Connect with us

Viral Now

ഇ ബുൾ ജെറ്റിനെ എം വി ഡി പിടിച്ച് ആകെ വിഷയം ആയി , സാര്‍ ഇടപെടണം , സുരേഷ് ഗോപിയോട് വിദ്യാര്‍ത്ഥി

Published

on

ഇബുൾജെറ്റ്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു വിഷയമാണ് ഇബുൾജെറ്റ് എന്ന യൂട്യൂബ് ചാനലിലെ സഹോദരന്മാരുടെ വീഡിയോകൾ. കേരളത്തിനകത്തും പുറത്തുമായി യാത്രകൾ നടത്തിവരുകയും അവ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ കാണിക്കുകയും ചെയ്തു വരുന്ന രണ്ട് പേരാണ് ഇവിടെ പ്രതികളായി വരുന്നത്. സ്വാതന്ത്ര്യപരമായിട്ടും കുറ്റകൃത്യപരമായിട്ടും നമ്മുടെ നാട് മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ ഒരു കൃത്യതയില്ലായ്മ്മ നമുക്കു തോന്നിപ്പോകുന്നു എങ്കിൽ അതു തികച്ചും സ്വാഭാവികം മാത്രം. ഒരു വണ്ടി മോഡിഫൈ ചെയ്തു എന്നതിനെ ആധാരമാക്കി നാട്ടിൽ ഇന്ന് നടക്കുന്ന ഗുലുമാലുകൾക്കു വലിയ കുറ്റകൃത്യങ്ങളേക്കാളും പ്രാധാന്യം ലഭിക്കുന്ന ഒരു കാഴ്ച്ച. ഇതിനെയാണ് സമൂഹം ഒന്നടങ്കം വിമർശിക്കേണ്ട ഒന്നായി കണക്കാക്കേണ്ടത്. സമൂഹ മനസാക്ഷിയെ വെല്ലുവിളിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തികൾ ഒക്കെ ചെയ്യുന്ന ആളുകൾ ഒക്കെ നേരിടേണ്ട തരത്തിൽ ഒരു വലിയ പോലീസ് സേനയെ തന്നെ ഉപയോഗിച്ചുകൊണ്ട് വണ്ടി മോഡിഫൈ ചെയ്ത രണ്ട് യുവാക്കളെ കസ്റ്റഡിയിൽ എടുക്കുന്ന വീഡിയോ നമ്മെ വളരെ അധികം ചിന്തിപ്പിക്കുന്നതാണ്.

