Connect with us

ARTICLES

എനിക്കെതിരെ മനഃപൂര്‍വം കളിക്കുന്ന ചിലരുണ്ട്. മോശം കമെന്റ് ഇട്ടയാളോട് മോശമായി പെരുമാറിയതിന് കുറിച്ച് ടിനി ടോം!

Published

on

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ടിനി ടോം. മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരാളാണ് താരം. ചെറിയ വേഷങ്ങളിൽ തുടങ്ങി പിനീട് മുഴുനീള നായക കഥാപത്രം വരെ താരം ചെയ്തിരുന്നു. മിമിക്സ് 500 എന്ന ചിത്രത്തിലൂടെയാണ് ടിനി അഭിനയ രംഗത്തേക്ക് എത്തിയത് എങ്കിലും താരം ശ്രദ്ധിക്ക പെട്ടത് ലാൽ ജോസ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന പട്ടാളം എന്ന ചിത്രത്തിലൂടെയാണ്. പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് ബ്യൂട്ടിഫുൾ സ്പിരിറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ഹാസ്യ താരമായും പിന്നീട് സഹതാരമായും വില്ലനായും നായകനായും താരം പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി താരത്തിന് എതിരെയുള്ള ചില ആരോപണങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയത്. തന്റെ പോസ്റ്റിൽ മോശം കമന്റ് ഇട്ടയാളെ ടിനി ഫോണിൽ വിളിച്ചു അസഭ്യം പറഞ്ഞു എന്നാണ് ആരോപണം. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും താരത്തിന് വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ തുറന്നു പറയുകയാണ് ടിനി ടോം.

Tini Tom: Tini Tom takes a break from Comedy Utsavam - Times of India

ഞാനും വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് എനിക്കും പ്രതികരിക്കാന്‍ അറിയാം. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല. സ്ഥിരമായി കുത്തി മുറിവേല്‍പ്പിക്കുന്ന ഒരാളിനെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമാണ് എനിക്കും തോന്നിയത്. ഞാന്‍ അയാളെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും നേരിട്ട് വന്ന് എന്നോട് സംസാരിക്കാന്‍ പറയുകയും ചെയ്തു. ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഞാന്‍ വലിയ മഹാനാണെന്ന് ഒന്നും പറയുന്നില്ല. ഞാനും അമ്പലപ്പറമ്പില്‍ പരിപാടി അവതരിപ്പിച്ച് വളര്‍ന്നുവന്ന ആള്‍ തന്നെയാണ്. ഇവരൊക്കെ ചെയ്യുന്ന ജോലികള്‍ പോലെ ഞാന്‍ ചെയ്യുന്നതും ഒരു ജോലിയാണ്. എനിക്ക് ജോലി അറിയാവുന്നതുകൊണ്ട് തന്നെയാണ് വലിയ വലിയ സംവിധായകര്‍ എന്നെ വിളിച്ച് ഓരോ വേഷം ഏല്‍പ്പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല എന്റെ കഴിവ്, അത് ദൈവസിദ്ധമാണ്. കുറെ നാളായി എനിക്കെതിരെ മനഃപൂര്‍വം കളിക്കുന്ന ചിലരുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഇവര്‍ക്കൊക്കെ കിട്ടുന്ന സംതൃപ്തി എന്താണ്? മാത്രമല്ല നല്ല വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കാറുമുണ്ട്.

