Connect with us

ARTICLES

കിടക്ക പങ്കിടാൻ വിളിക്കും, അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ നമ്മളെ തിരിഞ്ഞുപോലും നോക്കില്ലെന്നു ഇല്യാന.

Published

on

രണ്ടായിരത്തി ആറിൽ പുറത്തിറങ്ങിയ തെലുഗു ചിത്രം ദേവദാസിലൂടെയാണ് ഇല്യാന സിനിമ രംഗത്തേക്ക് ചുവടുറപ്പിക്കുന്നത്. മോഡലിംഗ് രംഗത്തുനിന്നുമാണ് ഇല്യാന സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. തെലുഗ്,തമിഴ്, ഹിന്ദി തുടങ്ങി പല ഭാഷകളിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. മിക്ക ഭാഷകളിലും സജീവമായ താരം ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകളിലൂടെയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. കാസ്റ്റിംഗ് കൗച്ചും മീ ടൂവിലും പലരും പറഞ്ഞത് പോലെയുള്ള കാര്യമാണ് താരവും പങ്കുവയ്ക്കുന്നത്. പുതുതായി സിനിമയിലേക്ക് വരുന്നവർക്ക് വേണ്ടിയാണു താൻ ഇത് പറയുന്നതെന്നാണ് താരം വ്യക്തമാക്കിയത്.

വളരെ സൂക്ഷിച്ച് മാത്രം പെരുമാറേണ്ട ഒരു മേഖലയാണ് സിനിമ മേഖല എന്ന് പറയുന്നത്. സൂക്ഷിച്ചില്ലെങ്കിൽ ഒരുപാട് ചതിക്കുഴികൾ നമ്മളെ കാത്തിരിക്കുന്നുണ്ടാകും. സിനിമയിൽ ഒരു അവസരത്തിനായി അതിയായിമോഹിക്കുന്ന പെൺകുട്ടികൾ ഒരുപാട് ഉണ്ട്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് അതുപോലെ വിശ്വസിച്ച് പെരുമാറുന്നവരാണ് പുതുമുഖങ്ങൾ. അത്തരക്കാരെ കാത്തിരിക്കുന്ന ഒരുപാട് പേർ സിനിമയിൽ ഉണ്ട്. ഒരിക്കൽ ഒരു നിർമ്മാതാവ് ഒരു പുതുമുഖത്തിനോട് മോശമായ രീതിയിൽ പെരുമാറിയിരുന്നു. പുതുമുഖം ആയത് കൊണ്ട് തന്നെ അവസരം ലഭിക്കാൻ വേണ്ടി അവർ അതൊക്കെ ക്ഷമിക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും അറിയുക ഉണ്ടായി. അപ്പോൾ ഞാൻ അവരോട് പറഞ്ഞു ആരുടെ മുന്നിലും സ്വന്തം അഭിമാനം അടിയറവ് വയ്ക്കേണ്ട കാര്യം ഇല്ല. ഇത് നിങ്ങളുടെ തീരുമാനം ആയിരിക്കണം എന്ന്. സിനിമയിൽ അവസരം ലഭിക്കാൻ കിടക്കപങ്കിടണം എന്ന് ആവിശ്യപ്പെടുന്നവരെ എനിക്ക് അറിയാം. എന്നാൽ അവസരത്തിന് വേണ്ടി അവരുടെ ഒപ്പം കിടക്ക പങ്കിട്ട് കഴിഞ്ഞാൽ പിന്നീട് നമ്മളെ കണ്ടാൽ അവർ പരിചയം പോലും ഭാവിക്കില്ല. അവരുടെ ആവിശ്യം കഴിഞ്ഞാൽ പിന്നെ അവർ തിരിഞ്ഞുപോലും നോക്കില്ല. പലപ്പോഴും ഇതറിയാതെ തുടക്കകാരാണ് ഈ ചതിക്കുഴിയിൽ വീണു പോകുന്നതെന്നാണ് താരം പറയുന്നത്.

പാഗൽപന്തിയാണ് ഇല്യാനയുടേതായി അവസാനമായി പുറത്തുവന്ന ചിത്രം. മുൻപ് തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നുവെങ്കിലും ശങ്കർ വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നന്പനിലൂടെയാണ് തമിഴ് സിനിമയിൽ തന്റെ സ്ഥാനം താരം ഉറപ്പിച്ചത്. ദി ബിഗ് ബുൾ, അൺഫെയർ ആൻഡ് ലൗ‌ലി എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

ARTICLES

പുത്തന് ചിത്രങ്ങളുമായി ഞെട്ടിച്ച് നിരഞ്ജന!

