സോഷ്യൽ മീഡിയയിൽ എല്ലാ കാലവും ഏറ്റവും കൂടുതൽ സ്വീകാര്യതയായുള്ള ഒന്നാണ് താരങ്ങളുടെ ചെറുപ്പകാല ചിത്രങ്ങൾ. എന്നും താരങ്ങളുടെ ഇത്തരം ചിത്രനഗൽ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അതുപോലെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം ആക്കുകയും ചെയ്യാറുണ്ട്. താരങ്ങൾ തന്നെയോ അല്ലെങ്കിൽ ആരാധകരോ ആയിരിക്കും അവരുടെ ചെറുപ്പക്കാർ ചിത്രഗൽ മിക്ക തവണയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് പതിവ്. അത്തരത്തിലിതാ വീണ്ടും ഒരു ചിത്രം കൂടി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.
മലയാള സിനിമയിൽ തന്റെ കഠിനാധ്വാനം കൊണ്ട് തന്നെ ഒരു സ്ഥാനം നേടിയെടുത്ത ഈ താരത്തിന് ഇന്ന് മലയാള സിനിമയിലുള്ള സ്ഥാനം വളരെ വലുതാണ്. കഥാപാത്ര വേഷങ്ങളിലും നായക പ്രാധാന്യ വേഷങ്ങളിലുമെല്ലാം ഒരേപോലെ തന്റെ മികവ് തെളിയിച്ചു മലയാള സിനിമയിൽ വ്യക്തമായ ഒരു സ്ഥാനം നേടിയെടുക്കാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. കൊമെടി കഥാപാത്രങ്ങളിൽ അസാമാന്യ പ്രഗൽഭ്യമുള്ള ഈ താരത്തിന്റെ വേഷങ്ങൾ എല്ലാം ആരാധകർക്ക് ഇഷ്ടമാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി താരം തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവെച്ചത്.
ഇത് മറ്റാരുമല്ല . മലയാളികളുടെ പ്രിയ താരം സൈജു കുറുപ്പ് ആണ്. നായകനായിട്ടായിരുന്നു സൈജു കുറുപ്പ് മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം നിരവധി കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് എന്ന സിനിമയിലെ അബു എന്ന കഥാപാത്രം താരത്തിന്റെ കരിയറിൽ വലിയ മാറ്റം തന്നെ സൃഷ്ടിച്ചിരുന്നു.
പിന്നീട് മലയാള സിനിമയിൽ ഒരു ഒഴിച്ചുകൂടാനാകാത്ത നടനായി സൈജു കുറുപ്പ് എന്ന താരം വളരുകയുണ്ടായി. ഉണ്ണി മുകുന്ദന്റെ നിർമാണത്തിൽ എത്തിയ മേപ്പടിയാൻ എന്ന സിനിമയാണ് താരത്തിന്റെ ഏറ്റവും അവസാനം തിയറ്ററിൽ എത്തിയ സിനിമ. ലളിതം സുന്ദരം, ഉപചാരം പൂർവം ഗുണ്ടാ ജയൻ, ട്വൽത് മാന് , ബെർമുഡ തുടങ്ങിയ സിനിമകൾ ആണ് താരത്തിന്റെ അടുത്തതായി ഇറങ്ങുവാൻ തയ്യാറെടുക്കുന്ന സിനിമകൾ. താരം മുഖ്യ വേഷത്തിലെത്തിയ ഗാർഡിയൻ എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു.