
മലയാള സിനിമയിലെ ഹിറ്റ് സിനിമകളിൽ ഒരു സിനിമയാണ് പ്രിത്വിരാജ് നായകനായ നന്ദനം എന്ന സിനിമ. പൃഥ്വിരാജ് തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച സിനിമ കൂടിയായ നാനാതനത്തിൽ നായികയായി എത്തിയത് നവ്യ നായർ ആയിരുന്ന. മാജിക്കൽ റിയലിസം ചർച്ചചെയ്ത നന്ദനം സിനിമ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ. രഞ്ജിത്ത് സംവിധാനത്തിൽ പിറന്ന കഥ ബാലാമണി എന്ന പെൺകുട്ടിയുടെ ജീവിതവും ആയിരുന്നു വരച്ചു കാട്ടിയത് .

ബാലാമണിയുടെ കഷ്ടപ്പാടുകളുടെ ഇടയിലേക്ക് ബാലാമണിക്ക് ഒരു കൂട്ടായി ഭഗവാൻ കൃഷ്ണൻ തന്നെ പ്രത്യക്ഷപെടുന്നതാണ് കഥ സംഗ്രഹം. എന്നാൽ ഇപ്പോൾ ചെറിയൊരു ആശ്ചര്യം ഉളവാക്കുന്ന ഒരുകാര്യമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാൽ പ്രിത്വിരാജിന്റെ ആദ്യ ചിത്രമായ നന്ദനം എന്ന സിനിമ തമിഴിൽ റീമേക് ചെയ്തിട്ടുണ്ടായിരുന്നു . സീഡാൻ എന്ന് പെരിയറ്റ തമിഴ് ചിത്രത്തിൽ പൃഥ്വിരാജ് ന്റെ കഥാപത്രം ചെയ്തത് മലയാള സിനിമയുടെ പ്രിയപ്പെട്ട ഉണ്ണി മുകുന്ദൻ ആയിരുന്നു. ചിലപ്പോൾ ഈക്കാര്യം പലർക്കും അറിവുണ്ടായിരിക്കില്ല. എന്നാൽ സംഭവം സത്യമാണ്.

പ്രിത്വിരാജിന്റെ ആദ്യ ചിത്രമാണ് ഉണ്ണി മുകുന്ദന്റെ ആദ്യം തമിഴ് ചിത്രം. മലയാളത്തിൽ കൃഷ്ണൻ ആണ് വരുന്നത് എങ്കിൽ തമിഴിലേക്ക് വരുമ്പോൾ അത് സുബ്രമണ്യൻ ആകും . ധനുഷ് ആയിരുന്നു സുബ്രമണ്യന്റെ വേഷം സിനിമയിൽ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദനും അനന്ന്യയും പ്രിത്വിരാജിന്റെയും നവ്യ നായരുടെയും കഥാപത്രങ്ങൾ സിനിമയിൽ അവതരിപ്പിച്ചു. രണ്ടായിരത്തി പതിനൊന്നില്ല്ലാണ് സീഡാൻ എന്ന സിനിമ പ്രേക്ഷകരുടെ അടുത്ത എത്തിയത്. കേരളത്തിൽ വലിയ ഹിറ്റ് ആയതുപോലെ തന്നെ തമിഴിലും ഒരു വലിയ വിജയം തീർക്കാൻ സിനിമക്ക് കഴിഞ്ഞിരുന്നു.

നന്ദനം സിനിമയിലെ പാട്ടുകൾ ഇന്നും ഏറ്റവും വലിയ ഹിറ്റുകൾ ആണ്. നവ്യ നായരുടെ മികച്ച പ്രകടനവും അതുപോലെ ബാക്കിയുള്ള താരങ്ങളുടെയും മികച്ച പ്രകടനം സിനിമയെ വേറെ ഒരു തലത്തിലേക്ക് എത്തിക്കുവാൻ ഒരുപാട് സഹായിച്ചിരുന്നു. വീണ്ടും വീണ്ടും കാണിക്കുവാൻ ആരാധകരെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഒരു മാജിക് ആ സിനിമക്ക് ഉണ്ടെന്നനാണ് ആരാധകർ പറയുന്നത്. കാരണം അത്രത്തോളം ആരാധകർ ആണ് സിനിമക്ക് ഉള്ളത്.