Did Tini Tom praise Modi, actor clarifies | Tini Tom | Narendra Modi |  prime minister | Onmanorama | BJP | Uliyannur Thachchan

നമ്മള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ ആരും കാണാറില്ല. മോശം ആക്കി കാണിക്കാനാണ് ആള്‍ക്കാര്‍ ഉള്ളത്. ഇപ്പോള്‍തന്നെ ഈ വ്യക്തിക്ക് ആ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് ഇടേണ്ട ആവശ്യം ഉണ്ടായിരുന്നോ? അപ്പോള്‍ അത് അയാള്‍ മനഃപൂര്‍വം ഉപദ്രവിക്കാന്‍ ചെയ്തതല്ലേ. നമ്മളെ സ്ഥിരമായി പ്രകോപിപ്പിച്ചിട്ട് ഇതുപോലെ വിളിക്കുമ്പോള്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് നമ്മളെ മോശക്കാരന്‍ ആക്കാന്‍ തന്നെയല്ലേ? ഇവര്‍ക്കൊക്കെ വേറെ പണിയില്ലേ? എന്റെ പേജ് വഴി ഞാന്‍ ഒരു പാവപ്പെട്ട സുഖമില്ലാത്ത ആള്‍ക്ക് സഹായം അഭ്യര്‍ഥിക്കുകയും 12 മണിക്കൂര്‍ കൊണ്ട് വളരെയധികം പണം അതില്‍ വരികയും അയാള്‍ക്ക് അത് ഉപകാരപ്പെടുകയും ചെയ്തു. ഇതൊന്നും ഒരു സംഘടനയുടെയും പിന്‍ബലത്തില്‍ ചെയ്യുന്നതല്ല. ഞാന്‍ വളരെ കാലമായി അയാള്‍ക്ക് സഹായം ചെയ്തു കൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് വേണ്ടിയാണ് ഞാനത് ചെയ്തത്. ഇതുപോലെതന്നെ പലവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഞാന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഇവര്‍ ഒന്നും കാണുന്നില്ല. ഞാന്‍ സെലിബ്രിറ്റി ആയത് കൊണ്ട് എന്നെ വിമര്‍ശിച്ചാല്‍ ഇവര്‍ക്ക് വിസിബിലിറ്റി കിട്ടും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

Tini tom clarifies his controversial phone call against social media user |  നെഗറ്റീവ് പറയുന്നവര്‍ ജീവിതത്തില്‍ ഒന്നുമല്ലാത്തവര്‍, കമന്റ് വിവാദത്തില്‍  പ്രതികരിച്ച് ടിനി ...

ഇപ്പോള്‍തന്നെ ആ ഓഡിയോ ഇട്ടയാളുടെ പേര് പത്തുപേര്‍ അറിഞ്ഞില്ലേ അതുതന്നെയാണ് ഇവരുടെ ആവശ്യം. സാധാരണക്കാരനായ ഒരാളെ വിമര്‍ശിച്ചാല്‍ ഇവരുടെ ആവശ്യം നടക്കില്ല അതുകൊണ്ടാണ് ഇവര്‍ ഇങ്ങനെ സെലിബ്രിറ്റികളുടെ പുറകെ നടക്കുന്നത്. സോഷ്യല്‍ മീഡിയ നല്ല കാര്യത്തിനും ചീത്ത കാര്യത്തിലും ഉപയോഗിക്കാം. ഞാന്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ചിലര്‍ പക്ഷേ ദുഷ്ടലാക്കോടെ പെരുമാറുന്നു. ഇതിന്റെയൊന്നും പിറകെ നടക്കാന്‍ നമുക്ക് സമയമില്ല.. ഇവരൊക്കെ ഇങ്ങനെ ചെയ്തു എന്ന് കരുതി എനിക്ക് അവസരങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോള്‍ തന്നെ വലിയ മൂന്ന് ഡയറക്ടറുടെ ചിത്രങ്ങള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരൊക്കെ എന്നെ തേടിവന്നത് കഴിവുകൊണ്ട് തന്നെയാണ്. ഇങ്ങനെ നെഗറ്റീവ് ആയി ചെയ്തുകൊണ്ടിരിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളെ കൊല്ലാന്‍ നടക്കുന്നവരാണ്. സലിംകുമാര്‍ ചേട്ടനെ എത്രയോ പ്രാവശ്യം ഇവരൊക്കെ കൊന്നുകളഞ്ഞു. അതുപോലെ ഓരോരുത്തരെയും എന്തുമാത്രം ബുദ്ധിമുട്ടിക്കുന്നു. നല്ലത് ചെയ്തു ജീവിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇവരൊക്കെ ഇങ്ങനെയാണ് ചെയ്യുന്നത് കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ കൂടുതലൊന്നും പറയാനില്ല.മറ്റുള്ളവര്‍ക്കെതിരെ നെഗറ്റീവ് ആയി പ്രവര്‍ത്തിക്കുന്നവരെ ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അവര്‍ ജീവിതത്തില്‍ എവിടെയും എത്തിയിട്ടുണ്ടാകില്ല. ഇങ്ങനെ ഉള്ളവരെ ശ്രദ്ധിച്ചാല്‍ അറിയാം അവര്‍ക്ക് ഒരു കഴിവും ഉണ്ടായിരിക്കില്ല. അതിന്റെ ഫ്രസ്‌ട്രേഷന്‍ ആണ് അവര്‍ നന്നായി ജീവിക്കുന്നവര്‍ക്ക് എതിരെ കാണിക്കുന്നത്. അവരുടെ ജീവിതം അങ്ങനെ തന്നെ തീരുമെന്നും എന്നെ തകര്‍ക്കാന്‍ എനിക്ക് മാത്രമേ കഴിയൂ. ബാഡ് കമന്റ്‌സ് ഫ്ലെഷ് ചെയ്യുന്ന പണി ഇനിയും തുടരും എന്നാണ് ടിനി പറയുന്നത്.