നമ്മുടെ നാട്ടിൽ രണ്ടു തരം നിയമം ഉണ്ടെന്ന് പറഞ്ഞാൽ അതു ഇന്നത്തെ കാലത്ത് നിഷേധിക്കുവാനാകുമോ. ഇല്ല. കാരണം അതു സത്യമാണ്. നിയമത്തിനു പോലും ജനങ്ങൾക്കു മേൽ വേർതിരിവുള്ള കാലമാണിത്. സമൂഹത്തിനു ആപത്തു ഉണ്ടാക്കുന്നതായ കുറേ അധികം കാര്യങ്ങളെ തടയുവാൻ ഉള്ളയിടത്ത് സമൂഹത്തിനു യാതൊരു ഉപദ്രവംവവും ഉണ്ടാക്കാതെ വീഡിയോ ചെയ്തു പോകുന്നവരെ ഇത്ര വലിയ പോലീസ് സന്നാഹങ്ങളും ആയി കസ്റ്റഡിയിൽ എടുക്കുന്ന ഈ സാഹചര്യം യഥാർത്ഥത്തിൽ അനിവാര്യമല്ല. കാരണം അതിനേക്കാളും ഒക്കെ അധികമായി പ്രാധാന്യം കൊടുക്കേണ്ടതായ വിഷയങ്ങൾ ഒരുപാട് ഉണ്ട് നമ്മുടെ നാട്ടിൽ. ഇവിടെ ഇബുൾജെറ്റ് ന്റെ വിഷയത്തിൽ അവർ ന്യായീകരണം അർഹിക്കുന്നത് വണ്ടികളുടെ മോഡിഫിക്കേഷൻ ഇത്ര വലിയ കുറ്റം ആക്കണ്ടതായ കാര്യമല്ല എന്നുള്ളതാണ്. ഈ വിഷയത്തിൽ പ്രതികരണം ആവശ്യപ്പെട്ടുകൊണ്ടു മുകേഷിനെയും സുരേഷ് ഗോപിയേയും വിളിച്ചപ്പോൾ ഉണ്ടായ പ്രതികരണം ഇപ്പോൾ വയറൽ ആയിക്കൊണ്ടിരിക്കുകയാണ്. അതിൽ നിന്നും മനസ്സിലാക്കേണ്ടതായ ഒരു വസ്തുത ഉണ്ട്. പ്രശസ്തരും രാഷ്ട്രീയ നേതാക്കന്മാറുമായ അവർ രണ്ട് പേർക്കും ഇബുൾജെറ്റ് എന്ന യൂട്യൂബ് ചാനലിനെ കുറിച്ചോ അവരുടെ ഇന്നത്തെ പ്രശ്നത്തെ കുറിച്ചോ അറിയില്ല. അവിടെ തന്നെ ഈ വിഷയം ഇത്ര വലിയ പ്രശ്നം ആക്കേണ്ടതായ ആവശ്യം ഇല്ലായിരുന്നു എന്നത് വ്യക്തമാകുന്നു. അവരെ അറിയാത്തവരും ധാരാളം ഉണ്ട്. ഇബുൾജെറ്റ് പ്രശസ്തരായിട്ടുള്ള അവരുടെ വണ്ടി കൊണ്ടു അവർ ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നുള്ളതിനാണ് ഇവിടെ പ്രസക്തി.

ഇപ്പോൾ ഇബുൾജെറ്റ് എന്ന വിഷയത്തിൽ ഒട്ടേറെ പ്രതികരണങ്ങൾ പുറത്തു വരുന്നുണ്ട്. അതിൽ കുറേ എല്ലാം നമുക്കു അംഗീകരിക്കുവാൻ ആകും. എന്നാൽ ചില കുട്ടികൾ രംഗത്തു വന്നിരിക്കുന്നത് ശ്രദ്ധേയമാണ്. പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളായ അവർ ഇബുൾജെറ്റിനോടുള്ള ആരാധന മൂത്ത് അവരെ വെറുതെ വിട്ടില്ലെങ്കിൽ ജീവിച്ചിരിക്കില്ല എന്നു പറഞ്ഞു കൊണ്ടു വീഡിയോ പോസ്റ്റ്‌ ചെയ്യുന്നു. അത്തരം കുട്ടികളുടെ മാതാപിതാക്കളോട് പറയുവാൻ ഉള്ളത് എത്രയും പെട്ടെന്നു നല്ലൊരു പത്തലു വെട്ടി നിങ്ങളുടെ മക്കളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക എന്നാണ്. കാരണം ആരാധന നല്ലതാണ്. നല്ല കാര്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടു അഭിപ്രായം പറയുന്നതും നല്ലതാണ്. എന്നു കരുതി എല്ലാത്തിനും ഒരു പരിധി ഉണ്ട് എന്നത് മനസ്സിലാക്കി പ്രവൃത്തിക്കേണ്ടതും അനിവാര്യം തന്നെയാണ്.

Celebrity photo

ബോൾഡ് ആയി മാളവികയുടെ പുതിയ ചിത്രങ്ങൾ

Published

on

മലയാളത്തിൽ ദുൽഖർ സൽമാനൊപ്പം അരങ്ങേറി തമിഴിൽ രജനികാന്തിനും വിജയ്ക്കുമൊപ്പം സ്ക്രീൻ പങ്കുവെച്ച തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന അളഗപ്പാൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി സിനിമ മേഖലയിലേക്ക് കടന്നു വന്ന നടി പിന്നീട് ഒരു മലയാള ചിത്രത്തിൽ കൂടി വേഷമിട്ടു. മോഡലിംഗ് ഒരു പാഷൻ ആയി കൊണ്ട് നടക്കുന്ന നടിയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റാറുണ്ട്.

