
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഒന്ന് മുതൽ പൂജ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പൂർണിമ എത്തിയത്. പിന്നീട് താരം ശിപായിലഹള എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് താരം വീണ്ടും അഭിനയ രംഗത്തേക്ക് എത്തി. പിന്നീട് ചെറുതും വലുതുമായാ നിരവധി ചിത്രങ്ങളിൽ താരം വേഷങ്ങൾ ചെയ്തിരുന്നു. രണ്ടാം ഭാവം മേഘമൽഹാർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി മാറിയത്. അഭിനയത്തിന് പുറമേ നല്ലൊരു നർത്തകികൂടിയാണ് താരം. മലയാളത്തിന് പുറമേ തമിഴ് ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്ദ്രജിത് സുകുമാരനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. നാളുകൾ നീണ്ട പ്രണയത്തിനു ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്നും അവധി എടുത്തിരുന്നു. ഫാഷൻ ഡിസൈനർ കൂടിയ താരം ഇപ്പോൾ ഒരു ഫാഷൻ ഡിസൈനിങ് സ്ഥാപനം നടത്തുണ്ട്. പ്രാണ എന്നാണു സ്ഥാപനത്തിന്റെ പേര്. ചിത്രഭൂമി എന്ന പ്രസിദ്ധീകരണത്തിൽ ഇൻ സ്റ്റൈൽ എന്ന പംക്തി ചെയ്യുന്നത് പൂർണിമയാണ്. നിരവധി ആരാധകരാണ് പൂർണിമയുടെ പ്രാണ ഡിസൈൻസിന് ഉള്ളത്. ഇന്ദ്രജിത് പൂർണിമ ദമ്പതികൾക്ക് രണ്ടു മക്കൾ ആണ് ഉള്ളത്. പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെയാണ് താരപുത്രിമാരുടെ പേര്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരം അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ തിരിച്ചു വരവ് നടത്തിയത്. ഡോക്ടർ സ്മൃതി ഭാസ്കർ എന്ന വേഷത്തിലാണ് താരം ചിത്രത്തിൽ എത്തിയത്. ഈ ചിത്രവും താരത്തിന്റെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. തുറമുഖമാണ് താരത്തിന്റേതായി പുറത്ത് ഇറങ്ങാനുള്ള ചിത്രം. ഏറെ നിർണായകമായ വേഷമാണ് താരം ചിത്രത്തിൽ ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം ഇപ്പോൾ. പുതിയ ട്രെൻഡുകളും തന്റെ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഗൃഹലക്ഷ്മി മാഗസീനുവേണ്ടി എടുത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന തരത്തിലാണ് ചിത്രങ്ങളിൽ. അതിസുന്ദരിയായി ആണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇതെനിക്ക് ഇഷ്ടമായി എന്നാണ് രഞ്ജിനി ഹരിദാസ് കമന്റ് ചെയ്തത്.