ARTICLES

പുത്തന് ചിത്രങ്ങളുമായി ഞെട്ടിച്ച് നിരഞ്ജന!

Published

on

കോഴിക്കോട്ക്കാരിയായ നിരഞ്ജന അനൂപ് വളർന്നു വരുന്ന യുവ താരമാണ്.അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയാണ് നിരഞ്ജന അനൂപ്. ലാലേട്ടൻ നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെയാണ് ഈ യുവ നായികയുടെ സിനിമ രംഗത്തേക്ക് ഉള്ള കാലുവെയ്പ്പ്. മൈത്രി എന്ന പേരുള്ള ടെന്നീസ് കളിക്കാരിയായ കഥാപാത്രമായിട്ടാണ് നിരഞ്ജന ആദ്യ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.
  
മമ്മുക്ക നായകനായ പുത്തൻ പണം(മിയ),യുവ താരങ്ങൾ നിറഞ്ഞ ഗൂഢാലോചന(ഫിദ), c/o സൈറ ബാനു (അരുന്ധതി),ഇര(ജനിഫർ),കല വിപ്ലവം പ്രണയം (അയ്ചുമ്മ),ബിടെക് (അനന്യ വിശ്വനാഥൻ),ചതുർമുഖം(സഫിയ) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ആസിഫ് അലിയുടെ ബിടെക് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിങ് ഫിഷ്,രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ബർമുഡ എന്നിവയാണ് ഇനി വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.
ഗ്രേയ്സ് ആന്റണി സംവിധാനം ചെയ്ത ക് നോളജ് എന്ന ഷോർട്ട് ഫിലിമിൽ അതിഥി താരമായി എത്തുന്നുണ്ട് നിരഞ്ജന.സോഷ്യൽ മീഡിയകളിൽ ആക്ടീവാണ് താരം. നിരഞ്ജനയൂടെ അമ്മ നാരായണി അറിയപ്പെടുന്ന ഒരു ഡാൻസ് ടീച്ചറാണ്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും പരിശീലനം ലഭിച്ചിട്ടുണ്ട് നിരഞ്ജനയ്ക്ക്.സംവിധായകൻ രഞ്ജിത്ത്,നടി രേവതി തുടങ്ങിവർ ബന്ധുക്കളാണ്.