മലയാളത്തിനു ശേഷം കന്നഡയിലേക്ക് ചുവടു വെച്ച നടി നാനു മട്ടു വരലക്ഷ്മി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ചു ശ്രെദ്ധ പിടിച്ചു പറ്റി. രണ്ടായിരത്തിപതിനേഴിൽ ഹിന്ദിയിൽ ബീയൊണ്ട് ദി ക്ലോഡ്സ് എന്ന ചിത്രത്തിൽ വേഷമിട്ടു കൊണ്ട് ബോളിവുഡ്‌ഡിലും നടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പിന്നീട് ആണ് തമിഴ് സിനിമ മേഖലയിലേക്ക് ഉള്ള മാളവികയുടെ വരവ്. ബോംബയിൽ ജനിച്ചു വളർന്ന ഈ ഇരുപതിയെഴുകാരി സിനിമ അഭിനയതിനൊപ്പം മോഡലിംഗിലും ഒരേപോലെ തിളങ്ങി നിൽക്കുന്നു.

തമിഴ് സിനിമ മേഖലയിൽ നടി തൊട്ടതെല്ലാം വിജയമായിരുന്നു. മറ്റൊരു നടിക്കും ലഭിക്കാത്ത ഭാഗ്യമാണ് തമിഴിൽ എത്തിയപ്പോൾ മലവികയ്ക്ക് ലഭിച്ചത്. തമിഴ്ലെ മികച്ച വിജയം കരസ്തമാക്കിയ രണ്ടു ചിത്രങ്ങളുടെ ഭാഗമാവാൻ മലവികയ്ക്ക് സാധിച്ചു. അതിൽ ആദ്യത്തേത് രജനിക്കാന്ത് നായകനായ പേട്ടാ എന്ന ചിത്രവും രണ്ടാമത്തേത് വിജയുടെ മാസ്റ്റർ എന്ന ചിത്രവുമാണ്.

Continue Reading

Big Boss

‘ഞാന്‍ ചെയ്തത് ശരിയായില്ല, ആ ഒരു കാര്യം ഒഴുവാക്കാമായിരുന്നു’ ബിഗ്‌ബോസ് വീട്ടിനെ അനുഭവം പങ്കുവെച്ച് ഏയ്ഞ്ചല്‍ തോമസ്

Published

on

ബിഗ് ബോസ് സീസണ്‍ 3 റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ വ്യക്തിയാണ് ഏയ്ഞ്ചല്‍ തോമസ്. ഷോ തുടങ്ങി രണ്ടാഴ്ച്ച കഴിഞ്ഞാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിവഴി ഏയ്ഞ്ചല്‍ ബിഗ്‌ബോസ് ഹൗസിനുള്ളില്‍ എത്തിയത്. ആലപ്പുഴ സ്വദേശിനിയും മോഡലും, അവതാരികയും അധ്യാപികയുമാണ് ഏയ്ഞ്ചല്‍. ഹൗസിനുള്ളില്‍ എത്തിയ താരം വളരെ പെട്ടന്ന് തന്നെ മറ്റു മത്സരാര്‍ത്ഥികളുമായി സൗഹൃദത്തിലായത്. മോഡലായ ഏയ്ഞ്ചല്‍ വന്ന് രണ്ടാമത്തെ ആഴ്ചയില്‍ തന്നെ താരം പുറത്തേക്ക് പോകാനുള്ള നോമിനേഷനില്‍ വന്നു. തുടര്‍ന്ന് നാലമത്തെ ആഴ്ചത്തെ എലിമിനേഷനില്‍ താരം ബിഗ്‌ബോസ് വീടിന്റെ പടിയിറങ്ങുകയും ചെയ്തു. ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് കടക്കുന്ന മൂന്നാമത്തെ മത്സരാര്‍ത്ഥിയാണ് ഏയ്ഞ്ചല്‍ തോമസ്.

