ഇതുപോലെയുള്ള മിസ് ലീഡിങ് തലക്കെട്ടുകൾ നൽകരുത് എന്ന് ശരണ്യ മോഹൻ.

ഇതുപോലെയുള്ള മിസ് ലീഡിങ് തലക്കെട്ടുകൾ നൽകരുത് എന്ന് ശരണ്യ മോഹൻ. post thumbnail image

തമിഴ് സിനിമയുടെ സ്വന്തം താരമാണ് സിമ്പു. ഒരുകാലത്ത് മറ്റേത് നടനെപോലെ തന്നെ ആരാധകരും മാസ് സിനിമകളും കയ്യിലുണ്ടായിരുന്ന സിമ്പുവിന് പിന്നീട് കുറെ പരാജയ സിനിമകൾ കാരണം തന്റെ കയ്യിലുണ്ടായിരുന്ന താര പദവിക്ക് ക്ഷതം ഏറ്റു. തന്റെ ശരീര ഭാരത്തിന്റെ പേരിലും ഒരുപാട് വേദന സഹിക്കേണ്ടി വന്നസിമ്പു പിന്നീട് ആരാധകരെ ഞെട്ടിച്ചുകൊണ്ട് അഭിനയത്തിൽ നിന്ന് കുറച്ചു നാളുകൾ വിട്ടുനിൽക്കുവാൻ തീരുമാനിച്ചു. സിനിമയിൽ നിന്നും താരം വിട്ടു നിന്നത് ആരാധകരെ ചില്ലറയൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്.

എന്നാൽ നീണ്ട നാളുകൾ താരം വിട്ടുനിന്നത് എന്തിനാണ് എന്നത് പിന്നീട് ആരാധകർ ആവേശത്തോടെയാണ് അറിഞ്ഞത്. ശരീര ഭാരം കുറക്കുവാൻ വേണ്ടി ആണ് സിമ്പു അത്രെയും നാൾ വിട്ടു നിന്നത്. നല്ല ശരീരഭാരത്തിൽ നിന്നും താരം ചെറുപ്പകാരനിലേക്ക് ഞെട്ടിപ്പിക്കുന്ന മാറ്റം ആണ് കൊണ്ട് വന്നത്. കഠിനധ്വാനത്തിന്റെയും തന്റെ ദൃഢനിശ്ചയത്തിന്റെയും ഫലമായി സിമ്പു ആരാധകരെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫെർമേഷൻ നടത്തി. താരത്തിന്റെ ട്രാൻസ്ഫർമേഷന്റെ വീഡിയോ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരിക്കുകയാണ്.

ഇതിന്റെ പേരിൽ നിരവധി വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെടുവാൻ തുടങ്ങിയിരിരുന്നു. അത്തരത്തിൽ ഒരു വാർത്ത ആയിരുന്നു നടൻ സിമ്പുവിനെ മെലിയാൻ സഹായിച്ചത് മലയാളത്തിന്റെ പ്രിയ നടിയായ ശരണ്യ എന്ന താരം ആണെന്ന് ആയിരുന്നു. താരത്തിന്റെ ഫിറ്റ്നസ് രഹസ്യത്തിന്റെ പിന്നിൽ ശരണ്യ മോഹൻ എന്നാണ് ഒരു പ്രമുഖ .വാർത്ത ചാനൽ വാര്ത്ത നൽകിയിരുന്നത് . എന്നാൽ അതിനു മറുപടിയായി ശരണ്യ മോഹൻ തന്നെ രംഗത് വരികയുണ്ടായി.

സംഭവം എന്തെന്നാൽ ഈ വാർത്തയുടെ തലക്കെട്ട് വളരെ അധികം മിസ് ലീഡ് ചെയ്യുന്നുണ്ടെന്നും ഇങ്ങനെയല്ല സംഭവം എന്നുമായിരുന്നു താരം സോഷ്യൽ മീഡിയയിൽ കമന്റ് ആയി നൽകിയത്. താൻ സിമ്പുവിനെ ഏഴെട്ട് ദിവസം ഭരതനാട്യം പഠിപ്പിച്ചു എന്നതല്ലാതെ വേറെ ഒന്നും ചെയ്തില്ല എന്നും സിമ്പു എന്ന താരത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് അദ്ദേഹത്തിന്റെ ഇപ്പോഴുള്ള ഫിറ്റ്നസിന്റെ രഹസ്യം എന്നുമായിരുന്നു താരം കമന്റിലൂടെ വ്യക്തമാക്കിയത്. ഇതുപോലെയുള്ള തലക്കെട്ടുകൾ നൽകരുതെന്നും താരം തന്റെ കമന്റില്ലോടെ പ്രതിഷേധം അറിയിച്ചു. സിമ്പുവിന്റെ ഏറ്റവും അവസാനം ഇറങ്ങിയ മനാട് എന്ന സിനിമ താരത്തിന് വലിയ തിരിച്ചു വരവാണ് നൽകിയിരിക്കുന്നത്

Leave a Reply

Your email address will not be published.

Related Post

അച്ഛനൊപ്പം നിറവയറുമായുള്ള ചിത്രം പങ്കുവെച്ചു അനുപമപരമേശ്വരൻഅച്ഛനൊപ്പം നിറവയറുമായുള്ള ചിത്രം പങ്കുവെച്ചു അനുപമപരമേശ്വരൻ

പ്രേമം എന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അനുപമ പരമേശ്വരൻ പിനീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒത്തിരി വേഷങ്ങൾ അവതരിപ്പിച്ചു. ജെയിംസ് ആൻഡ് ആലീസിലെ ചെറിയ അതിഥി വേഷത്തിനു ശേഷം ഒരു നല്ല

ബോഡി ഷെമിങ് കമന്റുകൾ നിറഞ് അനൂപിന്റെയും ഭാര്യയുടെയും ചിത്രം.ബോഡി ഷെമിങ് കമന്റുകൾ നിറഞ് അനൂപിന്റെയും ഭാര്യയുടെയും ചിത്രം.

കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ്‌ബോസ് താരവും സീരിയൽ താരവുമായ അനൂപ് കൃഷ്‌ണൻ വിവാഹിതനായത്. സീത കളയണം എന്ന ഹിറ്റ് സീരിയലിൽ ഒരു പ്രാധാന കഥാപാത്രത്തിൽ എത്തുന്ന താരത്തിന് വലിയ ഒരുകൂട്ടം ആരാധകരുടെ തന്നെ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ താരത്തിന് അതിനേക്കാൾ ഏറെ

പോസ്റ്മാന്റെ ജോലി കിട്ടിയ സന്തോഷം പങ്കു വെച്ച് കുഞ്ചാക്കോ ബോബൻപോസ്റ്മാന്റെ ജോലി കിട്ടിയ സന്തോഷം പങ്കു വെച്ച് കുഞ്ചാക്കോ ബോബൻ

  മലയാളത്തിലെ എവർ ഗ്രീൻ യുവാവായി മലയാളികൾ നെഞ്ചേറ്റിയ താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് സ്‌പ്ലെൻഡറിൽ എത്തിയ കുഞ്ചാക്കോ ബോബൻ കുറച്ചു നാൾ സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നെങ്കിലും പിനീട് അതിശക്തമായാണ് തിരിച്ചു വന്നത്.