Connect with us

Photoshoot

മിസ് കേരള ആയത് ചുമ്മാതെയണോ ?? ആരായാലും നോക്കിപ്പോകും ദീപ്തി സതിയുടെ സൗന്ദര്യത്തിൽ..!!

Published

on

2014 മിസ് കേരളയിലൂടെയാണ് ദീപ്തി സതിയുടെ തുടക്കം. മോഡലിംഗിലൂടെയാണ് തുടക്കം എങ്കിലും ദീപ്തി തന്റെ അഭിനയത്തിലൂടെ സിനിമ പ്രേക്ഷകരെ ഞെട്ടിക്കുകയാണുണ്ടായത്. ലാൽ ജോസ് സംവിധാനം ചെയ്ത് വിജയ് ബാബു ആൻഅഗസ്റ്റിനെ എന്നിവർ കഥാപത്രങ്ങളിലായി അഭിനയിച്ച നീന എന്ന മലയാള സിനിമയിലൂടെയാണ് ദീപ്തി അഭിനയത്തിലേക്ക് ചുവടുവച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച ഒരു പ്രകടനം കാഴ്ചവെക്കുകയും സിനിമ പ്രേക്ഷകരെ കയ്യിലെടുക്കുകയും ചെയ്ത ദീപ്തി സതി പിന്നീട് തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ചു.

മലയാള സിനിമയിൽ മാത്രമല്ല തമിഴ്, തെലുഗ്,കന്നഡ,മറാത്തി, എന്നി ഭാഷകളിൽ നിന്നും നിരവധി സിനിമ അവസരങ്ങൾ ലഭിച്ച ദീപ്തി പിന്നിടും കഥാപത്രങ്ങളായി ജീവിച്ചു. നീന എന്ന സിനിമക്ക് ശേഷം ദീപ്തി, മമ്മൂട്ടി നായകനായ പുള്ളിക്കാരൻ സ്റ്റാര് എന്ന സിനിമയിലും അജു വര്ഗീസ് നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയ ലവകുശയിലും ദുൽകർ സൽമാൻ അഭിനയിച്ച സോളയിലും അഭിനയിച്ചു.

മോഡലായും അഭിനേതാവായും മാത്രമല്ല ദീപ്തി ആരാധകരെ കീഴ്പെടുത്തിയത് നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും വെബ്‌സീരീസുകളിലും ദീപ്തി പങ്കെടുത്തിട്ടുണ്ട്. 2014 മിസ് കേരള എന്ന പട്ടത്തിനു ശേഷം നേവി ക്വീൻ ആയും ഇന്ത്യൻ പ്രിന്സസ്സിൽ ആദ്യ റണ്ണർ അപ് ആയും ഫെമിന മിസ് ഇന്ത്യയിലും തെരെഞ്ഞെടുക്കപ്പെട്ട ഏക മലയാളി നായികയാണ് ദീപ്തി സതി. സിനിമകളിലെ പോലെ സോഷ്യൽ മീഡിയയിലും സജീവമാണ് ദീപ്തി. തന്റെ ഫോട്ടോഷൂട് ചിത്രങ്ങളും സന്തോഷനിമിഷങ്ങളും ആരാധകരൊപ്പാം പങ്കുവെക്കുന്ന താരത്തിന് നിരവധി ആരാധകർ ആണ് ഉള്ളത്. ഡ്രൈവിംഗ് ലൈസൻസ് എന്ന പൃഥ്വിരാജ്-സുരാജ് സിനിമയാണ് ദീപ്തി അഭിനയിച്ച അവസാന ചിത്രം.

