Connect with us

Celebrity photo

മാളവികയെ കാണാൻ അല്ലെങ്കിലും മൊഞ്ചിത്തിരി കൂടുതലാ..ഹോട് ഫോട്ടോഷൂട്ടുമായി മാളവിക…

Published

on

കേരളക്കര മുഴുവൻ തരംഗം തീർത്ത് തീയേറ്ററിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന തമിഴ് ചിത്രമാണ് മാസ്റ്റർ.  ദളപതി വിജയ് നായകനായ ചിത്രത്തിനു മികച്ച പ്രതികരണമാണ് സിനിമ പ്രേക്ഷകരുടെ കയ്യിൽ നിന്നും ഇപ്പോൾ കിട്ടി കൊണ്ടിരിക്കുകയാണ്.  വിജയ് യുടെ നായികയായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് മാളവിക മോഹനൻ.  കുറച്ചു സിനുകളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടത് എങ്കിലും തന്റെ മികവാർന്ന അഭിനയ ശൈലിയിൽ തന്റെ കഥാപാത്രം മികച്ചതാക്കുവാൻ മാളവിക ശ്രമിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ പ്രശസ്ത ഫോട്ടോഗ്രാഫർ ആയ കെ യു മോഹനന്റെ മകളാണ് മാളവിക മോഹനൻ. മലയാളി ആണെങ്കിലും  തമിഴ് തെലുഗു ഭാഷകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.  ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന റൊമാന്റിക് സിനിമയിലൂടെയാണ് മാളവിക അഭിനയത്തിൽ തുടക്കം കുറിച്ചത്.  ബയോൻഡ് ദി കലൗഡ്‌സ് എന്ന സിനിമയിലെ തന്റെ പ്രകടനത്തിന് മികച്ച പ്രതികരണം ആണ്  മാളവികക്ക് ലഭിച്ചത്.

പട്ടം പോലെ എന്ന സിനിമക്ക് ശേഷം ഗ്രെറ്റ് ഫാദർ ,നാളെ ,പേട്ട എന്നീ സിനിമകളിലും ഒരു കന്നഡ ചിത്രത്തിലും മാളവിക അഭിനയിച്ചു.  ബയോൻഡ് ദി കലൗഡ്‌സ് എന്ന ഹിന്ദി മൂവിയിലെ അഭിനയത്തിനാണ് മാളവിക മികച്ച പ്രതികരണങ്ങൾ ഏറ്റു വാങ്ങിയത്.      അടുത്തതായി വരാനിരിക്കുന്നതും സിനിമകളും വലിയ പ്രതീക്ഷകൾ നലകുന്ന ചിത്രങ്ങൾ ആണ്.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രമാണ് മാളവിക മോഹനന്റെ അടുത്ത സിനിമ.      വലിയ പ്രതീക്ഷകൾ തന്നെയണ് മാളവികയുടെ ആരാധകർ അടുത്ത സിനിമയിലേക്ക് നീക്കി വെച്ചിട്ടുള്ളത്.  സോഷ്യൽ മീഡിയയിൽ ആയാലും വലിയ ആരാധക പിന്തുണയുള്ള  താരത്തിന്റെ ഫോട്ടോഷൂട് ചിത്രങ്ങൾ ഒക്കെ തന്നെയും സോഷ്യൽ മീഡിയ അടക്കി ഭരിക്കാറുണ്ട്.   ട്രഡീഷണൽ ലൂക്കിലും സെക്സി ലൂക്കിലും ഒരുപോലെ തിളങ്ങുന്ന താരത്തിന്റെ മാസ്റ്റർ സ്‌പെഷ്യൽ ഫോട്ടോഷൂട് ആണ് ഇപ്പോൾ തരംഗം

Celebrity photo

മലയാള സിനിമയുടെ ഭാവി നായികയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് നന്ദന വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലാലേട്ടന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദന ചലചിത്ര രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.കൊച്ചിയിൽ ജനിച്ച നന്ദന വർമ്മ അയാളും ഞാനും തമ്മിൽ എന്ന പൃഥ്വിരാജ് ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.പിന്നീട് പല ചിത്രങ്ങളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യുവാൻ നന്ദനയ്ക്ക് സാധിച്ചു.രാജാവാക്കു ചെക്ക് എന്ന സിനിമയിലൂടെ നന്ദന വർമ്മ തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.

ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി എത്തി പ്രേഷക ഹൃദയം കവർന്ന നന്ദന അഞ്ചാം പാതിരയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.സംവിധായകൻ വി കെ പ്രകാശിന്റെ മകളായ കാവ്യ സംവിധാനം ചെയ്യുന്ന വാങ്കാണ് നന്ദനയുടെ പുറത്തിറങ്ങാനുള്ള ചിത്രം.സൺഡേ ഹോളിഡേയിലും ആകാശ മിഠായിലും മിലിയിലും അഭിനയിച്ചിട്ടുണ്ട് നന്ദന വർമ്മ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ് യുവതാരമായ നന്ദന.ഈയിടെ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.തന്റെ ഫോട്ടോ ഷൂട്ടെല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുള്ള നന്ദനയുടെ സാരിയിൽ തിളങ്ങി നിൽക്കുന്ന പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.

 

Continue Reading

Celebrity photo

മോഡേൺ ഡ്രെസ്സിൽ സുന്ദരിയായി ലിയോണ

Published

on

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരാളാണ് തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലിയോണ ലിഷോയ്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ എത്തി തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലിയോണ. കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ അഭിനയരംഗത്തേക്ക് പ്രവേശനം ചെയ്തത്. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ലിയോണ അഭിനയിച്ചിട്ടുണ്ട്. സിനിമാ സീരിയൽ രംഗത്ത് പേരെടുത്ത ലിഷോയിയുടെ മകളാണ് ലിയോണ.

സോഷ്യൽ മീഡിയയിൽ സജീവമാണ് ലിയോണ ലിഷോയ്. ജവാൻ ഓഫ് വെള്ളിമലയിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. എൻ ഇനിയ കാതൽ മഴ എന്ന ചിത്രത്തിലൂടെ തമിഴിലും ബാലു ലൗവ്സ് നന്ദിനി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു ലിയോണ. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ അമ്മ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമായി.

മായനദിയിലെ സമീറയായും ക്യൂനിലെ ദൄക്സാക്ഷിയായും താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്ക് വെയ്ക്കാറുള്ള താരത്തെ ഒരുപാട് ആരാധകർ പിന്തുടരുന്നുണ്ട്. സിനിമാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ലിയോണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പിങ്ക് ലെഹങ്കയിൽ തിളങ്ങി നിൽക്കുന്ന ലിയോണയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ലാലേട്ടൻ അഭിനയിക്കുന്ന ആക്ഷൻ ത്രില്ലറാഷ റാം എന്ന ചിത്രമാണ് ലിയോണയുടെ ഇറങ്ങാനുള്ള ചിത്രം.

Continue Reading

Celebrity photo

എസ്തർ അനിലിന്റെ കിടിലൻ മെയ്ക്ക് ഓവർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് എസ്തർ അനിൽ കടന്നു വന്നത്. അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അരങ്ങേറ്റം. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യത്തിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്.ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരികയായും എസ്തർ പ്രവർത്തിച്ചിട്ടുണ്ട്.

ചെറിയ പ്രായം കൊണ്ടുതന്നെ ഇരുപതിലധികം സിനിമകളിൽ അഭിനയിക്കാൻ എസ്തറിനു സാധിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിലും തെലുഗു പതിപ്പിലും എസ്തർ തന്നെയാണ് തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനോടൊപ്പവും കമലഹാസനോടൊപ്പവും മകളായി അഭിനയിക്കാൻ എസ്തറിനു കഴിഞ്ഞു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് എസ്തർ തന്റെ ബാലതാരം എന്ന മേൽവിലാസം കളഞ്ഞു നായികയായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ അനിൽ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ടുകൾ പങ്കുവെയ്ക്കാറുണ്ട്.എസ്തറിന്റെ ഫോട്ടോഷൂട്ടെല്ലാം പ്രേഷക ശ്രദ്ധ നേടാറുണ്ട്.ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് അവസാനമായി എസ്തറിന്റെ പുറത്തിറങ്ങിയ ചിത്രം.ജാക്ക് ആൻഡ് ജില്ലും ദൃശ്യത്തിന്റെ തെലുഗു പതിപ്പിന്റെ രണ്ടാം ഭാഗവുമാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

Continue Reading

Trending