Continue Reading

ARTICLES

സ്വന്തം ചേച്ചി അല്ലാത്തത് കൊണ്ടാണോ ലേഖ അങ്ങനെ ചെയ്തത് ? അച്ഛന്റെ മുതലാളിയുടെ മോൾ ആയതുകൊണ്ടാണോ ആ പക്ഷഭേദം

Published

on

ഇവിടെ ഒരാൾ ചാകാൻ കിടക്കുമ്പോ അയാൾ ഹാർമോണിയും വായിച്ചു കളിക്കുവാ. മിസ്റ്റർ പോഞ്ഞിക്കര എന്ന ഇന്നസെന്റ് കല്യാണരാമനിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രേക്ഷകരെയെല്ലാം ചിരിപ്പിക്കുകയും കയ്യടിപ്പിക്കുയും ചെയ്ത ഒരു സംഭാഷണം ആണ് ഇത്. എന്നാൽ ഇതേ സംഭവം പണ്ട് ഇറങ്ങിയ സിനിമകളിലും എന്തിനു ഈ ജനറേഷൻ ചിത്രങ്ങളിലും കാണുന്നുണ്ടെങ്കിലോ. സൂപ്പർഹിറ് ചിത്രങ്ങളായാ ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റിയേഴിയിൽ പ്രിയദർശന്റെ സംവിധാനത്തിൽ ഇറങ്ങിയ ചന്ദ്രലേഖയിലും രണ്ടായിരത്തിപതിനാലിൽ അഞ്ജലിമേനോന്റെ സംവിധാനത്തിൽ ഇറങ്ങിയ ബാംഗ്ലൂർ ഡേയ്സിലും ഈ ഡയലോഗ് അന്വർത്ഥമാക്കുന്ന കഥാപാത്രങ്ങൾ നമുക്ക് കാണാൻ സാധിക്കും.

ചന്ദ്രലേഖ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ലേഖ തന്നെ ഇതേപോലെ ഒരു പണി ചെയ്‌താൽ പ്രേക്ഷകന് എങ്ങനെ സഹിക്കാനാകും.ടൈറ്റിലിൽ ഉള്ള മറ്റൊരു പേരുകാരിയായ ചന്ദ്ര മരണത്തോടും ജീവിതത്തിനോടും മല്ലിട്ടു കിടക്കുന്ന വേളയിൽ അതറിഞ്ഞു ബാംഗ്ളൂരിൽ നിന്ന് വരുന്ന ലേഖ വിഷമത്തിൽ ഒന്നും അല്ല വരുന്നത് ഏറെ മറിച്ചു അവിടെ ഉള്ള നാട്ടുക്കാരെയൊക്കെ കൂട്ടി പാട്ടും പാടി ഡാൻസും കളിച്ചൊക്കെയാ വരുന്നത്. നമ്മൾ ചിലപ്പോ ചിന്തിച്ചേക്കാം ഇനി ചന്ദ്രയുടെ കല്യാണത്തിന് വല്ലതുമാണോ ഇങ്ങനെ വരുന്നത് എന്ന്.

ഇനി ചന്ദ്ര തന്റെ ശരിക്കുമുള്ള സഹോദരി അല്ലല്ലോ തന്റെ അച്ഛന്റെ മുതലാളിയുടെ മകൾ അല്ലെ ചിലപ്പോ അതുകൊണ്ട് ആയിരിക്കാം ലേഖ ഇങ്ങനെ തുള്ളിച്ചാടി ആഘോഷിച്ചോക്കെ വരുന്നത്. ഇനി ചന്ദ്ര എങ്ങാനും മരിച്ചാൽ ആ സ്വത്തൊക്കെ തനിക്ക് കിട്ടും എന്ന സന്തോഷത്തിൽ ആണോ. എന്തൊക്കെ വന്നാലും ആശുപത്രിയിൽ എത്തി കഴിഞ്ഞു ലേഖ നല്ല വിഷമത്തിൽ തന്നെയാണ്. ലേഖയായി ബോളിവുഡ് നായിക പൂജ ഭട്ടാണ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ നായികയുടെ ഇൻട്രോ ഒരു ഗാനത്തിലൂടെയാണ് സംവിധായകൻ നമുക്ക് കാണിച്ചു തരുന്നത്. എന്നാൽ ആ ഗാനം ചിത്രത്തിന്റെ അപ്പോഴത്തെ സന്ദർഭവുമായി യോജിച്ചുപോകുന്നില്ല എന്നതാണ് സത്യക.