Photoshoot

ആദവും ഹവ്വയും വീണ്ടും പുതിയ കാലത്തില്‍, പുതിയ രൂപത്തിലും

Published

on

ഇപ്പോള്‍ ഫോട്ടോഷൂട്ടുകളുടെ വസന്തകാലമാണ്. മലയാളികള്‍ക്ക് ഏതൊരു പരിപാടിയുണ്ടെങ്കിലും പണിയറിയാവുന്ന ഒരു ഫോട്ടോഗ്രാഫറെകൊണ്ട് കിടിലന്‍ ചിത്രങ്ങള്‍ പകര്‍ത്തി അത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഹിറ്റാക്കുക എന്നത് ആണ് ഇപ്പോള്‍ ട്രെന്‍ഡ്. അതിന് എത്ര പണം മുടക്കാനും എന്തൊക്കെ റിസ്‌ക് എടുക്കാനും അവര്‍ക്ക് മടിയില്ല. ചിലപ്പോഴൊക്കെ ലോകനിലവാരത്തിലുള്ള ചിത്രങ്ങളും അതിന്റെ ഫലമായി കിട്ടുന്നുണ്ട്. കല്യാണ ചിത്രങ്ങള്‍ തന്നെ പലവിധത്തിലാണ് ഇന്ന്. സേവ് ദി ഡേറ്റ്, പോസ്റ്റ് വെഡ്ഡിംഗ് തുടങ്ങി നിരവധി പേരുകളില്‍ പലപ്പോഴായി ചിത്രങ്ങള്‍ പകര്‍ത്തുന്നു. അതിന് വേണ്ടി പല സ്ഥലങ്ങളില്‍ പോകാനും വിവിധ കോസ്റ്റിയൂമുകള്‍ ധരിക്കാനും വധൂവരന്മാര്‍ തയ്യാറായി നില്‍ക്കുന്നു. അതില്‍ തന്നെ പുതുമയുള്ള ആശയങ്ങള്‍ അവര്‍ കൊണ്ടുവരികയും ചെയ്യുന്നുണ്ട്.

മോഡലുകളേയും താരങ്ങളേയും വെച്ചുള്ള ഫോട്ടോഷൂട്ടുകളും പഴയപ്പോലെയല്ല. മുന്‍പൊക്കെ ഒരു സ്റ്റുഡിയോ ഫ്‌ളോറിനുള്ളില്‍ ആണ് അത്തരം ഫോട്ടോഷൂട്ടുകള്‍ അരങ്ങേറിയിരുന്നതെങ്കില്‍ ഇപ്പോള്‍ കൂടുതലും ഔട്ട്‌ഡോര്‍ ഫോട്ടോഷൂട്ടുകളാണ് നടക്കുന്നത്. പുതിയ ഐഡിയകളും ലൊക്കേഷന്‍സും വസ്ത്രങ്ങളും അതില്‍ പരീക്ഷിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വിലക്കപ്പെട്ട കനി കഴിച്ച ആദത്തിനേയും ഹവ്വയേയും പുതിയ കാലത്ത് പുനര്‍സൃഷ്ടിച്ചുകൊണ്ടാണ് മനോഹരമായ ദൃശ്യങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. വനത്തില്‍ കഴിയുന്ന ആദവും ഹൗവ്വയും വിലക്കപ്പെട്ട കനി കഴിക്കുന്നതും അതിനെ തുടര്‍ന്ന് സംഭവിക്കുന്നതുമൊക്കെയാണ് പ്രശസ്ത ഫോട്ടോഗ്രാഫറായ അരുണ്‍ രാജന്‍ പകര്‍ത്തിയിരിക്കുന്നത്.

ആദമായി അജു തോമസും ഹവ്വയായി ശിഖ ദേവുമാണ് അഭിനയിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ട് ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ കിട്ടികൊണ്ട് ഇരിക്കുന്നത്. അരുണ്‍ രാജന്‍ തന്റെ ഫോട്ടോഗ്രാഫുകള്‍ക്ക് പിറകിലുള്ള ആശയത്തെ കുറിച്ച് തന്റെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ. ദൈവം ലോകത്തെ സൃഷ്ടിച്ചപ്പോള്‍ സൂര്യനെയും ചന്ദ്രനെയും താരഗണങ്ങളെയും സൃഷ്ടിച്ചു. കരയെയും കടലിനെയും തമ്മില്‍ വേര്‍തിരിച്ചു. മലകളെയും കാടുകളെയും സൃഷ്ട്ടിച്ചു. പലതരത്തിലുള്ള സസ്യങ്ങളെയും പൂക്കളെയും സൃഷ്ടിച്ചു. വലുതും ചെറുതുമായ എല്ലാത്തരം ജീവികളെയും സൃഷ്ടിച്ചു. ഒടുവില്‍ സുന്ദരമായ സൃഷ്ടികളെയൊക്കെയും പരിപാലിക്കാന്‍ ആദത്തെയും അതിനു ശേഷം അവനു കൂട്ടായി ഹവ്വായെയും സൃഷ്ടിച്ചു.