Published

on

കോഴിക്കോട്ക്കാരിയായ നിരഞ്ജന അനൂപ് വളർന്നു വരുന്ന യുവ താരമാണ്.അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയാണ് നിരഞ്ജന അനൂപ്. ലാലേട്ടൻ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയാണ് ഈ യുവ നായികയുടെ സിനിമ രംഗത്തേക്ക് ഉള്ള കാലുവെയ്പ്പ്. മൈത്രി എന്ന പേരുള്ള ടെന്നീസ് കളിക്കാരിയായ കഥാപാത്രമായിട്ടാണ് നിരഞ്ജന ആദ്യ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.
  
മമ്മുക്ക നായകനായ പുത്തൻ പണം(മിയ),യുവ താരങ്ങൾ നിറഞ്ഞ ഗൂഢാലോചന(ഫിദ), c/o സൈറ ബാനു (അരുന്ധതി),ഇര(ജനിഫർ),കല വിപ്ലവം പ്രണയം (അയ്ചുമ്മ),ബിടെക് (അനന്യ വിശ്വനാഥൻ),ചതുർമുഖം(സഫിയ) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ആസിഫ് അലിയുടെ ബിടെക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിങ് ഫിഷ്,രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്നിവയാണ് ഇനി വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.
ഗ്രേയ്സ് ആന്റണി സംവിധാനം ചെയ്ത ക് നോളജ് എന്ന ഷോർട്ട് ഫിലിമിൽ അതിഥി താരമായി എത്തുന്നുണ്ട് നിരഞ്ജന.സോഷ്യൽ മീഡിയകളിൽ ആക്ടീവാണ് താരം. നിരഞ്ജനയൂടെ അമ്മ നാരായണി അറിയപ്പെടുന്ന ഒരു ഡാൻസ് ടീച്ചറാണ്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും പരിശീലനം ലഭിച്ചിട്ടുണ്ട് നിരഞ്ജനയ്ക്ക്.സംവിധായകൻ രഞ്ജിത്ത്,നടി രേവതി തുടങ്ങിവർ ബന്ധുക്കളാണ്.

Continue Reading

ARTICLES

സ്വന്തം ചേച്ചി അല്ലാത്തത് കൊണ്ടാണോ ലേഖ അങ്ങനെ ചെയ്തത് ? അച്ഛന്റെ മുതലാളിയുടെ മോൾ ആയതുകൊണ്ടാണോ ആ പക്ഷഭേദം

Published

on

ഇവിടെ ഒരാൾ ചാകാൻ കിടക്കുമ്പോ അയാൾ ഹാർമോണിയും വായിച്ചു കളിക്കുവാ. മിസ്റ്റർ പോഞ്ഞിക്കര എന്ന ഇന്നസെന്റ് കല്യാണരാമനിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രേക്ഷകരെയെല്ലാം ചിരിപ്പിക്കുകയും കയ്യടിപ്പിക്കുയും ചെയ്ത ഒരു സംഭാഷണം ആണ് ഇത്. എന്നാൽ ഇതേ സംഭവം പണ്ട് ഇറങ്ങിയ സിനിമകളിലും എന്തിനു ഈ ജനറേഷൻ ചിത്രങ്ങളിലും കാണുന്നുണ്ടെങ്കിലോ. സൂപ്പർഹിറ് ചിത്രങ്ങളായാ ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റിയേഴിയിൽ പ്രിയദർശന്റെ സംവിധാനത്തിൽ ഇറങ്ങിയ ചന്ദ്രലേഖയിലും രണ്ടായിരത്തിപതിനാലിൽ അഞ്ജലിമേനോന്റെ സംവിധാനത്തിൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സിലും ഈ ഡയലോഗ് അന്വർത്ഥമാക്കുന്ന കഥാപാത്രങ്ങൾ നമുക്ക് കാണാൻ സാധിക്കും.

ചന്ദ്രലേഖ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ലേഖ തന്നെ ഇതേപോലെ ഒരു പണി ചെയ്‌താൽ പ്രേക്ഷകന് എങ്ങനെ സഹിക്കാനാകും.ടൈറ്റിലിൽ ഉള്ള മറ്റൊരു പേരുകാരിയായ ചന്ദ്ര മരണത്തോടും ജീവിതത്തിനോടും മല്ലിട്ടു കിടക്കുന്ന വേളയിൽ അതറിഞ്ഞു ബാംഗ്ളൂരിൽ നിന്ന് വരുന്ന ലേഖ വിഷമത്തിൽ ഒന്നും അല്ല വരുന്നത് ഏറെ മറിച്ചു അവിടെ ഉള്ള നാട്ടുക്കാരെയൊക്കെ കൂട്ടി പാട്ടും പാടി ഡാൻസും കളിച്ചൊക്കെയാ വരുന്നത്. നമ്മൾ ചിലപ്പോ ചിന്തിച്ചേക്കാം ഇനി ചന്ദ്രയുടെ കല്യാണത്തിന് വല്ലതുമാണോ ഇങ്ങനെ വരുന്നത് എന്ന്.

