
ബ്രോ ഡാഡി എന്ന സിനിമായാണ് ഇപ്പോൾ ചൂടുള്ള വിഷയം എന്ന് പറയുന്നത്. എവിടെ നോക്കിയാലും സോഷ്യൽ മീഡിയയിൽ ബ്രോ ഡാഡിയെ കുറിപ്പുകൾ ആണ് നിറഞ്ഞു കൊണ്ട് ഇരിക്കുന്നത്. കോമഡി റൊമാൻസ് ഫാമിലി ഡ്രാമ എന്ന ജോണറിൽ വന്ന ചിത്രം രഹദ്കറുടെ മനം കീഴടക്കികൊണ്ടു തന്നെ വിജയകരമായി ഡിസ്നി ഹോട്സ്റ്ററിൽ സംപ്രേഷണം നടന്നുകൊണ്ടേ ഇരിക്കുകയാണ്. ഏറെ നാലുകൾക്ക് ശേഷം മലയാളത്തിന്റ പ്രിയ നടന്മാരുടെ മികച്ച പ്രകടനമാണ് കൂടി കാണുവാൻ കഴിഞ്ഞു എന്നത് തന്നെയാണ് ബ്രോ ഡാഡി എന്ന സിനിമാ വിജയകരമാകുവാൻ കാരണം.

പൃഥ്വിരാജ് സംവിധനത്തിൽ എത്തിയ സിനിമ ആരാധകരുടെ ഇഷ്ടങ്ങൾ നേടിയെടുക്കുന്നതിന്റെ കൂടെ തന്നെ സോഷ്യൽ മീഡിയയിൽ ചില ചർച്ചകൾക്കും കാരണമായിരുന്നു. കഴിഞ്ഞ ഇടക്ക് മലയാള സിനിമയിൽ ഇറങ്ങിയ കേശു ഈ വീടിന്റെ നാഥൻ എന്ന ദിലീപ് ചിത്രവും കൂടെ ഒമർ ലുലു സംവിധനത്തിൽ പിറന്ന ധമാക്ക എന്ന സിനിമയെയും ബ്രോ ഡാഡിയുമായി താരതമ്യം ചെയ്തായിരുന്നു മിക്ക കുറിപ്പുകളും പൊങ്ങി വന്നത്. അതിൽ ഒരു ആരാധകൻ പങ്കുവെച്ച ഒരു കുറിപ്പ് ഇങ്ങനെയാണ്.

ആശാരി കൊത്തിയാൽ പരുന്ത്. തച്ചൻ കൊത്തിയാൽ ഗരുഡൻ!
കേശു ” എന്ന ദിലീപ് ചിത്രത്തിൽ, ഏ സി ഇട്ടോട്ടെ എന്ന് ചോദികുമ്പോൾ , ലേശം ഇങ്ങോട്ടേക്ക് ഇട്ടോളു എന്ന് പറയുന്ന കോമഡി പല നിരൂപകരും കീറി മുറിച്ചത് കണ്ടിരുന്നു. ബ്രോ ഡാഡി യിൽ ” റൂഫ് ടോപ് ബാർ എവിടെയാണെന്ന് ചോദിക്കുമ്പോൾ ‘ റൂഫ് ടോപ്പിൽ ആണെന്ന് പറയുന്ന കോമഡി സന്ദർഭത്തിനു യോജിച്ചതും ചിരി ഉളവാക്കുന്നതും ആയി മാറി ആ നിരൂപകർക്ക്.

ബ്രോ ഡാഡി കൈകാര്യം ചെയ്ത തീം ഇതുനുമുൻപേ ഓമർ ലുലു അയാളുടെ പടത്തിൽ കൈ കാര്യം ചെയ്തപ്പോൾ അതൊരു കമ്പി പടമായിരുന്നെന്ന് പറഞ്ഞവർക്ക്, ബ്രോ ഡാഡിയിലെ അത്തരം അഡൾട്ട് കോമഡികൾ കണ്ട് ഒരു കുഴപ്പവും തോന്നിയില്ല.. എന്നാണ് ആ ആരാധകൻ തന്റെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ഈ കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി കൊണ്ടിരിക്കുന്നത്. എന്നാലും സിനിമാ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.