സുന്ദരമായ തന്റെ എല്ല സൃഷ്ടിയുടെയും കാവല്‍കാര്‍ക്കു ദൈവം ഒരു കല്പന മാത്രമേ കൊടുത്തിരുന്നുള്ളു. തോട്ടത്തിലെ അറിവിന്റെ കനി മാത്രം ഭക്ഷിക്കരുത്. എന്നാല്‍ ഹവ്വാ ഏദന്‍ തോട്ടത്തിലെ അറിവിന്റെ കനി ഭക്ഷിച്ചു. ആദത്തിനും അതു പങ്കുവച്ചു. തുടര്‍ന്ന് പ്രണയത്തിന്റെ ഭാഷയില്‍ നിന്നും തങ്ങള്‍  ഒന്നും ഇല്ലാത്തവര്‍ ആണെന്ന്  അവര്‍ക്ക് ബോധ്യമായി. ഇലകള്‍കൊണ്ടു അവര്‍ എല്ലാം  മറച്ചു. ദൈവത്തിന്റെ ശാസനയില്‍ ഏദന്‍ തോട്ടം അവര്‍ക്ക് എന്നേയ്ക്കുമായി നഷ്ടമായി. അറിവിന്റെ ബോധത്തില്‍ മരണത്തെ മാത്രം തോല്പിക്കാനാകാതെ ആദത്തിന്റെയും ഹവ്വായുടെയും തലമുറകള്‍ ഇന്നും ഭൂമിയുടെ കാവല്‍ക്കാരായി ജീവിക്കുന്നു. എന്നാണ് ഫോട്ടോഗ്രാഫറുടെ കുറിപ്പില്‍ പറയുന്നത്.

Continue Reading

ARTICLES

ആ സർപ്രൈസ് പൊളിച്ച് ദുർഗ കൃഷ്ണൻ : സൂപ്പർ എന്ന് ആരാധകർ!

Published

on

ദുർഗ കൃഷ്ണയെ അറിയാത്ത മലയാളികൾ ചുരുക്കമായിരിക്കും. വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ദുർഗ മലയാള സിനിമയുടെ മുൻ നിരയിലേക്ക് എത്തുന്നത്. പിന്നീട് ജയസൂര്യ നായകനായ പ്രേതത്തിന്റെ രണ്ടാം ഭാഗത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോളിതാ തരാം വിവാഹിതയാകുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. താരം തന്നെയാണ് ഈ വാർത്ത ആരാധകരെ അറിയിച്ചതും. ഉടൻ തന്നെ വിവാഹം ഉണ്ടാകുമെന്ന് താരം അറിയിച്ചു.കഴിഞ്ഞ നാലുകൊല്ലമായി നിർമ്മാതാവ് അർജ്ജുൻ രവീന്ദ്രനുമായി താൻ പ്രണയത്തിലാണെന്ന് താരം മുൻപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹ തിയതിയും സേവ് ദി ഡേറ്റ് ഫോട്ടോസും പങ്കു വച്ചിരിക്കുവാണ് താരം.

ഏപ്രിൽ അഞ്ചിനാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ബര്‍ത്ത് ഡേയ്‌ക്കെല്ലാം സര്‍പ്രൈസ് തരാറുണ്ടായിരുന്നു അദ്ദേഹം. അതെല്ലാം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. അര്‍ജുനാണ് ആദ്യം പ്രണയം പറഞ്ഞത്. വിവാഹ ശേഷവും അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്‌നമില്ലെന്നും താരം പറഞ്ഞിരുന്നു. നിര്‍മ്മാതാവാണ് അര്‍ജുന്‍. അതിനാല്‍ താന്‍ അഭിനയിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാണ് താരം പറഞ്ഞത്. ലവ് ആക്ഷൻ ഡ്രാമയിലാണ് താരത്തിന്റേതായി പുറത്തുവന്ന ചിത്രം ജീത്തു ജോസഫ് മോഹൻലാൽ ചിത്രം റാം ഉൾപ്പടെ ഒട്ടേറെ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. മോഹന്‍ലാലിനെ കാണാനും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും കഴിഞ്ഞത് കരിയറിലെ വലിയൊരു നേട്ടമായി കാണുന്നുവെന്നായിരുന്നു താരം പറഞ്ഞത്.

