മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ നായികയാണ് കല്യാണി. സംവിധായകൻ പ്രിയദർശന്റെയും മലയാളത്തിലെ മുൻ കാല നായിക ലിസിയുടെയും മകളാണ് താരം. ബോളിവുഡ് സൂപ്പർ ഹീറോ ചിത്രം കൃഷ് സീരിസിലെ മൂന്നാം ഭാഗത്തിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ സബ് സിറിലിന്റെ അസ്സിസ്റ്റന്റായാണ് താരം പ്രവർത്തിച്ചിരുന്നത്. വിക്രം ചിത്രം ഇരുമുഖനിലും താരം അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചിരുന്നു. മലയാളത്തിലും ബോളിവുഡിലും ഒരേ പോലെ വിജയം കൊയ്ത പ്രിയദർശന്റെയും മലയാള സിനിമയിലെ സൂപ്പർ നായികയായിരുന്ന ലിസിയുടെയും മകൾ തന്റെ ആദ്യ ചിത്രം ചെയ്തത് തെലുഗുവിൽ ആയിരുന്നു.
തെലുഗു സൂപ്പർ താരം നാഗാർജുനയുടെ മകനായ അഖിൽ അക്കിനേനിയുടെ നായികയാണ് കല്യാണി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഹലോ എന്ന ചിത്രത്തിലെ കല്യാണിയുടെയും അഖിലിന്റെയും പ്രകടനം ഏറെ പ്രശംസകൾ നേടിയിരുന്നു. ചിത്രലഹരി രണരംഗം തുടങ്ങിയ സൂപ്പർഹിറ്റ് തെലുഗു ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. തെലുഗു ചിത്രങ്ങളിൽ സജീവമായ കാലത്താണ് താരത്തെ തേടി തമിഴ് സിനിമയിലേക്കുള്ള ഓഫർ എത്തുന്നത്. ശിവ കാർത്തികേയൻ നായകനായ ഹീറോ എന്ന ചിത്രത്തിലൂടെ കല്യാണി തമിഴ് സിനിമയിലേക്കും എത്തി. അപ്പോഴും മലയാള സിനിമയിൽ താരം വേഷങ്ങൾ ചെയ്യാതിരുന്നത് ആരാധകർക്ക് നിരാശയുണ്ടായിരുന്നു. എന്നാൽ വരനെ ആവശ്യമുണ്ട് എന്ന ചിത്രം അനൗൺസ് ചെയ്തതോടെ ആരാധകരുടെ വിഷമം മാറിയിരുന്നു. ദുൽഖർ സൽമാൻ സുരേഷ് ഗോപി ശോഭന എന്നിവർക്കൊപ്പം കല്യാണിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം കരസ്ഥമാക്കിയ വിജയം പോലെ തന്നെ കല്യാണിയേയും കേരളക്കര ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിലേക്ക് താരം കാസ്റ്റ് ചെയ്യപ്പെട്ടു.
ചിമ്പു എസ് ജെ സൂര്യ വെങ്കട് പ്രഭു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാനാട് എന്ന ചിത്രം താരത്തിന് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇടയിൽ വലിയൊരു ഫാൻ ബേസ് ഉണ്ടാക്കി നൽകിയിരുന്നു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ചെറുതാണെങ്കിലും ലഭിച്ച വേഷം മികച്ച രീതിയിൽ തന്നെ താരം ചെയ്തത് നിരവധി പ്രശംസകൾ നേടി കൊടുത്തിരുന്നു. ഹലോ എന്ന ചിത്രത്തിലെ കല്യാണിയുടെ പ്രകടനം കാണാൻ ഇടയായ വിനീത് ശ്രീനിവാസൻ തന്റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിലേക്ക് ക്ഷണിച്ചിരുന്നു. പ്രണവ് മോഹൻലാലിൻറെ നായികയായാണ് താരം ചിത്രത്തിൽ എത്തിയത്. മികച്ച പെർഫോമെൻസാണ് താരം കാഴ്ച വച്ചത്. ഇപ്പോഴിതാ കല്യാണിയുടെ പഴയൊരു അഭിമുഖമാണ് വൈറലാകുന്നത്. തന്റെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും താരം തുറന്ന് പറയുന്നുണ്ട്. ചെറുപ്പം മുതൽ ടോം ബോയ് സ്റ്റൈലിൽ നടക്കാനാണ് എനിക്കിഷ്ടം. ഒരു ടീ ഷർട്ടും ജീൻസും ധരിച്ചാൽ കംഫർട്ടായി നടക്കാൻ പറ്റും. സെറ്റിൽ അഭിനയിക്കുമ്പോൾ അടിക്കുന്ന സീനുകൾ വരുമ്പോൾ അത് കവിളത്തൊകെ നൽകിയിട്ടുണ്ട്. അല്ലാതെ ശരിക്കുള്ള ജീവിത്തതിൽ ഇന്നേവരെ ആരേയും തല്ലേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. പിന്നെ വഴക്കും അടിയും ബഹളവും ഉണ്ടാക്കാറുള്ളത് അനിയനുമായിട്ടാണ്. ഭയങ്കരമായി അടിയുണ്ടാക്കുകയും പരസ്പരം ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. പക്ഷെ അവനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നുമാണ് താരം പറയുന്നത്. പ്രിത്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ പൃത്വിരാജ് മീന തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബ്രോ ഡാഡി ആണ് കല്യാണിയുടേതായി ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രം.