Connect with us

Celebrity photo

നമ്മുടെ പ്രയാഗ ആകെ മാറിപ്പോയി..!! നിങ്ങൾക്കും തോന്നുന്നില്ലേ???

Published

on

പ്രയാഗ മാർട്ടിൻ എന്ന യുവനടിയെ പരിചയമില്ലതാവർ കേരളത്തിൽ വിരളമാണ്.  തമിഴ് ചിത്രത്തിലൂടെയണ് പ്രയാഗ കേന്ദ്ര കഥാപത്രങ്ങളിൽ ഒന്നായി അഭിനയജീവിതത്തിനു തുടക്കമിട്ടത് എങ്കിലും മലയാള സിനിമകളിൽ സജീവമായ താരം പിന്നീട് വിജയത്തിന്റെ മധുരം പതുക്കെ രുചിച്ചു തുടങ്ങിയിരുന്നു.    ചൈൽഡ് ആര്ടിസ്റ് ആയും സപോർട്ടിങ് വേഷങ്ങളിലും ഒക്കെയായി  മലയാള സിനിമകളിൽ ആദ്യമേ തന്നെ പരീക്ഷിച്ചു തുടങ്ങിയ താരം കൂടിയാണ് പ്രയാഗ.   ദുൽഖർ സൽമാൻ നായകനായ ഉസ്താദ് ഹോട്ടലിലും മോഹൻലാൽ നായകനായ സാഗർ ഏലിയാസ്‌ ജാക്കി എന്ന സിനിമയിലും വന്നു പോകുന്ന കഥാപത്രങ്ങൾ ആയി പ്രയാഗ അഭിനയിച്ചു.

തമിഴിലെ മികച്ച സംവിധായകരിൽ ഒരാളായ മിസ്കിൻ സംവിധാനം ചെയ്ത പിശാസ് എന്ന സിനിമയാണ് പ്രയാഗയുടെ ആദ്യ നായിക വേഷം പിന്നീട് ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറയി വന്ത് പാർത്തായ എന്ന സിനിമ പ്രായഗാക്ക് വലിയൊരു ആരാധകരെ സൃഷ്ടിച്ചുകൊടുതു.    പിന്നീട് മലയാള സിനിമയിൽ തിരക്കുള്ള നായികയായി പ്രയാഗ മാറി.   പാവ, കട്ടപ്പനയിലെ ഋതിക് റോഷൻ, ബ്രോത്തേഴ്‌സ് ഡേ, ദൈവമേ കൗതൊഴാം കെ കുമാര്കണം,  ഒരു പഴയ ബോംബ് കഥ, പോക്കിരി സൈമന്.  അങ്ങനെ കിടക്കുകയാണ് പ്രയാഗയുടെ ചിത്രങ്ങളുടെ നിര.

ദിലീ നായകനായ ബോക്സ് ഓഫീസിൽ വൻ നേട്ടമുണ്ടാക്കിയ അതിലേറെ വിവാദങ്ങൾക്കും വഴി വെച്ച രാമലീല എന്ന സിനിമയിൽ വളരെ ശക്തമായ നായിക കഥാപത്രത്തെ അഭിനയിപ്പിച്ച് വലിയ പ്രേക്ഷക പ്രശംസ പ്രയാഗ നേടിയെടുത്തിരുന്നു.   മലയാളത്തിന് ശേഷം തെലുഗിലും കന്നടയിലും അവസരങ്ങൾ പ്രയാഗയെ തേടിയെതത്തിയിരുന്നു.  തെലുഗിൽ നിന്ന് വലിയ ഒരു അവസരം തേടിയേതിയെങ്കിലും ചില കാരണങ്ങളാൽ പ്രയാഗ സിനിമ വേണ്ടെന്ന് വെക്കുകയുണ്ടായി. ഇപ്പോൾ തമിഴിൽ സൂര്യ നായകനാകുന്ന നെറ്റ്ഫ്ലിക് സീരീസിൽ നായികാ ആണ് എന്ന് വാർത്തകൾ പുറത്തു വന്നിരുന്നു.

വളരെ നിഷകളങ്കത് തുളുമ്പുന്ന നാട്ടിൻപുറത്തെ പെണ്ണായിട്ടാണ് കേരള സിനിമ പ്രേക്ഷകർക്ക് പ്രയാഗയെ പരിചയമുള്ളൂ.  വലിയ ഗ്ലാമറസ് വേഷങ്ങൾ ഒന്നും ചെയ്യാത്ത പ്രയാഗ എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം പക്ഷെ ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്.   സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണയുള്ള താരത്തിന്റെ ചിത്രത്തിന് ഇപ്പോൾ തന്നെ പതിനായിരക്കണക്കിന് ലൈക്കുകൾ ആണ് നേടിയത്.