Continue Reading

Photoshoot

നടിയെ മനസ്സിലായോ??? ഇന്ന് 20 ലക്ഷത്തിലധികം ആരാധകരാണ് ഇവർക്കുള്ളത്..!!!!

Published

on


ഒരു സിനിമ കഴിയുമ്പോൾ മണ്മറഞ്ഞ് പോകുന്ന നടിമാരുള്ള ലോകമാണ് തമിഴ് സിനിമ ഇൻഡസ്ടറി എന്നാൽ ഒരു സിനിമ മാത്രം ചെയ്തു കൊണ്ട് ഇത്രയത്തോളം ആരാധകരെ സൃഷ്‌ടിച്ച മറ്റൊരു താരം ഉണ്ടാകില്ല . ആത്മിക എന്ന അഭിനേത്രി വിജയിച്ചത് എന്നാൽ ആ ഒരു കാര്യത്തിലാണ്. 2017 ഇൽ റിലീസ് ആയ, പ്രമുഖ തമിഴ് മ്യൂസിക് സംവിധായകൻ ഹിപ് ഹോപ് ആദിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രമായിരുന്നു മീശയെ മുറുക്ക്. ആദിയുടെ തന്നെ ജീവിതത്തിൽ നിന്ന് എടുത്ത അനുഭവങ്ങൾ കൂട്ടിച്ചേർത്ത് സിനിമയാക്കിയ ചിത്രമാണ് മീശയെ മുറുക്ക്. തമിഴ് സിനിമ ചരിത്രത്തിലെ മികച്ച വിജയങ്ങളിൽ ഒന്നായി മാറിയ ചിത്രത്തിലെ നായികയായിട്ടാണ് തമിഴ് സിനിമ ലോകത്തിലേക്ക് ആത്മിക കാലെടുത്ത് വയ്ക്കുന്നത്.

ആദ്യ ചിത്രത്തിൽ തന്നെ ഇത്രയധികം പ്രശ്‌നംസ ഏറ്റുവാങ്ങിയ ആത്മിക അന്ന് തന്നെ ഒരുപിടി സിനിമ പ്രേക്ഷകരുടെ മനം കവർന്നിരുന്നു. സിനിമയിൽ ആദ്യമായിട്ടാണ് തുടങ്ങിയതെങ്കിലും ആത്മിക അഭിനയം തുടങ്ങിയത് ചെറിയ ഷോർട്ഫിലുകളിൽ കൂടിയാണ്. തമിഴ് സിനിമയിലെ പ്രമുഖസിനിമ സംവിധായകനും സിനിമാട്ടോഗ്രാഫറും കൂടിയായ രാജീവ് മേനോന്റെ ഷോർട് ഫിലിമിൽ ആണ് ആത്മിക അഭിനയത്തിന്റെ ചുവടുകൾ വെച്ച് തുടങ്ങിയത്. പിന്നീട് ഹിപ് ഹോപ് ആദി തന്റെ നായികയായി ആത്മികയെ കണ്ടെത്തുകയായിരുന്നു

മീശയെ മുറുക്കിനു ശേഷം ധ്രുവങ്ങൾ പതിനാറു എന്ന തമിഴ് ഫിലിം സംവിധാനം ചെയ്തത് വിസ്‍മയിപ്പിച്ച കാർത്തിക് നരേന്റെ രണ്ടാമത്തെ ചിത്രമായ നരാഗസുരനിലും ആത്മിക അഭിനയിച്ചു. ആദ്യചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച ആത്മികയുടെ മിന്നും പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. അഭിനയത്തിൽപരി ഇപ്പോൾ മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുന്ന ആത്മികയുടെ ഫോട്ടോഷൂട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
20 ലക്ഷത്തിലധികം ആരാധകരുള്ള ആത്മികയുടെ ചിത്രങ്ങൾ വൈറൽ ആയില്ലെങ്കിൽ അത്ഭുതമുള്ളു..

Continue Reading

Trending