ഇനി ചന്ദ്ര തന്റെ ശരിക്കുമുള്ള സഹോദരി അല്ലല്ലോ തന്റെ അച്ഛന്റെ മുതലാളിയുടെ മകൾ അല്ലെ ചിലപ്പോ അതുകൊണ്ട് ആയിരിക്കാം ലേഖ ഇങ്ങനെ തുള്ളിച്ചാടി ആഘോഷിച്ചോക്കെ വരുന്നത്. ഇനി ചന്ദ്ര എങ്ങാനും മരിച്ചാൽ ആ സ്വത്തൊക്കെ തനിക്ക് കിട്ടും എന്ന സന്തോഷത്തിൽ ആണോ. എന്തൊക്കെ വന്നാലും ആശുപത്രിയിൽ എത്തി കഴിഞ്ഞു ലേഖ നല്ല വിഷമത്തിൽ തന്നെയാണ്. ലേഖയായി ബോളിവുഡ് നായിക പൂജ ഭട്ടാണ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ നായികയുടെ ഇൻട്രോ ഒരു ഗാനത്തിലൂടെയാണ് സംവിധായകൻ നമുക്ക് കാണിച്ചു തരുന്നത്. എന്നാൽ ആ ഗാനം ചിത്രത്തിന്റെ അപ്പോഴത്തെ സന്ദർഭവുമായി യോജിച്ചുപോകുന്നില്ല എന്നതാണ് സത്യക.

ഇതേപോലെ തന്നെയുള്ള മറ്റൊരു സന്ദർഭമാണ് ബാംഗ്ളൂർ ഡേയ്സിലെ കുട്ടൻ അഥവാ സ്വീറ്റ് കുട്ടൻ. സ്വന്തം അച്ഛന് വയ്യാതെ ആയിട്ട് അത്യാവശ്യമായി ഫ്ലൈറ്റ് എടുത്ത് വരുന്ന നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്ന കുട്ടൻ എന്ന കഥാപാത്രം ഒരു ഉല്ലാസ യാത്രയ്ക്ക് പോയ ഒരു മൂഡിലാണ് പോകുന്നത്. ഫ്ലൈറ്റിലുള്ള എയർഹോസ്റ്റസിനെയും വായ്നോക്കി ഒരു ഫ്ലൈറ്റ് യാത്ര കൊണ്ട് ഇഷ തൽവാർ അവതരിപ്പിച്ച ആ കഥാപാത്രത്തെ തന്റെ പ്രേമത്തിലും വീഴ്ത്തിയിട്ടാണ് വയ്യാത്ത അച്ഛനെ കാണാൻ കുട്ടൻ പോകുന്നത്. ആണ്പിള്ളേര് ആകുമ്പോൾ ഇതൊക്കെ സ്വാഭാവികമാണെന്ന് വെച്ച് നമുക്ക് വിട്ടുകളയാവുന്ന ഒന്നാണ് ഇത് . എന്നാൽ തന്റെ സ്വന്തം അച്ഛനാണ് വയ്യാതെ കിടക്കുന്നത് എന്ന കാര്യം ഒരിക്കലും വിസ്മരിച്ചുകൂടാ. ഇതും അപ്പോഴത്തെ സന്ദർഭത്തിനു ചേരാത്ത ഒരു അധിക സീനുകളാണ്. ഈ ചിത്രം പുറത്തിറങ്ങിയിട്ട് അതികം നാളായിട്ടില്ല എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

Continue Reading

ARTICLES

കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ മാത്രമല്ല സ്ത്രീകൾ. ലൈംഗീക ബന്ധത്തിലേർപ്പെടുന്ന ഏതൊരു സ്ത്രീയുടേയും ടെൻഷനാണ് ഗർഭിണിയാകുമോ എന്ന പേടി

Published

on

സോഷ്യൽ മീഡിയയിൽ വളരെ അധികം.സജീവമായ ഒരു സോഷ്യൽ ആക്ടിവിസ്റ്റ് ആണ് ജോമോൾ ജോസെഫ്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകകയും സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുകയതും ചെയ്ത ജോമോൾ ന്റെ പല നിലപാടുകളും പല സദാചാര കോമരങ്ങളെ  നോവിച്ചിട്ടുണ്ട്.    എങ്കിലും ആരെയും ഭയക്കാതെ സ്വന്തം അഭിപ്രായങ്ങൾ  പറയുന്ന ജോമോൾ ണ് സോഷ്യൽ മീഡിയയിൽ  നിരവധി ആരാധകർ ആണുള്ളത്.