വീട്ടിനുള്ളില്‍ അഡോണിയുമായി നടത്തിയ ലവ് സ്ട്രാറ്റജി പാളിയതാണ് ഏയ്ഞ്ചല്‍ പുറത്താകാന്‍ കാരണമെന്നും സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. അതേസമയം ബിഗ്‌ബോസിന്‍ ഉണ്ടായ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഏയ്ഞ്ചല്‍ തോമസ്. വെറും 14 ദിവസം മാത്രമാണ് ഏയ്ഞജല്‍ ബിഗ്‌ബോസ് വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കുറച്ച് നാളെ നില്‍ക്കാന്‍ കഴിഞ്ഞുള്ളുവെങ്കിലും ബിഗ്‌ബോസ് വീട്ടില്‍ ചിലവഴിച്ച ഓരോ നിമിഷവും തനിക്ക് വളരെ വിലപ്പെട്ടതാണെന്നാണ് ഏയ്ഞ്ജല്‍ പറഞ്ഞത്. തനിക്ക് ഒട്ടും ഖേദമില്ലെന്നും ഷോയിലെ ഓരോ നിമിഷവും താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. ആദ്യമായി മോഹന്‍ലാലിനെ കണ്ട സന്തോഷത്തെ കുറിച്ചും ഏയ്ഞജല്‍ വാചാലയായി. മോഹന്‍ലാലിനെ ആദ്യമായി കണ്ടത് തന്റെ തന്റെ സ്വപ്ന സാക്ഷാത്കാരം പോലെ ആയിരുന്നെന്നും അദ്ദേഹത്തിന്റെ കൂടെ സ്റ്റേജില്‍ നിന്നപ്പോള്‍ തനിക്ക് ഒന്നും സംസാരിക്കാന്‍ കഴിയാതെ ലാലേട്ടനെ തന്നെ നോക്കി നിന്നു എന്നാണ് ഏയ്ഞ്ചല്‍ പറഞ്ഞത്.

അതേസമയം ബിഗ്‌ബോസില്‍ നിന്ന് ഇത്ര വേഗം പുറത്ത് പോയത് നല്ലകാര്യമായിരുന്നു എന്നും കുറച്ച് ദിവസം കൂടി ഷോയില്‍ തുടര്‍ന്നിട്ടുണ്ടെങ്കില്‍ മറ്റു മത്സരാര്‍ത്ഥികളുമായി അടുത്ത ബന്ധം ഉണ്ടാകുമായിരുന്നു പിന്നെയുള്ള വിടപറച്ചല്‍ വലിയ വേദനയുണ്ടാകുമെന്നാണ് ഏയ്ഞ്ചല്‍ പറഞ്ഞത്. ബിഗ്‌ബോസ് വീട്ടില്‍ താരം എത്തിയ ആദ്യദിവസത്തെ കലഹത്തെ കുറിച്ച് പറയാനും താരം മറന്നില്ല. ബിഗ്‌ബോസ് വീട്ടിലെ ഉണ്ടായ അനുഭവത്തില്‍ തനിക്ക് റിഗ്രറ്റുകള്‍ ഒന്നിമില്ല എന്നാലും ഒരു കാര്യം ഒഴിവാക്കാമായിരുന്നു എന്നാണ് ഏയ്ഞ്ചല്‍ പറഞ്ഞത്. ഞാന്‍ ഒരു എക്‌സ്ട്രാ ദോശ ചോദിക്കരുതായിരുന്നു. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ വഴക്കാകുമെന്ന്. തന്റെ ജീവിത്തതില്‍ ഇങ്ങനൊരു വഴക്ക് കണ്ടിട്ടില്ലെന്നും ആദ്യമായാണ് ഇത് അനുഭവിക്കുന്നതെന്നും ഏയ്ഞ്ചല്‍ പറഞ്ഞു.

