Connect with us

Uncategorized

സൂപ്പർ സ്റ്റാറിന്റെ അടുത്ത പരിവേഷം ! ആരാധകരെ ആവേശ കൊടുമുടിയിൽ എത്തിച്ച് അടുത്ത ചിത്രം!

Published

on

മലയാളത്തിന്റെ സ്വന്തം ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി തന്റെ അറുപത്തിമൂനാം ജന്മദിനത്തോടനുബന്ധിച്ചു തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർക്ക് മുൻപിൽ പങ്കുവെച്ചിരുന്നു . അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ 251-ാമത്തെ ചിത്രമാണ് ഇത് . എസ്‌ജി 251 ന്റെ വളരെ പ്രതീക്ഷയുള്ള പോസ്റ്റർ മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ദുൽക്കർ സൽമാൻ, തുടങ്ങിയവരും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

പ്രേക്ഷകർക്ക് വളരെ പ്രതീക്ഷ നൽകുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സുരേഷ് ഗോപിയെ വളരെ സവിശേഷമായ ഒരു ഗെറ്റപ്പിൽ നമുക്ക് കാണാൻ സാധിക്കും . ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ ആക്‌ഷൻ സൂപ്പർസ്റ്റാർ ഒരു വാച്ച് മെക്കാനിക്കിന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നത് എന്ന് പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. എസ്ജി 251 ഒരു മാസ് എന്റർടെയ്‌നർ ആയിരിക്കും എന്നാണ് പൊതുവെ എല്ലാവരും അഭിപ്രായപ്പെടുന്നത്. എന്നാൽ പുതുമുഖ സംവിധായകനായ രാഹുൽ രാമചന്ദ്രൻ ഈ ചിത്രത്തിൽ എന്താണ് ഒളിപിപ്പിച്ചു വെച്ചിരിക്കുന്നത് എന്നത് ഇനിയും കാത്തിരുന്നു കാണേണ്ടത് തന്നെയാണ് . പേരിടാത്ത ഈ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റിന്റെ തിരക്കഥ സമീൻ സലീം ആണ്. എത്തിറിയൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീൻ സലിം ആണ്. ഇതോടു കൂടി ൪ ചിത്രങ്ങൾ ആണ് സുരേഷ് ഗോപിയുടെ അണിയറയിൽ ഒരുങ്ങുന്നത്.

Uncategorized

അവസാനം മരക്കാർ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലേക്ക്!

Published

on

എല്ലാ അനിശ്ചിതത്വങ്ങൾക്കും നിരാശകൾക്കുമിടയിൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു അതിന്റെ അണിയറ പ്രവർത്തകർ. കോവിഡ് 19 രംഗം മൂർച്ഛിക്കുന്നില്ല എന്ന വസ്തുത കണക്കിലെടുത്ത് ഓഗസ്റ്റ് 12 ന് , വാഗ്ദാനം ചെയ്തതുപോലെ മോഹൻലാലിന്റെ വലിയ ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കർ – അറബിക്കടാലിനെ സിംഹം ’ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു.
പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 67-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച ഫീച്ചർ ഫിലിം ഉൾപ്പെടെ മൂന്ന് അവാർഡുകളും നേടിയിരുന്നു. രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികൾ ഈ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുംബാവൂർ തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കു വെച്ച കുറിപ്പിൽ മരക്കാർ ഒരു ഓണം റിലീസായി പുറത്തിറക്കാമെന്ന പ്രതീക്ഷ പങ്കുവെച്ചിട്ടുണ്ട്.

മാരക്കർ – അറബിക്കടാലിന്റേ സിംഹം ’ റിലീസ് തുടക്കത്തിൽ 2020 മാർച്ച് 26 ന് ഷെഡ്യൂൾ ചെയ്തിരുന്നു, എന്നിരുന്നാലും, അപ്രതീക്ഷിതമായ കൊറോണ സാഹചര്യം മൂലം നിർമ്മാതാക്കളെ ഈ ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവയ്ക്കാൻ നിർബന്ധിതരാക്കി, ഒടുവിൽ ഓഗസ്റ്റ് 12 ന് പ്രദർശനത്തിനെത്തും എന്ന ശുഭപ്രതീക്ഷയാണ് പ്രേക്ഷകർക്ക് മുൻപിൽ നൽകുന്നത് .
നാവിക മേധാവിയായ കുഞ്ഞാലി മരക്കർ നാലാമന്റെ കഥയെ ആസ്പദമാക്കിയുള്ള ഒരു കാലഘട്ട ഡ്രാമ ചിത്രമാണ് ‘മരക്കർ – അറബിക്കടാലിന്റെ സിംഹം ’. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രാജ്യത്തുടനീളമുള്ള നിരവധി പ്രമുഖ അഭിനേതാക്കളും ഭാഗമായിട്ടുണ്ട് . മികച്ച ഫീച്ചർ ഫിലിം, ബെസ്റ്റ് സ്‌പെഷ്യൽ ഇഫക്റ്റുകൾ, മികച്ച കോസ്റ്റ്യൂം ഡിസൈൻ എന്നീ വിഭാഗങ്ങളിൽ മൂന്ന് ദേശീയ അവാർഡുകൾ ഈ ചിത്രം നേടി.

