പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി ഇറങ്ങിയ രണ്ടാമത്തെ മലയാള സിനിമ ആയിരുന്നു ബ്രോ ഡാഡി എന്ന സിനിമ. മുഴുവനായും ഫാമിലി ഓഡിയന്സിന് വേണ്ടി തയ്യാറാക്കിയ സിനിമ കൊമെടികളൂം പ്രണയവും രംഗങ്ങളും നിറഞ്ഞ ഒരു സിനിമ കൂടി ആയിരുന്നു. ഡിസ്നി ഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ സിനിമ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും വലിയ വിജയം തന്നെ ആയി മാറുകയും ചെയ്തിരുന്നു. ഏറെ നാളുകൾക്കു ശേഷം മനസറിഞ്ഞു ചിരിയ്ക്കുവാൻ പറ്റുന്ന ഒരു സിനിമ ആയിരുന്നു പ്രിത്വിരാജ് തങ്ങൾക്ക് നൽകിയത് എന്നായിരുന്നു മിക്ക സിനിമ ആരാധകരും അഭിപ്രായപ്പെട്ടത്.
സിനിമ ഇറങ്ങി കഴിഞ്ഞു സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയ ഒരു രംഗം ആയിരുന്നു സിനിമയുടെ ക്ളൈമാക്സ് രംഗം. ജോണിനും ഈശൊക്കും കുഞ്ഞു ജനിക്കുകയും അവസാനം നിഖിൽ വിമൽ എന്ന താരം അവതരിപ്പിക്കുന്ന നഴ്സിന്റെ കഥാപാത്രം കൈകുഞ്ഞിനെയും പിടിച്ചുകൊണ്ടു വരുന്നുണ്ട്. അന്നയുടെ ഭർത്താവ് ആരാണ് എന്ന് ചോദിക്കുമ്പോൾ ഒരുമിച്ചു ഒരേ രീതിയിൽ ലാലേട്ടനും പ്രിത്വിരാജൂം എഴുനേൽക്കുന്നുണ്ട്. അപ്പോൾ മുതൽ ആരാധകർക്കുണ്ടായ സംശയം ആയിരുന്നു ആ കുഞ്ഞു ആരുടെ ആണ് എന്ന്.
ഇപ്പോളിതാ അതിനുള്ള ഉത്തരം കണ്ടു പിടിച്ചിരിക്കുകയാണ് ഒരു ആരാധകൻ. താരം കണ്ടു പിടിച്ച ഉത്തരം എന്തെന്നാൽ അത് പ്രിത്വിരാജ് അവതരിപ്പിക്കുന്ന ഈശോയുടെ കുഞ്ഞാണ് എന്നാണ്. അതിനുള്ള കാരണം ഇതാണ്. മീനയുടെ കഥാപാത്രം പ്രസവിക്കുമ്പോൾ അവർക്ക് പ്രായം ഏറെയാണ്. എന്നാൽ കല്യാണിയുടെത് ചെറുപ്പവും അതുകൊണ്ടു തന്നെ പ്രായമുള്ളവർ പ്രസവിക്കുമ്പോൾ ഒരുപാട് കോമ്പ്ലിക്കേഷൻസ് ഉള്ളതിനാൽ സമയം എടുക്കും. ഇവിടെ നഴ്സ് ആദ്യം തന്നെ കൊണ്ട് വരുന്നതാണ് കൊണ്ട് അത് കല്യാണിയുടെ കഥാപാത്രത്തിന്റെ കുഞ്ഞാകാൻ ആണ് ചാൻസ് കൂടുതൽ.
അത് മാത്രമല്ല സിനിമയോടെ ക്രെഡിറ്റിസിൽ കൊടുത്തിരിക്കുന്നത് മീനയുടെ കഥാപാത്രത്തിന് അന്നമ്മ എന്നാണ്. വിളിപ്പേരാണ് അന്ന. അതുകൊണ്ടു തന്നെ ഹോസ്പിറ്റൽ അധികൃതർ ഒഫീഷ്യൽ നാമം മാത്രമായിരിക്കും വിളിക്കുക. അപ്പോൾ അന്ന തീർച്ചയായും അത് കല്യാണി അവതരിപ്പിക്കുന്ന അന്നയുടെ കഥാപത്രത്തെ ആണ് എന്ന് ഊഹിക്കാം. അതിനേക്കാൾ എല്ലാം ഉപരി. ക്രെഡിറ്റിസിൽ ജൂനിയർ ഈശോ എന്നതിന് നേരെയാണ് പ്രണവ് ശിവ എന്ന കുട്ടിയുടെ പേര് കാണിക്കുന്നത്. അതിനാൽ അത് പ്രിത്വിരാജിന്റെ കഥാപത്രത്തിന്റെ കുഞ്ഞു തന്നെയാണ് എന്ന് ഉറപ്പിക്കാം