
ആദ്യം മുതൽ തന്നെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കഥാപത്രങ്ങൾ ചെയ്തുകൊണ്ട് വിസ്മയിപ്പിച്ച നടിയായിരുന്നു മീര ജാസ്മീൻ എന്ന താരം. ലോഹിതദാസ് സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്ന മീര ജാസ്മിൻ പിന്നീട് മലയാളസിനിമയുടെ ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗമായി മാറുകയായിരുന്നു. ബോൾഡ് ആയ കഥാപത്രങ്ങൾ തുടങ്ങി വളരെ നിഷ്കളങ്കമായ കഥാപാത്രങ്ങൾ വരെ ചെയ്ത മീര ജാസ്മിൻ ഓരോ സിനിമ കഴിയുമ്പോഴും ആരാധകരെ ഞെട്ടിച്ചു കൊണ്ടേ ഇരുന്നു. ഓട്ടം ഒരു സിനിമ വിജയിപ്പിക്കുവാൻ വരെ മീര എന്ന താരത്തിന് കഴിയുമായിരുന്നു.

കയറ്റങ്ങൾ മാത്രമായിരുന്നു മീര ജാസ്മിന്റെ കരിയറിൽ ഉണ്ടായിരുന്നത്. അത്രയും മികച്ച കഥാപത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച മീര എന്നാൽ മലയാള സിനിമയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല. തമിഴിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം അവിടെയും തന്റെ പ്രകടനം കൊണ്ട് ആരാധകരെ നേടുകയും അവിടെ തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. അങ്ങനെ സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജന സ്വീകര്യതയുള്ള താരമായി മീര ജാസ്മിൻ വളർന്നിരുന്നു.

പെട്ടെന്നായിരുന്നു താരം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നില്കുന്നു എന്ന വാർത്ത ആരാധകരെ ഞെട്ടിച്ചത്. ഇതിനോടകം തന്നെ ഇന്നും ആരാധകർ ഓർത്തിരിക്കുന്ന കഥാപത്രങ്ങൾ ചെയ്തു ഫലിപ്പിക്കുവാൻ കഴിഞ്ഞ മീര ജാസ്മീൻ എന്ന താരം അഭിനയത്തിലേക്ക് തിരികെ വരുവാൻ വേണ്ടി കാത്തിരിക്കുകയാണ് ഭൂരിഭാഗം മലയാളി സിനിമ ആരാധകരും. അങ്ങനെ അവസാനം ആരാധകരെ തേടി ആ സന്തോഷ വാർത്ത എത്തി. മീര ജാസ്മീൻ മലയാള സിനിമയിലേക്ക് തിരികെ വരുന്നു.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയിൽ ജയറാമിന്റെ ഒപ്പമാണ് മീര വീണ്ടും മലയാള സിനിമയിൽ കാലെടുത്തു വെക്കുന്നത് മകൾ എന്ന് തത്കാലം പേരിട്ടിരിക്കുന്ന സിനിമ ഉടൻ തന്നെ തിയറ്ററുകളിൽ എത്തും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നടൻ ജയറാമിന്റെയും നല്ല ഒരു തിരിച്ചു വരവിനായി കാത്തിരിക്കുന്ന ആരാധകർ ഈ സിനിമ വലിയ പ്രതീക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്. ഏറ്റവും കൂടുതൽ വിജയങ്ങൾ സമ്മാനിച്ച സത്യൻ അന്തിക്കാട് എന്ന സംവിധയകാൻ കൂടെ ആകുമ്പോ പ്രതീക്ഷയേക്കാൾ ഏറെയാണ് ആരാധകർക്.