Celebrity photo

ആരാധക മനസ്സ് കീഴടക്കി സാമന്ത

Published

on

സാമന്ത അക്കിനേനി(സാമന്ത റൂത്ത് പ്രഭു) അറിയപ്പെടുന്ന നടിയും മോഡലുമാണ്.മലയാളികൾക്ക് പ്രിയങ്കരിയായ സാമന്തയുടെ അമ്മ മലയാളിയാണ്.തമിഴ്നാട്ടിൽ ജനിച്ച സാമന്ത തമിഴ്,തെലുങ്ക് സിനിമാ മേഖലയിൽ അഭിനയിച്ചു കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്.നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള സാമന്തയുടെ ജീവിതപങ്കാളി സൂപ്പർ താരമായ നാഗാർജുനയുടെ മകൻ നാഗചൈതന്യയാണ്.

മോഡലിംഗിലൂടെയാണ് സാമന്ത സിനിമാ രംഗത്തേക്ക് കടന്നു വന്നത്.ഗൗതം മേനോന്റെ തെലുങ്ക് റൊമാന്റിക് ചിത്രമായ യു മായാ ചെസവേ എന്ന ചിത്രത്തിൽ നാഗചൈതന്യയുടെ നായികയായിയാണ് സാമന്ത അഭിനയരംഗത്തേക്ക് കടന്നു വന്നത്.എസ്സ് എസ്സ് രാജമൗലിയുടെ നാൻ ഇ(തമിഴ്), ഈഗ(തെലുങ്ക്)എന്ന ചിത്രത്തിലെ ബിന്ദു എന്ന കഥാപാത്രത്തിനു ഒട്ടേറെ പ്രശംസകളാണ് ലഭിച്ചത്.

ഗൗതം മേനോൻ രവിവർമ്മൻ വംശി എസ്സ് എസ്സ് രാജ്യമൗലി, എൻ ലിംഗുസ്വാമി എ ആർ മുരകദോസ്,അറ്റ്ലീ തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പവും വിജയ് സൂര്യ അല്ലു അർജുൻ വിക്രം ധനുഷ്,രാം ചരൺ,മഹേഷ് ബാബു തുടങ്ങിയ നായകന്മാരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.ലാലേട്ടനോടൊപ്പം ജനതാ ഗാരേജിലും അഭിനയിച്ചിട്ടുണ്ട്. ഈഗ/നാൻ ഇ നീ താനെ എൻ പൊൻ വസന്തം അഞ്ജാൻ കത്തി  സത്യമൂർത്തി എന്ദ്രത്തുക്കുല്ല ഡുക്കുഡു തങ്കമകൻ തെറി അ ആ ജനതാ ഗാരേജ് മെർസൽ രംഗസ്ഥലം മഹാനടി മനം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സോഷ്യൽ മീഡിയകളിൽ സ്ഥിര സാന്നിധ്യമായ താരം ഒരുപാട് ആരാധകരുള്ള നടികളിലൊരാളാണ്.കാത്തു വാകുല റെൻഡു കാതൽ(തമിഴ്) ശകുന്തളം(തെലുങ്ക്) തുടങ്ങിയ ചിത്രങ്ങളാണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Continue Reading

Celebrity photo

ബോൾഡ് ആയി മാളവികയുടെ പുതിയ ചിത്രങ്ങൾ

Published

on

മലയാളത്തിൽ ദുൽഖർ സൽമാനൊപ്പം അരങ്ങേറി തമിഴിൽ രജനികാന്തിനും വിജയ്ക്കുമൊപ്പം സ്ക്രീൻ പങ്കുവെച്ച തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന അളഗപ്പാൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി സിനിമ മേഖലയിലേക്ക് കടന്നു വന്ന നടി പിന്നീട് ഒരു മലയാള ചിത്രത്തിൽ കൂടി വേഷമിട്ടു. മോഡലിംഗ് ഒരു പാഷൻ ആയി കൊണ്ട് നടക്കുന്ന നടിയുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റാറുണ്ട്.

മലയാളത്തിനു ശേഷം കന്നഡയിലേക്ക് ചുവടു വെച്ച നടി നാനു മട്ടു വരലക്ഷ്മി എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ചു ശ്രെദ്ധ പിടിച്ചു പറ്റി. രണ്ടായിരത്തിപതിനേഴിൽ ഹിന്ദിയിൽ ബീയൊണ്ട് ദി ക്ലോഡ്സ് എന്ന ചിത്രത്തിൽ വേഷമിട്ടു കൊണ്ട് ബോളിവുഡ്‌ഡിലും നടി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. പിന്നീട് ആണ് തമിഴ് സിനിമ മേഖലയിലേക്ക് ഉള്ള മാളവികയുടെ വരവ്. ബോംബയിൽ ജനിച്ചു വളർന്ന ഈ ഇരുപതിയെഴുകാരി സിനിമ അഭിനയതിനൊപ്പം മോഡലിംഗിലും ഒരേപോലെ തിളങ്ങി നിൽക്കുന്നു.

