ഇന്ന് മലയാള സിനിമയിൽ ഏറ്റവും വലിയ സ്ഥാനങ്ങൾ വരെ കൈക്കലാക്കിയ താരങ്ങളിൽ പലരും അവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി കഷ്ടപ്പെട്ട് നേടിയെടുത്ത സ്ഥാനങ്ങൾ ആണ്. ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ ഇന്ന് മലയാള സിനിമയിൽ വലിയ സൂപ്പർ പദവി അലങ്കരിക്കുന്ന നിരവധി പേരാണ് ഇവിടെ ഉള്ളത്. ഇത്തരത്തിൽ കഷ്ടപ്പെട്ട് മലയാള സിനിമയിൽസ്ഥാനം നേടിയെടുത്ത താരങ്ങളുടെ ലിസ്റ്റ് മലയാള സിനിമക്ക് വളരെ വലുതാണ്. ചെറിയ ചെറിയ റോളുകളിൽ തുടങ്ങി എന്ന് ഒറ്റക് സിനിമ ചെയ്ത താരങ്ങൾ വരെ അതിനുദാഹരണം ആണ്.
ഇത്തരത്തിൽ നടൻ ജോജു, സൗബിന് ഷാഹിർ , ഷൈൻ ടോം ചാക്കോ അങ്ങനെ ഒരുപാട് നടന്മാരുടെ കഷ്ടപ്പാട് പല തവണയും സോഷ്യൽ മീഡിയയിൽ ചർച്ച ആയതാണ്. എന്തിനേറെ പറയുന്നു മലയാള സിനിമയുടെ ഏറ്റവും തലപ്പത്ത് ഇരിക്കുന്ന മലയാള സിനിമയുടെ നേടും തൂണുകൾ ആയ മോഹൻലാലും മമ്മുക്കയും വരെ അവരുടെ സ്ഥാനം അഭിനയിച്ചു കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഇപ്പോളിതാ അത്തരത്തിൽ ഒരു താരത്തിന്റെയും കൂടെ കഥ എഴുതി ചേർക്കപ്പെട്ടിരിക്കുകയാണ്.
ജോർജ് വർഗീസിന്റെ സംവിധാനത്തിൽ രണ്ടായിരത്തി പത്തിൽ മലയാള സിനിമയിൽ ഇറങ്ങിയ സിനിമ ആയിരുന്നു താന്തോന്നി എന്ന പ്രിത്വിരാജ് ചിത്രം. മാസ് ആക്ഷൻ ചിത്രമായ സിനിമ തിയറ്ററുകളിൽ വലിയ വിജയം തീർക്കുകയും ചെയ്തിരുന്നു. ഈ സിനിമയിൽ പ്രിത്വിരാജിന്റെ ചെറുപ്പകാലം അതരിപ്പിച്ച കൊച്ചു പയ്യനെ ആണ് ഇപ്പോൾ ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്ന് ഓരോ സിനിമയിലൂടെയുംഅഭിനയിച്ചു വിസ്മയിപിച്ചുകൊണ്ടിരിക്കുന്ന ഷൈൻ നിഗം എന്ന താരമാണ് ആ ചിത്രത്തിൽ നിങ്ങൾ കാണുന്നത്.
ആദ്യം ഒന്ന് ഞെട്ടുമെങ്കിലും സംഭവം സത്യമാണ്. ഷൈൻ നിഗം അതിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇന്ന് മലയാള സിനിമയിൽ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ നിഗം എന്ന താരം. നായകനായും വില്ലനായും സഹതാരമായും ഷൈൻ ഇതിനോടകം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും അവസാനം വന്ന ഭൂതകാലം എന്ന സിനിമ അക്ഷരാർത്ഥത്തിൽ മലയാള സിനിമയെ ഞെട്ടിച്ച ഒരു സിനിമ കൂടി ആയിരുന്നു. ഇനിയും മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യാനുള്ള താരമാണ് ഷൈൻ നിഗം എന്നാണ് അദ്ദേഹത്തിന്റെ ഓരോ സിനിമയും സൂചിപ്പിക്കുന്നത്.