നമ്മുടെ അമല പോൾ തന്നെയല്ലേ ഇത് ? ഫോട്ടോ കണ്ടു അമ്പരന്ന് ആരാധകർ.പുത്തൻലൂക്കിൽ അമല പോൾ.

നമ്മുടെ അമല പോൾ തന്നെയല്ലേ ഇത് ? ഫോട്ടോ കണ്ടു അമ്പരന്ന് ആരാധകർ.പുത്തൻലൂക്കിൽ അമല പോൾ. post thumbnail image


തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമല പോൾ. എറണാകുളം സ്വദേശികളായ പോൾ വർഗീസിന്റെയും ആനീസ് പോളിന്റെയും മകളാണ് അമല. സെന്റ് തെരേസാസ് കോളജിലെ പഠന സമയത്ത് മോഡലിങ്ങിൽ താരം സജീവമായിരുന്നു. ഈ കാലയളവിലാണ് സംവിധായകനായ ലാൽ ജോസ് തന്റെ ചിത്രത്തിലേക്ക് താരത്തെ കൊണ്ട് വരുന്നത്. നീലത്താമര എന്ന ചിത്രത്തിൽ ബീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം രണ്ടായിരത്തി ഒൻപതിൽ അഭിനയരംഗത്തേക്ക് എത്തുന്നത്. വീരശേഖരൻ എന്ന ചിത്രത്തിലൂടെ താരം തമിഴ് സിനിമയിലേക്കും ചുവടു വച്ചു. സിന്ധു സാമവേലി എന്ന ചിത്രത്തിലൂടെ താരം തമിഴ് സിനിമ പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ രണ്ടായിരത്തി പത്തിൽ പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലെ അഭിനയത്തോടെ താരം ഏറെശ്രദ്ധിക്കപ്പെട്ടു.


ചിയാൻ വിക്രം നായകനായി എത്തിയ ദൈവതിരുമകളിലെ ശ്വേതാ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. നാഗചൈതന്യയെ നായകനാക്കി പുറത്തുവന്ന ബെസവാദ എന്ന ചിത്രത്തിലൂടെ താരം തെലുഗിലേക്കും ചുവടു വച്ചിരുന്നു. പിന്നീട് താരത്തിന്റെ വളർച്ച അതി വേഗമായിരുന്നു. തെന്നന്ത്യയിലെ തന്നെ സൂപ്പർ നായികയായി താരം മാറിയിരുന്നു. ജോഷിയുടെ സംവിധാനത്തിൽ മാധ്യമ പ്രവർത്തകരുടെ കഥപറഞ്ഞു രണ്ടായിരത്തി പന്ത്രണ്ടിൽ പുറത്ത് വന്ന റൺ ബേബി റണ്ണിലൂടെ മലയാളത്തിലേക്ക് ശക്തമായൊരു കഥാപാത്രവുമായി താരം എത്തി. മോഹൻ ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. പിന്നീട് നിരവധി മലയാളം സിനിമകളിലും താരം വേഷമിട്ടിരുന്നു. സത്യൻ അന്തിക്കാട് ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥയിലെ ഐറിൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.


രണ്ടായിരത്തി പതിനൊന്നിൽ ദൈവ തിരുമകൾ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് സംവിധായകൻ എ എൽ വിജയിയുമായുള്ള അമലയുടെ അടുപ്പം അന്ന് നിരവധി ഗോസിപ്പ് കോളങ്ങളിൽ ചർച്ച ആയിരുന്നു. എന്നാൽ ഇരുവരും അത് നിരസിച്ചിരുന്നു. രണ്ടായിരത്തി പതിമൂന്നിന് പുറത്ത് ഇറങ്ങിയ തലൈവ എന്ന വിജയ് ചിത്രത്തിലും നായികയായി താരം എത്തിയിരുന്നു. ഈ സിനിമയുടെയും സംവിധായകൻ എ എൽ വിജയ് ആയിരുന്നു. ഇതും ഗോസിപ്പുകൾക്ക് വഴി വച്ചിരുന്നു. പിന്നീട് രണ്ടായിരത്തി പതിനാലിൽ അമല പോളും എ എൽ വിജയിയും തമ്മിലുള്ള വിവാഹം നടന്നു. എന്നാൽ രണ്ടായിരത്തി പതിനേഴിൽ ഇരുവരും വേർപിരിഞ്ഞരുന്നു. രണ്ടായിരത്തി പത്തൊൻപതിൽ പുറത്തിറങ്ങിയ ആടൈ എന്ന ചിത്രം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. കുട്ടി സ്റ്റോറി പിട്ട കാതലു തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ. പൃഥ്വിരാജ് ബ്ലെസ്സി ചിത്രം ആടുജീവിതം അതോ അന്ത പറവൈ പോല കാടവർ തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്ത് ഇറങ്ങാനുള്ള അമല പോൾ ചിത്രങ്ങൾ. അമല ബോളിവുഡിലേക്കും ചുവടു വയ്ക്കുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

Related Post

അച്ഛനൊപ്പം നിറവയറുമായുള്ള ചിത്രം പങ്കുവെച്ചു അനുപമപരമേശ്വരൻഅച്ഛനൊപ്പം നിറവയറുമായുള്ള ചിത്രം പങ്കുവെച്ചു അനുപമപരമേശ്വരൻ

പ്രേമം എന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അനുപമ പരമേശ്വരൻ പിനീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒത്തിരി വേഷങ്ങൾ അവതരിപ്പിച്ചു. ജെയിംസ് ആൻഡ് ആലീസിലെ ചെറിയ അതിഥി വേഷത്തിനു ശേഷം ഒരു നല്ല

സ്വിമ്മിങ് സ്യുട്ടിൽ ഉള്ള ചിത്രം പങ്കു വെച്ച് മലയാളി നടി മാളവികാ മോഹനൻസ്വിമ്മിങ് സ്യുട്ടിൽ ഉള്ള ചിത്രം പങ്കു വെച്ച് മലയാളി നടി മാളവികാ മോഹനൻ

മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായ കെ യു മോഹനൻറെ മകൾ, പട്ടം പോലെ എന്ന ദുൽകർ സൽമാൻ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറിയ നടി, പിനീട് തമിഴിലും മലയാളത്തിലും കൊമേർഷ്യൽ സക്സസ് ആയ പല ചിത്രങ്ങളിലും അഭിവാജ്യ ഘടകമായ നായിക. മറ്റാരുമല്ല

ജിം വർക്ക് ഔട്ട് ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത്.ജിം വർക്ക് ഔട്ട് ചിത്രങ്ങളുമായി പൂർണിമ ഇന്ദ്രജിത്ത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്‌. ഒന്ന് മുതൽ പൂജ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പൂർണിമ എത്തിയത്. പിന്നീട് താരം ശിപായിലഹള എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് താരം വീണ്ടും അഭിനയ രംഗത്തേക്ക് എത്തി. പിന്നീട് ചെറുതും