Connect with us

Photoshoot

മോഡേൺ വേഷത്തിൽ തിളങ്ങി പൂനം ബജ്‌വ

Published

on

ചൈനടൗണിലെ എമിലി ആയി മലയാളികളുടെ മുൻപിലേക്ക് എത്തിയ നടിയാണ് പൂനം ബാജ്വാ. മുപ്പത്തിയൊന്ന് വയസ്സുള്ള ഈ മഹാരാഷ്ട്രക്കാരി തിളങ്ങിയതും പ്രസിദ്ധി നേടിയതും തെന്നിന്ത്യൻ ചിത്രങ്ങളിലൂടെയാണ്.രണ്ടായിരത്തിയഞ്ചിൽ മോഡത്തി സിനിമ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച ഈ നായിക നടി തൊട്ടടുത്ത വർഷത്തിൽ താങ്കികഗി എന്ന കന്നഡ ചിത്രത്തിലൂടെ മറ്റൊരു ഭാഷയിലും അരങ്ങേറ്റം നടത്തി. മലയാളികൾ ഈ നടിയെ അറിയുന്നത് ചൈന ടൈൺ എന്ന ചിത്രത്തിൽ എമിലി ആയി അരങ്ങേറിയപ്പോൾ ആണ്. ക്യാപ്റ്റൻ രാജുവിന്റെ മകളായിട്ട്, അതും ഒരു മൾട്ടിസ്റ്റാർ ചിത്രത്തിൽ

പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ ഈ നടി പ്രത്യക്ഷപ്പെട്ടു. വെനീസിലെ വ്യാപാരിയിലെ ലക്ഷ്മിയായും സക്കറിയ പോത്തനിലെ മരിയയായും മാസ്റ്റർ പീസിലെ സ്മിത മിസ്സ്‌ ആയുമെല്ലാം നമ്മുടെ മുൻപിലെത്തിയ പൂനം പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.കുപ്പാട്ടു രാജ എന്ന ജീ വി പ്രകാശ് ചിത്രത്രമാണ് നായികയുടേതായി അവസാനം ഇറങ്ങിയ ചിത്രം. തമിഴ് ചിത്രമായ ഇത് രണ്ടായിരത്തിപത്തൊൻപത്തിലാണ് ഇറങ്ങിയത്.

Celebrity photo

ബോൾഡ് ആയി മാളവികയുടെ പുതിയ ചിത്രങ്ങൾ

Published

on

മലയാളത്തിൽ ദുൽഖർ സൽമാനൊപ്പം അരങ്ങേറി തമിഴിൽ രജനികാന്തിനും വിജയ്ക്കുമൊപ്പം സ്ക്രീൻ പങ്കുവെച്ച തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന അളഗപ്പാൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി സിനിമ മേഖലയിലേക്ക് കടന്നു വന്ന നടി പിന്നീട് ഒരു മലയാള ചിത്രത്തിൽ കൂടി വേഷമിട്ടു. മോഡലിംഗ് ഒരു പാഷൻ ആയി കൊണ്ട് നടക്കുന്ന നടിയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റാറുണ്ട്.

മലയാളത്തിനു ശേഷം കന്നഡയിലേക്ക് ചുവടു വെച്ച നടി നാനു മട്ടു വരലക്ഷ്മി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ചു ശ്രെദ്ധ പിടിച്ചു പറ്റി. രണ്ടായിരത്തിപതിനേഴിൽ ഹിന്ദിയിൽ ബീയൊണ്ട് ദി ക്ലോഡ്സ് എന്ന ചിത്രത്തിൽ വേഷമിട്ടു കൊണ്ട് ബോളിവുഡ്‌ഡിലും നടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പിന്നീട് ആണ് തമിഴ് സിനിമ മേഖലയിലേക്ക് ഉള്ള മാളവികയുടെ വരവ്. ബോംബയിൽ ജനിച്ചു വളർന്ന ഈ ഇരുപതിയെഴുകാരി സിനിമ അഭിനയതിനൊപ്പം മോഡലിംഗിലും ഒരേപോലെ തിളങ്ങി നിൽക്കുന്നു.

തമിഴ് സിനിമ മേഖലയിൽ നടി തൊട്ടതെല്ലാം വിജയമായിരുന്നു. മറ്റൊരു നടിക്കും ലഭിക്കാത്ത ഭാഗ്യമാണ് തമിഴിൽ എത്തിയപ്പോൾ മലവികയ്ക്ക് ലഭിച്ചത്. തമിഴ്ലെ മികച്ച വിജയം കരസ്തമാക്കിയ രണ്ടു ചിത്രങ്ങളുടെ ഭാഗമാവാൻ മലവികയ്ക്ക് സാധിച്ചു. അതിൽ ആദ്യത്തേത് രജനിക്കാന്ത് നായകനായ പേട്ടാ എന്ന ചിത്രവും രണ്ടാമത്തേത് വിജയുടെ മാസ്റ്റർ എന്ന ചിത്രവുമാണ്.

Continue Reading

ARTICLES

മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ!

