ശേഷം പുറത്തു വരുന്ന എസ്ആർകെ ചിത്രമാണ് പഠാൻ. രണ്ടായിരത്തി ഇരുപത്തിരണ്ടിലാകും ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ദീപിക പദുകോൺ ആണ് ചിത്രത്തിലെ നായിക. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

 

 

Continue Reading

Trending