അതേസമയം അഡോണിയുമായി തനിക്ക് പ്രണയം ഇല്ലായിരുന്നെന്നും ലവ് ട്രാക്ക് കളിച്ചതല്ലെന്നും ഏയ്ഞ്ചല്‍ തുറന്ന് പറഞ്ഞു. അഡോണിയുടെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണെന്നും താരം വ്യക്തമാക്കി. ബിഗ്‌ബോസ് വീട്ടില്‍ തനിക്ക് നഷ്ടപ്പെട്ടുപോയ സ്വാതന്ത്രത്തെ കുറിച്ചും താരം വിവരിക്കുന്നുണ്ട്. ഒരുപാട് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന തനിക്ക് ബിഗ്‌ബോസ് വീട്ടില്‍ വന്നതിന് ശേഷം യാത്രയുടെ ഫീല്‍ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും യാത്രക്കിടെ ഒത്തിരി ആളുകളെ കാണുവാനും സംസാരിക്കാനും ഇഷ്ടമായിരുന്നു പക്ഷേ അതൊന്നും ഇപ്പോള്‍ എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നാണ് താരം പറഞ്ഞത്. ബിഗ്‌ബോസില്‍ നിന്ന് പുറത്തായതില്‍ പിന്നെ ജീവിതത്തില്‍ കുറച്ച് മാറ്റങ്ങളെക്കെ വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. ‘മനസ്സില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന ഒരു വായാടി പെണ്ണല്ല ഇപ്പോള്‍. ഒരു വാക്ക് പോലും പറയുന്നതിന് മുമ്പ് ഒരുപാട് തവണ ആലോചിക്കാറുണ്ടെന്നും ഏയ്ഞ്ചല്‍ വ്യക്തമാക്കി.

 

Continue Reading

ARTICLES

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ!

Published

on

മഞ്ഞുരുകും കാലം എന്ന മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് സീരിയലിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് മോനിഷ. ഈ പരമ്പരയിലെ ജാനിക്കുട്ടി എന്ന മോനിഷയുടെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മഞ്ഞുരുകും കാലം എന്ന ഒറ്റ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ കുട്ടിയായി താരം മാറി. പ്രേക്ഷകർ കരുതിയിരുന്നത് സീരിയൽ അവസാനിച്ചതോടെ വിവാഹിതയായ മോനിഷ അഭിനയം നിർത്തി എന്നാണ്.

എന്നാൽ മലയാളത്തിൽ ജാനിയായി പ്രേക്ഷകരുടെ മനം കവർന്ന മോനിഷ ഇപ്പോൾ തമിഴിൽ ജാനുവായി തിളങ്ങുകയാണ്. തമിഴിലെ ചിന്നമ്പി എന്ന സീരിയലിൽ ആണ് തരാം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോനിഷ വിവാഹിതയായി എന്ന വാർത്തയാണ് മഞ്ഞുരുകും കാലം എന്ന സീരിയൽ അവസാനിച്ച ശേഷം അറിഞ്ഞത്. പിന്നീട് യാതൊരു വിവരവും താരത്തിനെ കുറിച്ച് ഉണ്ടായിരുന്നില്ല.

തൃപ്പൂണിത്തുറ സംസ്കൃതം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷാജിയുടെ മകളായ മോനിഷ ബത്തേരിക്കാരിയാണ്. അഭിനയം സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു എന്നാണ് ബി എഡ് ബിരുദധാരിയായ മോനിഷ പറയുന്നത്. അഭിനയത്തിലേക്ക് എങ്ങനെ ഒക്കെയോ എത്തിപ്പെട്ടു പോയതാണ് എന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ മോനിഷയുടെ പുതിയ ചിത്രങ്ങൾ വൈറലായിരുന്നു. പുതിയ മേക്ക് ഓവറിൽ ഉള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് മോനിഷ പങ്കു വെച്ചിരിക്കുന്നത്. നാടൻ വേഷത്തിൽ മഞ്ഞുരുകും കാലത്തിൽ തിളങ്ങിയ താരത്തിന്റെ പുതിയ മോഡേൺ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Continue Reading

Trending