സൂപ്പർ നായികമാർ ഒറ്റ ഫ്രയിമിൽ! വൈറലായി ശോഭന പങ്കുവച്ച പോസ്റ്റ്!

സൂപ്പർ നായികമാർ ഒറ്റ ഫ്രയിമിൽ! വൈറലായി ശോഭന പങ്കുവച്ച പോസ്റ്റ്! post thumbnail image

മഞ്ജു വാര്യർ ശോഭന ഈ രണ്ടു പേരുകളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. മലയാള സിനിമയിലെ തന്നെ മികച്ച നടിമാരിൽ മുൻപന്തിയിൽ തന്നെ ഈ രണ്ടു സൂപ്പർ നായികമാരും ഉണ്ടാകും. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഇരുവരും മലയാള സിനിമയിൽ ചെയ്തു വച്ചിരിക്കുന്ന കഥാപാത്രങ്ങൾ തന്നെ. നായകൻറെ പുറകെ പ്രേമിച്ചു മരം ചുറ്റിനടക്കുന്ന സാധാ നായികാ മാരിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഈ നായികമാരുടെ വേഷങ്ങൾ. ശക്തവും ഒപ്പം എന്നെന്നും മനസ്സിൽ നിൽക്കുന്നതുമായിരുന്നു ഈ സൂപ്പർ നായികമാരുടെ പ്രകടനങ്ങളും. ഒരാൾ മണിച്ചിത്രത്താഴിലെ ഗംഗയായി നിറഞ്ഞാടുമ്പോൾ മറ്റൊരാൾ കന്മദത്തിലെ ഭാനുവായി പകർന്നാടുകയായിരുന്നു.

ശോഭന അഭിനയരംഗത്തേക്ക് എത്തുന്നത് തീരെ ചെറുപ്പത്തിലാണ്. ട്രാവൻകൂർ സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന ലളിത പത്മിനി രാഗിണിമാരുടെ സഹോദര പുത്രിയാണ് താരം. കുട്ടികാലം മുതൽക്കേ ഭരതനാട്യം അഭ്യസിക്കുന്ന ശോഭന ഒരു മികച്ച നർത്തകി കൂടിയാണ്. ചിത്രാ വിശ്വേശ്വരൻ പത്മാ സുബ്രഹ്മണ്യം എന്നീ പ്രതിഭ സമ്പന്നരായ നർത്തകരാണ് ശോഭനയെന്ന മികച്ച നർത്തകിയെ കലാലോകത്തിന് സമ്മാനിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി എൺപത്തി നാലിൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിലൂടെയാണ് ശോഭന എന്ന അഭിനേത്രിയെ മലയാളികൾക്ക് ലഭിക്കുന്നത്.ഇതേ കാലയളവിൽ തന്നെ തെലുഗു തമിഴ് ഭാഷകളിലും താരം അഭിനയിച്ചിരുന്നു. മണിച്ചിത്രത്താഴ് എന്ന ചിത്രം മലയാളികൾക്ക് മറക്കുവാൻ സാദ്ധിക്കാത്ത അനുഭവമാക്കിയത് ശോഭനയുടെ അഭിനയ മികവ് തന്നെ എന്നുള്ളതിൽ തർക്കമില്ല. എന്നാൽ താരം ഇടയ്ക്ക് അഭിനയത്തിൽ നിന്നും അവധി എടുത്തിരുന്നു. തന്റെ നൃത്തവും നൃത്തവിദ്യാലയവുമായി താരം മുന്നോട്ട് പോകുകയായിരുന്നു. രണ്ടായിരത്തി ഇരുപതിൽ പുറത്ത് വന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു.

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. സാക്ഷ്യം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ സിനിമ പ്രവേശനം. എന്നിരുന്നാലും ദിലീപ് മനോജ് കെ ജയൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ സല്ലാപം എന്ന ചിത്രമാണ് മഞ്ജു എന്ന നായികയെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ആദ്യ ചിത്രം. അഭിനയ ജീവിതത്തിലെ ആദ്യ നാല് കൊല്ലങ്ങളിൽ തന്നെ മികച്ചതും ശക്തവുമായ കഥാപാത്രങ്ങളാണ് മഞ്ജുവിന് ലഭിച്ചത്. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. എന്നാൽ ഇരുവരും വേർപിരിഞ്ഞ ശേഷം താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലെ നീലിമ എന്ന ശക്തമായ കഥാപാത്രം മഞ്ജുവിനെ സൂപ്പർ നായികയാക്കി മാറ്റി. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് മഞ്ജുവിന്. ഒരു പക്ഷെ തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നായികയാകും മഞ്ജു.

ഇപ്പോഴിതാ ഇതുവരെയും ഒരുമിച്ച് സ്‌ക്രീനിൽ കാണുവാൻ സാധിക്കാതെ പോയ സൂപ്പർ നായികമാർ ഇപ്പോൾ ഒരുമിച്ച് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരോടൊപ്പമുള്ള ചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് ശോഭന. ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഊഷ്മളമായ ആലിംഗനം എന്നാണ് താരം പങ്കുവച്ച ചിത്രത്തിന് അടിക്കുറുപ്പായി നല്കിയിയ്ക്കുന്നത്. ചിത്രത്തിന് താഴെ ആരാധകരുടെ മന്റുകളുടെ പ്രവാഹമാണ്. നിമിഷങ്ങക്കുളിൽ തന്നെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുന്നു.

Leave a Reply

Your email address will not be published.

Related Post

സുബി സുരേഷിന് നേരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുമായി ഞരമ്പൻ.സുബി സുരേഷിന് നേരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുമായി ഞരമ്പൻ.

സോഷ്യൽ മീഡിയയിൽ താരങ്ങൾക്ക് നേരെ പലപ്പോഴും സദാചാര ആകർമങ്ങൾ പതിവാണ്. മിക്ക താരങ്ങളും അതിനെതിരെ നല്ല ചുട്ട മറുപടിയും കൂടെ നൽകുന്നതും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായി മാറാറുണ്ട്. അത്തരത്തിലിതാ താരങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം സംഭവങ്ങളിൽ ഒന്നുകൂടി കൂടിയിരിക്കുകയാണ്. ഇത്തവണ

മോശം അനുഭവം നേരിട്ട് പ്രിയ പി വാരിയർ .മോശം അനുഭവം നേരിട്ട് പ്രിയ പി വാരിയർ .

  ഒറ്റ ദിവസം കൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരെ സൃഷ്ടിച്ചുകൊണ്ട് തരംഗമായി മാറിയ നായികയാണ് പ്രിയ പി വാരിയർ. ഒമർ ലുലു സംവിധാനം നിർവഹിച്ച ഒരു അഡർ ലവ് എന്ന സിനിമയിലൂടെ ആയിരുന്നു പ്രിയ തന്റെ അഭിനയ ജീവിതത്തിലേക്ക്

പോസ്റ്മാന്റെ ജോലി കിട്ടിയ സന്തോഷം പങ്കു വെച്ച് കുഞ്ചാക്കോ ബോബൻപോസ്റ്മാന്റെ ജോലി കിട്ടിയ സന്തോഷം പങ്കു വെച്ച് കുഞ്ചാക്കോ ബോബൻ

  മലയാളത്തിലെ എവർ ഗ്രീൻ യുവാവായി മലയാളികൾ നെഞ്ചേറ്റിയ താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് സ്‌പ്ലെൻഡറിൽ എത്തിയ കുഞ്ചാക്കോ ബോബൻ കുറച്ചു നാൾ സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നെങ്കിലും പിനീട് അതിശക്തമായാണ് തിരിച്ചു വന്നത്.