ഇന്നലെ സോഷ്യൽ മീഡിയയിൽ ഒരു രസകരമായ സംഭവം ആരാധകരുടെ ശ്രദ്ധയിൽ പെടുകയുണ്ടായി. മിക്ക മെമെ പേജുകളിലും ഈ സംഭവം വാർത്ത ആവുകയും മിക്ക ആരാധകരും ഒരു കൗതുകത്തിന്റെ പേരിൽ സംഭവം പങ്കുവെക്കുകയും ചെയ്തിരുന്നു. സംഭവം വേറെ ഒന്നുമല്ല നടൻ ചാക്കോച്ചന് സർക്കാർ ജോലി ലഭിച്ചു എന്ന രസകരമായ സംഭവം ആണ് ഇന്നലെ സോഷ്യൽ മീഡിയയിൽ നടന്നിരിക്കുന്നത് എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ അതല്ല. ഇന്നലെ ഒരാൾ പങ്കുവെച്ച ചിത്രം ആയിരുന്നു ഇതിന്റെ എല്ലാം കാരണം എന്ന് പറയുന്നത് .
ഇന്നലെ തന്നെ നടൻ കുഞ്ചാക്കോ ബോബനും തന്റെ സോഷ്യൽ മീഡിയയിൽ ഈ വാര്ത്ത പങ്കുവെക്കുകയുണ്ടായി. തനിക്ക് കർണാടകയിൽ സർക്കാർ ജോലി ശെരിയായട്ടുണ്ടെന്നും പണ്ട് ലെറ്റേഴ്സ് കൊണ്ട് തന്നിരുന്ന പോസ്റ്റ് മാൻ അദ്ദേഹത്തിന് നന്ദിയുണ്ടെന്നുമായിരുന്നു താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച കുറിപ്പ്. കർണാടകയിൽ പഠിപ്പിക്കുന്ന ഒരു പാഠപുസ്തകത്തിൽ താരത്തിന്റെ ചിത്രം കൊടുത്തിട്ടുണ്ടായിരുന്നു എന്നതാണ് ഈ കൗതുകകരമായ വാർത്തകൾക്കും കുറിപ്പുകൾക്കും അടിസ്ഥാനം ആയിരിക്കുന്നത്.
കുട്ടികൾക്ക് പഠിക്കുവാനുള്ള പുസ്തകത്തിൽ ഒരോ ജോലിക്കാരെയും പരിചയപെടുത്തുന്ന പേജിൽ പോസ്റ്മാൻ എന്നഡ ജോലിയുടെ ചത്രത്തിൽ ആയിരുന്നു താരം പണ്ടഭിനയിച്ച ഒരു സിനിമയിലെ പോസ്റ്മാൻ കഥാപത്രതിന്റെ ചിത്രം പ്രത്യക്ഷപെട്ടത്. രണ്ടായിരത്തി പത്തിൽ റിലീസ് ചെയത് ഒരിടത്തൊരു പോസ്റ്മാൻ എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രം ആയിരുന്നു പാഠ പുസ്ഥകത്തിൽ വന്നിരുന്നത്. അതു മാത്രമല്ല. പിള്ളേർക്ക് പഠിക്കുവാനുള്ള പുസ്തകം മുതൽ സർക്കാർ പരസ്യങ്ങൾ വരെ ചാക്കോച്ചൻ പ്രത്യക്ഷ പെടാൻ തുടങ്ങിയിരിക്കുകയാണ്.
സംഭവം ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ തരംഗം തീർത്തിരിക്കുകയാണ്. ചാക്കോച്ചന്റെ കുറിപ്പും കൂടാതെ ഈ വാർത്തയും സമൂഹ മാധ്യമങ്ങൾ ഒന്നാകെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കൂടാതെ മിക്ക മേമേ പേജ് കളും ഈ സംഭവം വാർത്ത ആയിരിക്കുകയാണ് എന്നും പ്രത്യേകം എടുത്തു പറയേണ്ടല്ലോ. മിക്ക സിനിമ താരങ്ങളും താരത്തിന്റെ ഈ വർത്തായറിഞ്ഞുകൊണ്ടു ചില രസകരമായ കമന്റുകളും നൽകിയിട്ടുണ്ട്. അപ്പോൾ സർക്കാർ ജോലിക്കാരൻ ആയല്ലോ എന്നും അപ്പോൾ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ എന്നും പറഞ്ഞുകൊണ്ട് ആന്റണി പെപെ കമന്റ് ഇട്ടിട്ടുണ്ടായിരുന്നു.