ഇതേപോലെ തന്നെയുള്ള മറ്റൊരു സന്ദർഭമാണ് ബാംഗ്ളൂർ ഡേയ്സിലെ കുട്ടൻ അഥവാ സ്വീറ്റ് കുട്ടൻ. സ്വന്തം അച്ഛന് വയ്യാതെ ആയിട്ട് അത്യാവശ്യമായി ഫ്ലൈറ്റ് എടുത്ത് വരുന്ന നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്ന കുട്ടൻ എന്ന കഥാപാത്രം ഒരു ഉല്ലാസ യാത്രയ്ക്ക് പോയ ഒരു മൂഡിലാണ് പോകുന്നത്. ഫ്ലൈറ്റിലുള്ള എയർഹോസ്റ്റസിനെയും വായ്നോക്കി ഒരു ഫ്ലൈറ്റ് യാത്ര കൊണ്ട് ഇഷ തൽവാർ അവതരിപ്പിച്ച ആ കഥാപാത്രത്തെ തന്റെ പ്രേമത്തിലും വീഴ്ത്തിയിട്ടാണ് വയ്യാത്ത അച്ഛനെ കാണാൻ കുട്ടൻ പോകുന്നത്. ആണ്പിള്ളേര് ആകുമ്പോൾ ഇതൊക്കെ സ്വാഭാവികമാണെന്ന് വെച്ച് നമുക്ക് വിട്ടുകളയാവുന്ന ഒന്നാണ് ഇത് . എന്നാൽ തന്റെ സ്വന്തം അച്ഛനാണ് വയ്യാതെ കിടക്കുന്നത് എന്ന കാര്യം ഒരിക്കലും വിസ്മരിച്ചുകൂടാ. ഇതും അപ്പോഴത്തെ സന്ദർഭത്തിനു ചേരാത്ത ഒരു അധിക സീനുകളാണ്. ഈ ചിത്രം പുറത്തിറങ്ങിയിട്ട് അതികം നാളായിട്ടില്ല എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.

Continue Reading

ARTICLES

കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ മാത്രമല്ല സ്ത്രീകൾ. ലൈംഗീക ബന്ധത്തിലേർപ്പെടുന്ന ഏതൊരു സ്ത്രീയുടേയും ടെൻഷനാണ് ഗർഭിണിയാകുമോ എന്ന പേടി

Published

on

സോഷ്യൽ മീഡിയയിൽ വളരെ അധികം.സജീവമായ ഒരു സോഷ്യൽ ആക്ടിവിസ്റ്റ് ആണ് ജോമോൾ ജോസെഫ്. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകകയും സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുകയതും ചെയ്ത ജോമോൾ ന്റെ പല നിലപാടുകളും പല സദാചാര കോമരങ്ങളെ  നോവിച്ചിട്ടുണ്ട്.    എങ്കിലും ആരെയും ഭയക്കാതെ സ്വന്തം അഭിപ്രായങ്ങൾ  പറയുന്ന ജോമോൾ ണ് സോഷ്യൽ മീഡിയയിൽ  നിരവധി ആരാധകർ ആണുള്ളത്.

