റൂട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേർന്ന് നിർമ്മിച്ച് മനു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച ഗില റിലീസിന് ഒരുങ്ങുകയാണ്.സംശയാസ്പദമായ ജീവൻ എടുക്കുന്ന കാര്യങ്ങളിലേക്ക് നയിക്കുന്ന സോഷ്യൽ മീഡിയയുടെ തെറ്റായ ഉപയോഗത്തിന് അടിമകളായ ഒരു കൂട്ടം യുവാക്കളുടെ കഥയാണ് ഗില പറയുന്നതെന്ന് റിപോർട്ടുകൾ പറയുന്നു. ഗില ഐലൻഡ് എന്ന് പേരിട്ടിരിക്കുന്ന ഒരു സാങ്കൽപ്പിക സ്ഥലത്താണ് കഥയൊരുക്കിയിരിക്കുന്നതെന്നും ഇത് ഒരു ടെക്നോ ത്രില്ലർ ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുട്ടിക്കാനം, പീരുമേട്, മണിമല, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലും ദുബായിലുമാണ് സിനിമയുടെ ചിത്രീകരണം നടത്തുന്നത്.
കെ എസ് ഹരിശങ്കറും ശ്രുതി ശശിധരനും ചേർന്ന് ആലപിച്ച ഈരൻ കാറ്റിൻ എന്ന പേരിൽ ആദ്യമായി പുറത്തിറങ്ങിയ ഗംഭീരമായ മ്യൂസിക് വീഡിയോ ട്രാക്ക് പ്രേക്ഷകരുടെ പ്രതീക്ഷകൾ ഉയർത്തുകയും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ കാണുകയും ചെയ്തു. കെ എസ് ഹരിശങ്കർ ആലപിച്ച യാരുമില്ല എന്ന പേരിൽ പുറത്തിറങ്ങിയ ഗിലയിലെ മറ്റൊരു ഗാനം ഇതിനകം പതിനഞ്ചു ലക്ഷം വ്യൂസ് യൂട്യൂബിൽ നേടി കഴിഞ്ഞു. കൂടുതൽ ഗാനങ്ങൾ ഉടൻ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ഗാനം തമിഴിൽ വിജയ് സേതുപതിയും മലയാളത്തിൽ മഞ്ജു വാര്യരും പുറത്തിറക്കി. മിഴിയോരം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പിന്നണി ഗായിക ദിവ്യ എസ് മേനോൻ ആണ്.
ഗിലയുടെ ട്രെയിലർ ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെങ്കിലും, ഒരു ബോഡി ബിൽഡറായി നടൻ ഇന്ദ്രൻസിന് പുതിയ രൂപം നൽകുന്നു. കൂടാതെ, സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഓഫീസറായി കൈലാഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുഭാഷ് ബാലയാണ് നായകൻ. അനഘ, ശ്രിയ ശ്രീ, പുതുമുഖങ്ങളായ റിനാസ്, ഷിനോയ്, നിയ, ബീന, നിൻ കാസിം, ഷിയ എന്നിവരും ഗിലയുടെ ഭാഗമാണ്. ഇന്ദ്രൻസ് എന്ന നടൻ കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയതിനു ശേഷം നടനെ മലയാള സിനിമ നല്ലതു പോലെ ഉപയോഗിക്കുന്നുണ്ട്. ഗില ഐലൻഡ് എന്ന ചിത്രത്തിൽ ഇന്ദ്രൻസ് താൻ ഇത് വരെ ചെയ്യാത്തതും തന്റെ ശരീരത്തിന് നേരെ വിപരീതവുമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്വതവേ മെലിഞ്ഞിരിക്കുന്ന ഇന്ദ്രൻസ് ഒരു ബോഡി ബിൽഡർ ആയി പ്രേക്ഷകരുടെ മുൻപിൽ എത്തുമ്പോൾ അത് എത്രത്തോളം വിശ്വസനീയമാണെന്നതാണ് ചിത്രത്തിന് മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ലഭിക്കുന്ന റോളുകൾ വളരെ ഭംഗിയായി ചെയ്യാൻ കഴിയുന്ന ഇന്ദ്രൻസ് എന്ന നടനെ തന്നെ കണ്ടുകൊണ്ട് ആയിരിക്കണം ചിത്രത്തിന്റെ സംവിധായകൻ ഇത്തരം ഒരു റിസ്ക് എടുക്കാൻ തീരുമാനിച്ചത്.