മലയാള സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരനിരയിലെ നായികമാരിൽ ഒരാളാണ് ഹണി റോസ്. കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഹണി സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള ഒരു താരം കൂടിയാണ്. ഇതിനോടകം തന്നെ ചെയ്ത കഥാപത്രങ്ങൾ എല്ലാംതന്നെ തന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങൾ ആക്കുവാൻ കഴിഞ്ഞ ഹണി റോസ് ഇന്നും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സജീവമായ ഒരു താരം കൂടിയാണ്.
മലയാള സിനിമയിൽ എന്നതുപോലെ തന്നെ സോഷ്യൽ മീഡിയയിലും ഹണി റോസ് വളരെ സജീവമായ ഒരു നായികയാണ് എന്നതിതിൽ സംശയമില്ല. മോഡലിങ്ങിലും മിന്നും താരമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട് ചിത്രങ്ങളും ആരാധകർക്ക് മുന്നിൽ പങ്കുവെക്കാറുണ്ട്. നിരവധി ആരാധകരുള്ള ഹണി റോസിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്.
താരം പങ്കുവെച്ച വീഡിയോ എന്തെന്നാൽ താരത്തിന്റെ ഗാർഡനിൽ തന്നെ വിരിഞ്ഞ അബിയു പഴം കുട്ടയിലാക്കുന്ന വീഡിയോ ആണ് താരം തന്റെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്ക് മുന്നിൽ പങ്കുവെച്ചത്. മിക്ക പ്രേക്ഷകരും ഇങ്ങനെ ഒരു ഫല വർഗത്തെ പറ്റി ഇന്നായിരുന്നു അറിയുന്നത്. അബിയു പഴം എന്നറിയപെടുന്ന ഈ പഴം യഥാർത്ഥത്തിൽ വിദേശിയാണ്. ബ്രസീലിൽ നിന്നും കേരളത്തിലെത്തിയ അബിയു പഴം യഥാർത്ഥത്തിൽ സപ്പോട്ട എന്ന പഴ വർഗ്ഗത്തിന്റെ ഫാമിലിയിൽ പെട്ടതാണ്.
വളരെ അധികം സ്വാദുള്ള ഇത്തരം പഴ വർഗം കേരളത്തിൽ വിരളമാണ് പഴുത്തു കഴിഞാൻ മഞ്ഞ നിറത്തിലുള്ള ഫലമായി മാറുന്ന ഈ അബിയു പഴം വേനൽ കാലങ്ങളിൽ ആണ് ഫലം തരുന്നത്. ഇപ്പോൾ ഇതാ ഹണി റോസിന്റെ ഗാർഡനിൽ വിരിഞ്ഞ ഈ അബിയു പഴം ആരാധകർക്ക് കൂടി നാവിൽ വെള്ളമുറിക്കുകയാണ്. താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റേടുത്തു ഏന് തന്നെ പറയാം. താരം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.