Connect with us

Celebrity photo

ഇത്രയും ഹോട് ആയ സീരിയൽ താരത്തെ നിങ്ങൾ കണ്ടിട്ടുണ്ടോ..??? ഉർഫിയുടെ ചിത്രങ്ങൾ കണ്ടാൽ നിങ്ങളും അവരുടെ ആരാധകൻ ആകും..!!!

Published

on

ഉർഫി ഇന്നത്തെ സീരിയൽ അഭിനേതാക്കളിൽ വെച് നോക്കുമ്പോൾ വലിയൊരു ആരാധക ലക്ഷം കൈവശമുള്ള നടിയാണ്. തന്റെ സോഷ്യൽ മീഡിയയിൽ തന്നെ 10 ലക്ഷത്തോളം ആരാധകർ ഉള്ള ഉർഫി ഹിന്ദി ടെലിവിഷൻ സീരിയലുകളിലെ മുൻനിര നായികമാരിൽ ഒരാളുകൂടിയാണ്.  വളരെ അധികം ഹോട് ആയിട്ടാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉർഫി വരാറുള്ളത്.   ഹോട് ഫോട്ടോഷൂട്ടുകളിലൂടെയും ചില ചെറിയ റീൽസ്കൽ ആരാധകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യുന്ന ഉർഫി സോഷ്യൽ മീഡിയയിലും താരം തന്നെയാണ്.

സോണി ടീവി സപ്രേഷണം ചെയ്ത ബടെ ഭയ്യാ കി ദുല്ഹനിയ എന്ന സീരിയൽ ആയിരുന്നു ഉർഫിയുടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. 2016 ഇൽ തുടങ്ങിയ അഭിനയം ഇന്നും വിജയകരമായി കൊണ്ട് പോകുന്ന ഉർഫി പിന്നീട് നിരവധി സീരിയലുകളിലും കഥാപത്രങ്ങൾക്ക് ജീവൻ നൽകി.  പത്തോളം സീരിയലുകളിൽ ആണ് ഉർഫി ഇതുവരെ അഭിനയിച്ചിട്ടുള്ളത്.

ഉർഫിയുടെ ഹോടട്ട്ന്സ് പലപ്പോഴും ചർച്ച ആയ ഒന്നുതന്നെയാണ്.  ബോൾഡ് ആയുള്ള കഥാപത്രങ്ങൾ ചെയ്യുവാനും ഫോട്ടോഷോട്ടുകൾ ചെയ്യുവാനും മടിക്കാത്ത ഉർഫിക്ക് ഇത്രയും ആരാധകർ ഉണ്ടായത്തിൽ സംശയമില്ല.  അഭിനയ മികവിലും പലതവണ പ്രശംസിക്കപ്പെട്ട താരമാണ്  ഉർഫി.  ബെപനഹ് എന്ന സീരിയലിലെ ബെല്ല കപൂർ എന്ന കഥാപത്രം ആണ് ഉർഫിയുടെ കരിയറിലെ മികച്ച കഥാപത്രങ്ങളിൽ ഒന്ന്.

Celebrity photo

മലയാള സിനിമയുടെ ഭാവി നായികയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് നന്ദന വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലാലേട്ടന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദന ചലചിത്ര രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.കൊച്ചിയിൽ ജനിച്ച നന്ദന വർമ്മ അയാളും ഞാനും തമ്മിൽ എന്ന പൃഥ്വിരാജ് ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.പിന്നീട് പല ചിത്രങ്ങളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യുവാൻ നന്ദനയ്ക്ക് സാധിച്ചു.രാജാവാക്കു ചെക്ക് എന്ന സിനിമയിലൂടെ നന്ദന വർമ്മ തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.

ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി എത്തി പ്രേഷക ഹൃദയം കവർന്ന നന്ദന അഞ്ചാം പാതിരയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.സംവിധായകൻ വി കെ പ്രകാശിന്റെ മകളായ കാവ്യ സംവിധാനം ചെയ്യുന്ന വാങ്കാണ് നന്ദനയുടെ പുറത്തിറങ്ങാനുള്ള ചിത്രം.സൺഡേ ഹോളിഡേയിലും ആകാശ മിഠായിലും മിലിയിലും അഭിനയിച്ചിട്ടുണ്ട് നന്ദന വർമ്മ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ് യുവതാരമായ നന്ദന.ഈയിടെ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.തന്റെ ഫോട്ടോ ഷൂട്ടെല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുള്ള നന്ദനയുടെ സാരിയിൽ തിളങ്ങി നിൽക്കുന്ന പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.

 

Continue Reading

Celebrity photo

മോഡേൺ ഡ്രെസ്സിൽ സുന്ദരിയായി ലിയോണ

Published

on

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരാളാണ് തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലിയോണ ലിഷോയ്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ എത്തി തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലിയോണ. കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ അഭിനയരംഗത്തേക്ക് പ്രവേശനം ചെയ്തത്. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ലിയോണ അഭിനയിച്ചിട്ടുണ്ട്. സിനിമാ സീരിയൽ രംഗത്ത് പേരെടുത്ത ലിഷോയിയുടെ മകളാണ് ലിയോണ.

സോഷ്യൽ മീഡിയയിൽ സജീവമാണ് ലിയോണ ലിഷോയ്. ജവാൻ ഓഫ് വെള്ളിമലയിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. എൻ ഇനിയ കാതൽ മഴ എന്ന ചിത്രത്തിലൂടെ തമിഴിലും ബാലു ലൗവ്സ് നന്ദിനി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു ലിയോണ. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ അമ്മ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമായി.

മായനദിയിലെ സമീറയായും ക്യൂനിലെ ദൄക്സാക്ഷിയായും താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്ക് വെയ്ക്കാറുള്ള താരത്തെ ഒരുപാട് ആരാധകർ പിന്തുടരുന്നുണ്ട്. സിനിമാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ലിയോണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പിങ്ക് ലെഹങ്കയിൽ തിളങ്ങി നിൽക്കുന്ന ലിയോണയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ലാലേട്ടൻ അഭിനയിക്കുന്ന ആക്ഷൻ ത്രില്ലറാഷ റാം എന്ന ചിത്രമാണ് ലിയോണയുടെ ഇറങ്ങാനുള്ള ചിത്രം.

Continue Reading

Celebrity photo

എസ്തർ അനിലിന്റെ കിടിലൻ മെയ്ക്ക് ഓവർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് എസ്തർ അനിൽ കടന്നു വന്നത്. അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അരങ്ങേറ്റം. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യത്തിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്.ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരികയായും എസ്തർ പ്രവർത്തിച്ചിട്ടുണ്ട്.

ചെറിയ പ്രായം കൊണ്ടുതന്നെ ഇരുപതിലധികം സിനിമകളിൽ അഭിനയിക്കാൻ എസ്തറിനു സാധിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിലും തെലുഗു പതിപ്പിലും എസ്തർ തന്നെയാണ് തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനോടൊപ്പവും കമലഹാസനോടൊപ്പവും മകളായി അഭിനയിക്കാൻ എസ്തറിനു കഴിഞ്ഞു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് എസ്തർ തന്റെ ബാലതാരം എന്ന മേൽവിലാസം കളഞ്ഞു നായികയായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ അനിൽ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ടുകൾ പങ്കുവെയ്ക്കാറുണ്ട്.എസ്തറിന്റെ ഫോട്ടോഷൂട്ടെല്ലാം പ്രേഷക ശ്രദ്ധ നേടാറുണ്ട്.ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് അവസാനമായി എസ്തറിന്റെ പുറത്തിറങ്ങിയ ചിത്രം.ജാക്ക് ആൻഡ് ജില്ലും ദൃശ്യത്തിന്റെ തെലുഗു പതിപ്പിന്റെ രണ്ടാം ഭാഗവുമാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

Continue Reading

Trending