Published

on

മഞ്ഞുരുകും കാലം എന്ന മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് സീരിയലിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് മോനിഷ. ഈ പരമ്പരയിലെ ജാനിക്കുട്ടി എന്ന മോനിഷയുടെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. മഞ്ഞുരുകും കാലം എന്ന ഒറ്റ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ സ്വന്തം വീട്ടിലെ കുട്ടിയായി താരം മാറി. പ്രേക്ഷകർ കരുതിയിരുന്നത് സീരിയൽ അവസാനിച്ചതോടെ വിവാഹിതയായ മോനിഷ അഭിനയം നിർത്തി എന്നാണ്.

എന്നാൽ മലയാളത്തിൽ ജാനിയായി പ്രേക്ഷകരുടെ മനം കവർന്ന മോനിഷ ഇപ്പോൾ തമിഴിൽ ജാനുവായി തിളങ്ങുകയാണ്. തമിഴിലെ ചിന്നമ്പി എന്ന സീരിയലിൽ ആണ് തരാം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോനിഷ വിവാഹിതയായി എന്ന വാർത്തയാണ് മഞ്ഞുരുകും കാലം എന്ന സീരിയൽ അവസാനിച്ച ശേഷം അറിഞ്ഞത്. പിന്നീട് യാതൊരു വിവരവും താരത്തിനെ കുറിച്ച് ഉണ്ടായിരുന്നില്ല.

തൃപ്പൂണിത്തുറ സംസ്കൃതം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഷാജിയുടെ മകളായ മോനിഷ ബത്തേരിക്കാരിയാണ്. അഭിനയം സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു എന്നാണ് ബി എഡ് ബിരുദധാരിയായ മോനിഷ പറയുന്നത്. അഭിനയത്തിലേക്ക് എങ്ങനെ ഒക്കെയോ എത്തിപ്പെട്ടു പോയതാണ് എന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ മോനിഷയുടെ പുതിയ ചിത്രങ്ങൾ വൈറലായിരുന്നു. പുതിയ മേക്ക് ഓവറിൽ ഉള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് മോനിഷ പങ്കു വെച്ചിരിക്കുന്നത്. നാടൻ വേഷത്തിൽ മഞ്ഞുരുകും കാലത്തിൽ തിളങ്ങിയ താരത്തിന്റെ പുതിയ മോഡേൺ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Continue Reading

ARTICLES

ചുവന്ന ഗൗണിൽ സുന്ദരിയായി മീനാക്ഷി,ട്രെൻഡിങ്ങായി ചിത്രങ്ങൾ

Published

on

മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. മലയാളികളെ ചിരിപ്പിച്ചും രസിപ്പിച്ചും ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ നായകനാണ് അദ്ദേഹം. സംവിധായകൻ കമലിന്റെ സംവിധാന സഹായിയായി സിനിമയിലേക്ക് വന്ന ദിലീപ് ചെറിയ വേഷങ്ങളിലൂടെയാണ് തന്റെ സിനിമ ജീവിതം ആരംഭിച്ചത്. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ ദിലീപിന് സാധിച്ചു. ദിലീപിനെ പോലെ തന്നെ താരത്തിന്റെ മകൾ മീനാക്ഷിയും മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

ഈയടുത്ത് നാദിർഷായുടെ മകളുടെ വിവാഹത്തിന് എത്തിയപ്പോഴാണ് വീണ്ടും മീനാക്ഷിയെ സോഷ്യൽമീഡിയയിൽ ശ്രദ്ധേയ ആകുന്നത്. നാദിർഷയുടെ മക്കൾ ആയിഷ, ഖദീജ സിനിമ താരം നമിത പ്രമോദ് തുടങ്ങിയവരൊക്കെ മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്. സുഹൃത്തുക്കൾക്ക് ഒപ്പം വിവാഹ വേദിയിൽ മീനാക്ഷി അവതരിപ്പിച്ച ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒപ്പം താരപുത്രിയുടെ സിനിമ പ്രവേശനത്തിനായി ആരാധകർ കാത്തിരിക്കുവാണ്. ഇപ്പോഴിതാ താരപുത്രിയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. ചുവന്ന ഗൗൺ അണിഞ്ഞു പുഞ്ചിരിയോടെ നിൽക്കുന്ന മീനാക്ഷിയെ ആണ് ചിത്രത്തിൽ കാണുന്നത്.

ദിലീപ് മഞ്ജു വാര്യർ ദമ്പതികളുടെ മകളാണ് മീനാക്ഷി. താര ദമ്പതിമാർ പിരിഞ്ഞുവെങ്കിലും മകൾ ദിലീപിനൊപ്പം നിൽക്കുവാനാണ് താല്പര്യം പ്രകടിപ്പിച്ചത്. രണ്ടായിരത്തി പതിനാറിൽ ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിക്കുകയുണ്ടായി. ഇരുവർക്കും ഇപ്പോൾ മഹാലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്. മീനാക്ഷിയുടേത് പോലെ തന്നെ മഹാലക്ഷ്മിയുടെയും കൂടുതൽ വിവരങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുവാണ്.

Continue Reading

Trending