 

കഴിഞ്ഞ ദിവസം  കേരളം സർക്കാരിന്റെ ശിശു വകുപ്പ്  സ്ത്രീകൾക്ക് വേണ്ടി ഒരു നിലാപാട് പങ്കുവെച്ചിരുന്നു. ഗർഭിണി ആകണോ വേണ്ടയോ എന്ന് സ്ത്രീകൾക്കു തീരുമാനിക്കാം എന്നായിരുന്നു സർക്കാരിന്റെ തീരുമാനം.

നിരവധി പേർ ആണ് സര്ക്കാരിന്റെ ഈ നിലപാടിനോട് യോജിച്ച് കയ്യടിച്ചത്. ഇപ്പോളിതാ ജോമോൾ ജോസേഫും ഇതിനെപ്പറ്റി കുറിച്ച് കുറിപ്പ് പങ്കുവെക്കുകയാണ്.  കുറിപ്പ് വായിക്കാം.

 

കുട്ടികളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ മാത്രമല്ല സ്ത്രീകൾ. ലൈംഗീക ബന്ധത്തിലേർപ്പെടുന്ന ഏതൊരു സ്ത്രീയുടേയും ടെൻഷനാണ് ഗർഭിണിയാകുമോ എന്ന പേടി.. കുട്ടികളെ ആവശ്യമില്ലാത്ത സമയത്തും സാഹചര്യത്തിലും സ്ത്രീകൾക്ക് ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള പ്രതിബന്ധവും ഇതുതന്നെയാണ്.

കുട്ടികൾക്ക് വേണ്ടിമാത്രമല്ലാതെ, ലൈഗീംക സുഖത്തിനായി ദൈനംദിന ലൈംഗീകബന്ധത്തിലേർപ്പെടുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. ഇചിൽ ചില പ്രത്യേക കാലഘട്ടത്തിൽ മാത്രമാണ് ലൈംഗീകബന്ധത്തിന്റെ ലക്ഷ്യമായി മക്കൾ എന്നത് പ്രയോരിറ്റിയായി കടന്നുവരുന്നുള്ളൂ. അല്ലാത്ത സാഹചര്യങ്ങളിൽ സംഭവിക്കുന്ന ഗർഭധാരണം സ്ത്രീകളെ സംബന്ധിച്ച് വലിയ ബാധ്യതയായി മാറുകയും ചെയ്യാറുണ്ട്.

 

മക്കൾ വേണോ വേണ്ടയോ, പ്രഗ്നൻസി തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് അവളുടെ അഭിപ്രായത്തിനും താൽപര്യത്തിനും ഉള്ളതിലധികം പ്രയോരിറ്റി ചുറ്റിലുമുള്ള ആളുകളുടെ താൽപര്യത്തിന് മാത്രമായി മാറുകയും ചെയ്യാറുണ്ട്. വിവാഹിതരല്ലാത്ത സ്ത്രീകളാണ് അവിചാരിതമായി ഗർഭിണിയായതെങ്കിൽ, അതോടെ അവളുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലുമാകും. സമൂഹത്തിൽ അവൾ ഒറ്റപ്പെടുത്തപ്പെടുത്തപ്പെടുകയും, തിരസ്കൃതയായി മാറുകയും ചെയ്യും. അവളുടെ സ്വാഭാവിക ജീവിതം തന്നെ ഇല്ലാതായി മാറും.

 

ഇവിടെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഈ തീരുമാനം അവൾക്ക് മാത്രമായി അവളുടെ തീരുമാനമെടുക്കാക്കാനുള്ള അവകാശം വിട്ടുനൽകുന്നു. ഏതൊരു പരിഷ്കൃത സമൂഹത്തിനും ബാധകമാകേണ്ട, തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ മാത്രം അവകാശം അവൾക്ക് കൈവരുന്നു. കുട്ടികളെ ഉൽപാദിപ്പിക്കാനുള്ള വെറും ഫാക്ടറികൾ മാത്രമല്ല അവളെന്ന ബോധം സമൂഹത്തിന് കൂടി കൈവരട്ടെ. അഭിവാദ്യങ്ങൾ

Continue Reading

Trending