തമിഴ് സിനിമ മേഖലയിൽ നടി തൊട്ടതെല്ലാം വിജയമായിരുന്നു. മറ്റൊരു നടിക്കും ലഭിക്കാത്ത ഭാഗ്യമാണ് തമിഴിൽ എത്തിയപ്പോൾ മലവികയ്ക്ക് ലഭിച്ചത്. തമിഴ്ലെ മികച്ച വിജയം കരസ്തമാക്കിയ രണ്ടു ചിത്രങ്ങളുടെ ഭാഗമാവാൻ മലവികയ്ക്ക് സാധിച്ചു. അതിൽ ആദ്യത്തേത് രജനിക്കാന്ത് നായകനായ പേട്ടാ എന്ന ചിത്രവും രണ്ടാമത്തേത് വിജയുടെ മാസ്റ്റർ എന്ന ചിത്രവുമാണ്.

Continue Reading

Celebrity photo

ക്യൂട്ട് ആയി ഐഷുവിന്റെ പുതിയ ലുക്ക്

Published

on

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് കടന്ന് വന്ന മലയാളത്തിലെ പ്രമുഖ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. എന്നാൽ താരം ശ്രെദ്ധിക്കപ്പെടുന്നത് ടോവിനോ നായകനായ മായനദിയിലൂടെയാണ്.സമൂഹ മാധ്യമങ്ങളിൽ വളരെയേറെ സജീവമായ ഈ നടി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ആളുകൾ ഏറ്റെടുക്കാറുണ്ട്. ഈയടുത്തു ഐശ്വര്യയുടേതായി നടന്ന ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കിയിരുന്നു.

മായനദി എന്ന ചിത്രത്തിൽ സ്ത്രീപ്രാധാന്യം അർഹിക്കുന്ന കഥാപാത്രമാണ് ഈ നായിക കൈകാര്യം ചെയ്തത്. ഒരു സ്ലോ ഹിറ്റ്‌ ആയ ഈ ചിത്രത്തിലൂടെ ഐശ്വര്യയുടെ സിനിമയിലെ ഭാഗ്യ രേഖ തെളിഞ്ഞു. മലയാള സിനിമകളിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന സ്ത്രീപ്രാധാന്യം അർഹിക്കുന്ന ചിത്രങ്ങളിൽ നായികയാകാൻ കഴിഞ്ഞത് അതും തന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായ മായനദിയിലൂടെ കൂടി ആകുമ്പോൾ നടി തന്റെ സിനിമയിലെ സ്ഥാനം ഉറപ്പിച്ചിരുന്നു. പിന്നീട് ഐശ്വര്യ ചെയ്ത ചിത്രങ്ങൾ എല്ലാം വളരെ മികച്ച കഥാപാത്രങ്ങൾ അടങ്ങിയതായിരുന്നു. ഫഹദ് ഫാസിലിനൊപ്പം വരത്തൻ എന്ന ചിത്രത്തിലും നായകന്റെ ഒപ്പത്തിനൊപ്പം ഉള്ള ഒരു കഥാപാത്രമായിട്ടാണ് ഐശ്വര്യ എത്തുന്നത്.

ചെയ്ത കഥാപാത്രങ്ങൾ എല്ലാം ചിത്രത്തിൽ നിറഞ്ഞു നിന്നിരുന്നതും പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റുന്നതും ആയിരുന്നു. ഒരു ഡോക്ടർ ആയ ഐശ്വര്യ ലക്ഷ്മി തന്റെ അഭിനയത്തിനോടുള്ള അഭിനിവേശം മൂലമാണ് രണ്ടായിരത്തിപതിനാലിൽ മോഡലിങ് രംഗത്തിലേക്ക് കടന്നു വരുന്നത്. വനിതയുടെ കവർ മാഗസിൻ ചിത്രത്തിൽ വന്നാണ് ഐശ്വര്യ ആദ്യമായി തന്റെ ചിത്രം ആളുകളുടെ മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളത്തിൽ എന്ന പോലെ തമിഴിലും ഐശ്വര്യ തന്റെ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജഗമേതന്തിരം, ആക്ഷൻ തുടങ്ങിയ ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending