
ബ്രോ ഡാഡി എന്ന ഏറ്റവും പുതിയ മലയാള സിനിമായാണ് ഇന്നത്തെ സോഷ്യൽ മീഡിയ ചർച്ച . ലൂസിഫറിന് ശേഷം ലാലേട്ടനും പ്രിത്വിരാജ്ഉം വീണ്ടും ഒരുമിച്ചപ്പോൾ ആരാധകർക്ക് കിട്ടിയത് അടുത്തിടെ മലയാള സിനിമയിൽ വന്ന ഏറ്റവും മികച്ച ഒരു ഫാമിലി കൊമേഡി എന്റെർറ്റൈനെർ ആയിരുന്നു. മലയാളികളുടെ സ്വന്തം ലാലേട്ടനും മീനയും ജോഡികൾ ആയപ്പോൾ ലാലേട്ടന്റെ മകനായി പ്രിത്വിരാജ്ഉം കല്യാണിയും മറ്റു കഥാപാത്രങ്ങളായി സിനിമയിൽ വേഷമിട്ടു. ലാലു അലക്സ് , കനിഹ , സൗബിൻ , ജഗദീഷ്, എന്നിവരും നല്ല കഥാപത്രങ്ങളായി സിനിമയിൽ എത്തിയിരുന്നു.

ബ്രോ ഡാഡ്ഡിയെ പറ്റി നിറയുന്ന കുറിപ്പുകളിൽ ഇപ്പോൾ ഒരു കുറിപ്പ് ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ്. ബ്രോ ഡാഡി എന്ന സിനിമ ഒരു ലൈഫ് സ്റ്റൈൽ വ്ലോഗ് ആണെന്നാണ് ഈ ആരാധകൻ തന്റെ കുറിപ്പിലൂടെ പറയുന്നത്. താരത്തിന്റെ കുറിപ്പ് ആണ് ചുവടെ. സ്പോയിലർ അലർട് ഉള്ളതിനാൽ സിനിമ കാണാത്തവർ ദയവായി താഴേക്ക് വായിക്കാതിരിക്കു

ചില സിനിമകൾ ടിവിയിൽ കാണുമ്പോ പരസ്യം നമുക്ക് കൂടുതൽ ആസ്വദിക്കാൻ പറ്റാറുണ്ട്. ഇത്ര രസം ഉള്ള പരസ്യം ആയിരുന്നോ ഇത് എന്ന് അപ്പോഴാണ് നമുക്ക് മനസ്സിലാവുക. പരസ്യം കഴിയല്ലേ എന്ന് നമ്മൾ പ്രാർത്ഥിക്കും. സിനിമ തുടങ്ങി കഴിഞ്ഞാൽ അടുത്ത പരസ്യ ബ്രേക്കിനായി കാത്തിരിക്കും. എന്നാൽ പിന്നെ സിനിമ തന്നെ ഒരു പരസ്യം ആക്കിയാലോ ഐഡിയ എപ്പടി . സിനിമയുടെ എല്ലാ വശങ്ങളെപ്പറ്റിയും അറിയുന്ന രാജുവേട്ടനെക്കാൾ ഇതൊക്കെ വേറാർക്കാണ് അറിയുന്നത്. സത്യം പറഞ്ഞാൽ ലൂസിഫറിനെപ്പോലെ ഒരു രാജുവേട്ടൻ ബ്രില്യൻസ് ആയിരുന്നു

ചിലർക്കൊക്കെ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നത് കേട്ടു. സിനിമ കാണേണ്ട രീതിയിൽ കാണാൻ അറിഞ്ഞില്ലേൽ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം.
നിങ്ങൾക്കിപ്പോ ഒരു ഡ്രസ്സ് എടുക്കണമെന്ന് വിചാരിക്കുക. സിനിമയുടെ ഓരോ ഫ്രയിമും പോസ് പോസ് ചെയ്ത് കാണുക. ലുലു മാളിൽ പോലും കാണില്ല ഇത്രയും കമനീയമായ ഒരു ശേഖരം. ഡ്രസ്സ്, വണ്ടി, കാപ്പി, എന്തിനു ഒരു വീട് പണിയണമെങ്കിൽ ഓരോ ഉപകരണങ്ങളും ഏതൊക്കെ വാങ്ങണം, എവിടെയൊക്കെ വെക്കണം, ലൈറ്റിംഗ് ഒക്കെ എങ്ങനെ ചെയ്യണം. ഏതൊരു ലൈഫ് സ്റ്റൈൽ വ്ലോഗിലാണ് ഇത്രയും ഇൻഫർമേഷൻ നിങ്ങൾക്ക് ഒരുമിച്ച് കിട്ടുന്നത്.

ബ്രോ ഡാഡി ശരിക്കും ഒരു പാഠപുസ്തകമാണ്. ഓരോ ഫ്രയിമും ബ്രില്യൻസ് ആണ്. കാണേണ്ട രീതിയിൽ കാണണം എന്ന് മാത്രം.പിന്നെ ദോഷം പറയരുതല്ലോ, ഇത്രയും ഇൻഫർമേഷൻ ഒരുമിച്ച് വരുമ്പോൾ നമുക്ക് ഉണ്ടാവുന്ന ചെറിയ ബോറടി മാറ്റാൻ ലാലേട്ടനും ലാലു അലെക്സും ഇടക്ക് എന്തോ രസമുള്ള എക്സ്പ്രഷൻസ് ഒക്കെ ഇട്ടു തരുന്നുണ്ട്.ആകെ മൊത്തം വളരെ മികച്ച ഒരു ലൈഫ്സ്റ്റൈൽ വ്ലോഗ് വൽക്കഷ്ണം : സിനിമയിൽ കുട്ടികളെ ഉൾപ്പെടുത്താത്തത് കൊണ്ട് കുട്ടികളുടെ ഡ്രസ്സ് നോക്കാൻ പറ്റിയില്ല എന്ന ഒരു വിഷമം ഇവിടെ രേഖപ്പെടുത്തുകയാണ്.