 

കഴിഞ്ഞ ദിവസം  കേരളം സർക്കാരിന്റെ ശിശു വകുപ്പ്  സ്ത്രീകൾക്ക് വേണ്ടി ഒരു നിലാപാട് പങ്കുവെച്ചിരുന്നു. ഗർഭിണി ആകണോ വേണ്ടയോ എന്ന് സ്ത്രീകൾക്കു തീരുമാനിക്കാം എന്നായിരുന്നു സർക്കാരിന്റെ തീരുമാനം.

നിരവധി പേർ ആണ് സര്ക്കാരിന്റെ ഈ നിലപാടിനോട് യോജിച്ച് കയ്യടിച്ചത്. ഇപ്പോളിതാ ജോമോൾ ജോസേഫും ഇതിനെപ്പറ്റി കുറിച്ച് കുറിപ്പ് പങ്കുവെക്കുകയാണ്.  കുറിപ്പ് വായിക്കാം.

 

കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ മാത്രമല്ല സ്ത്രീകൾ. ലൈംഗീക ബന്ധത്തിലേർപ്പെടുന്ന ഏതൊരു സ്ത്രീയുടേയും ടെൻഷനാണ് ഗർഭിണിയാകുമോ എന്ന പേടി.. കുട്ടികളെ ആവശ്യമില്ലാത്ത സമയത്തും സാഹചര്യത്തിലും സ്ത്രീകൾക്ക് ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള പ്രതിബന്ധവും ഇതുതന്നെയാണ്.

കുട്ടികൾക്ക് വേണ്ടിമാത്രമല്ലാതെ, ലൈഗീംക സുഖത്തിനായി ദൈനംദിന ലൈംഗീകബന്ധത്തിലേർപ്പെടുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. ഇചിൽ ചില പ്രത്യേക കാലഘട്ടത്തിൽ മാത്രമാണ് ലൈംഗീകബന്ധത്തിന്റെ ലക്ഷ്യമായി മക്കൾ എന്നത് പ്രയോരിറ്റിയായി കടന്നുവരുന്നുള്ളൂ. അല്ലാത്ത സാഹചര്യങ്ങളിൽ സംഭവിക്കുന്ന ഗർഭധാരണം സ്ത്രീകളെ സംബന്ധിച്ച് വലിയ ബാധ്യതയായി മാറുകയും ചെയ്യാറുണ്ട്.

 

മക്കൾ വേണോ വേണ്ടയോ, പ്രഗ്നൻസി തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് അവളുടെ അഭിപ്രായത്തിനും താൽപര്യത്തിനും ഉള്ളതിലധികം പ്രയോരിറ്റി ചുറ്റിലുമുള്ള ആളുകളുടെ താൽപര്യത്തിന് മാത്രമായി മാറുകയും ചെയ്യാറുണ്ട്. വിവാഹിതരല്ലാത്ത സ്ത്രീകളാണ് അവിചാരിതമായി ഗർഭിണിയായതെങ്കിൽ, അതോടെ അവളുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലുമാകും. സമൂഹത്തിൽ അവൾ ഒറ്റപ്പെടുത്തപ്പെടുത്തപ്പെടുകയും, തിരസ്കൃതയായി മാറുകയും ചെയ്യും. അവളുടെ സ്വാഭാവിക ജീവിതം തന്നെ ഇല്ലാതായി മാറും.

 

ഇവിടെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഈ തീരുമാനം അവൾക്ക് മാത്രമായി അവളുടെ തീരുമാനമെടുക്കാക്കാനുള്ള അവകാശം വിട്ടുനൽകുന്നു. ഏതൊരു പരിഷ്കൃത സമൂഹത്തിനും ബാധകമാകേണ്ട, തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ മാത്രം അവകാശം അവൾക്ക് കൈവരുന്നു. കുട്ടികളെ ഉൽപാദിപ്പിക്കാനുള്ള വെറും ഫാക്ടറികൾ മാത്രമല്ല അവളെന്ന ബോധം സമൂഹത്തിന് കൂടി കൈവരട്ടെ. അഭിവാദ്യങ്ങൾ

Continue Reading

Trending