എന്നാൽ ഈ കൊറോണ സാഹചര്യത്തിൽ ഇത്രയും മുതൽ മുടക്കിൽ നിർമിച്ച ചിത്രം പുറത്തിറങ്ങിയാൽ തന്നെ അതിന്റെ നിർമാതാവിന് മുടക്കിയ പണം തിരിച്ചു കിട്ടുമോ എന്ന സംശയത്തിൽ ആണ് അണിയറപ്രവർത്തകരും ഒപ്പം സിനിമ പ്രേമികളും . മറക്കാറിനു മൂന്ന് ആഴ്ച ഫ്രീ റൺ നൽകാൻ അവർക്ക് സാധിക്കുമെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രതികരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അൻപത് ശതമാനം മാത്രം ആളുകളെ ഉൾകൊള്ളിച്ചു മാത്രമേ തീയേറ്ററുകളിൽ സിനിമ പുറത്തിറക്കാൻ സാധിക്കുകയുള്ളു. ആയതിനാൽ കേരളത്തിൽ ഉള്ള എല്ലാ തിയേറ്ററുകളിലും ഈ ചിത്രം ഒരുമിച്ചു പുറത്തിറക്കാനാണ് അണിയറ പ്രവർത്തകർ ആലോചിക്കുന്നത്

Continue Reading

Uncategorized

അങ്ങനെ പറയുവാൻ കങ്കണയ്ക്ക് ആരാണ് അധികാരം നൽകിയത്. താരത്തെ ശാസിച്ച് കർണാടക ഹൈകോടതി!

Published

on

ബോളിവുഡ് സിനിമയിലെ അഭിഭാജ്യ ഘടകമാണ് കങ്കണ എന്ന നടി ഇന്ന്. ഗ്യാങ്‌സ്റ്റർ എന്ന ചിത്രത്തിലൂടെയാണ് കങ്കണ ബോളിവുഡിലേക്ക് എത്തുന്നത്. മികച്ച നടിക്കുൾപ്പടെയുള്ള ദേശിയ അവാർഡുകൾ നിരവധി തവണ നേടുകയും ചെയ്തിരുന്ന താരമാണ് കങ്കണ. കഴിഞ്ഞ കുറച്ചു നാളുകളായി പത്രത്തിലും ഓൺലൈൻ മാധ്യമങ്ങളിലും ഒക്കെ നിറഞ്ഞു നിൽക്കുകയാണ് കങ്കണ. താരം നടത്തിയ പല പ്രസ്താവനകളും ഇപ്പോൾ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒക്കെയായി തിരി കൊളുത്തപ്പെട്ടു. ഇതിന്റെ പേരിൽ താരം നിരവധിതി തവണ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. താരത്തിന്റെ പല പ്രസ്താവനകളും വൻ ജനരോഷമാണ് ഉയർന്നിരുന്നത്.


ഇപ്പോഴിതാ താരത്തിന്റെ നാക്ക് നിയന്ത്രിക്കാൻ കോടതിയും പറഞ്ഞു കഴിഞ്ഞു. താരത്തിന്റെ പേരിൽ ഉണ്ടായിരുന്ന കേസിന്റെ എഫ് ഐ ആർ തള്ളിക്കൊണ്ട് കർണാടക ഹൈക്കോടതിയാണ് കങ്കണയ്ക്ക് താക്കീത് നൽകിയത്. ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധവുമായി വന്ന പ്രസ്താവനയിലാണ് താരത്തിന് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യപ്പെട്ടത്. കർഷകസമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ പോപ് ഗായിക റിഹാനയുടെ ട്വീറ്റിനെതിരെയായിരുന്നു കങ്കണ റണൗട്ടിന്റെ രൂക്ഷ പ്രതികരണം . അവർ കർഷകർ അല്ല , തീവ്രവാദികളാണ് . അതിനാലാണ് ആരും അതിനേക്കുറിച്ച് സംസാരിക്കാത്തതെന്നായിരുന്നു കങ്കണയുടെ ട്വീറ്റ് . കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ തീവ്രവാദികൾ ‘ എന്ന് വിളിച്ചതിനു ആണ് താരത്തിനെ എതിരെ കേസ് ഫയൽ ചെയ്യപ്പെട്ടത്.


ഇങ്ങനെ വിളിക്കാൻ കങ്കണയ്ക്ക് ആരാണ് അധികാരം നൽകിയത്. താരങ്ങൾ അവരുടെ നാക്കിനെ സ്വയം നിയന്ത്രിക്കണം എന്നുമാണ് എഫ് ഐ ആർ തള്ളിക്കൊണ്ട് കോടതി പറഞ്ഞത്. രാജ്യത്തെ ഐക്യം തകർക്കാനെത്തിയ തീവ്രവാദികളാണ് കർഷകരെന്നും കങ്കണ പറഞ്ഞിരുന്നു . ‘ ആരും ഇതേപ്പറ്റി സംസാരിക്കുന്നില്ല . അവർ കർഷകരല്ല . തീവ്രവാദികളാണ് . രാജ്യത്തിന്റെ ഐക്യം തകർത്ത് ഭിന്നതയുണ്ടാക്കാനെത്തിയ തീവ്രവാദികൾ . ഐക്യം തകർന്നാൽ ചൈനയ്ക്ക് ഏറ്റവും എളുപ്പത്തിൽ ഇന്ത്യയിൽ ആധിപത്യമുറപ്പിക്കാം . ഇന്ത്യയെ ഒരു ചൈനീസ് കോളനിയാക്കാം അമേരിക്കയെ പോലെ . നിങ്ങളെ പോലെ മാതൃരാജ്യത്തെ വിറ്റ് തിന്നുന്നവരല്ല ഞങ്ങൾ ‘ , എന്നായിരുന്നു കങ്കണ ട്വിറ്റ്. ഈ ട്വീറ്റിനായിരുന്നു കോടതി കങ്കണയെ ശാസിച്ചതും.

Continue Reading

Uncategorized

ആ വലിയ സ്വപ്നം സഫലമാകുന്നു വെന്ന് ആര്യ, ആശംസകളേകി സോഷ്യൽ മീഡിയ

Published

on

ബഡായി ബംഗ്ലാവിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ആര്യ. മുകേഷിനും രമേഷ് പിഷാരടിയോടൊപ്പം കട്ടയ്ക്ക് നിന്ന് കൗണ്ടറുകൾ പറയാൻ ആര്യയും മോശമായിരുന്നില്ല. മിനി സ്ക്രീൻ പ്രേക്ഷകർക്ക് എന്നും ഒരു വിരുന്നു തന്നെയായിരുന്നു ആ പ്രോഗ്രാം. സിനിമ സീരിയൽ രംഗത്തും ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്യ. ലാൽ ജൂനിയർ സംവിധാനം ചെയ്ത് വൻവിജയമായി മാറിയ ഹണി ബീ യുടെ രണ്ടാം ഭാഗത്തിലും ആര്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. പിന്നീട് താരം ബിഗ് ബോസ്സിന്റെ രണ്ടാം സീസണിൽ മത്സരാർത്ഥിയുമായിരുന്നു ആര്യ . വിവാഹ മോചിതയായ ആര്യ പിന്നീട് ഒരു പ്രണയത്തിൽ ആയിരുന്നു എന്നും പിന്നീട് അത് ബ്രേക്കപ്പ് ആയി എന്നും താരം തന്നെ പറയുകയുണ്ടായി.

എന്നാൽ ഇപ്പോൾ ഒരു സന്തോഷ വർത്തയുമായാണ് താരം വന്നിരിക്കുന്നത്. തന്റെ അഭിനയ ജീവിതത്തിൽ ഇത്രയും കാലത്തിനു ഇടയിൽ താരം നായികയായി അഭിനയിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ആ ആഗ്രഹവും നടക്കുവാൻ പോകുന്നു എന്നാണ് താരം പറയുന്നത്. എനിക്കുണ്ടായിരുന്ന മറ്റൊരു വലിയ ആഗ്രഹം കൂടി ഇവിടെ സത്യമാവാന്‍ പോവുന്നു. എപ്പോഴും ബിഗ് സ്‌ക്രീനില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. ദൈവത്തിന്റെ കാരുണ്യം കൊണ്ട് അതിന് സാധിച്ചിരുന്നു. എന്നാല്‍ പ്രധാന കഥാപാത്രമായി ഇതുവരെ ചെയ്യാന്‍ പറ്റിയിരുന്നില്ല. ഒടുവില്‍ എന്റെ ആ സ്വപ്‌നം യഥാര്‍ഥ്യമാകുന്നത് ഞാന്‍ തന്നെ കാണാന്‍ പോവുകയാണ്.വല്യ വല്യ വാഗ്ദാനങ്ങള്‍ ഒന്നും തരുന്നില്ല. എന്നാലും പറയട്ടെ എന്നെ പോലെ സിനിമ സ്വപ്നം കാണുന്ന ഒത്തിരി പേരുടെ കഷ്ടപ്പാടും സ്വപ്നവും ആണ് ഞങ്ങളുടെ ഈ സിനിമ.

ചിയാരോ ഒരു റിയല്‍ ലൈഫ് സ്റ്റോറി ആണ്. ഈ കഥയും കഥാപാത്രവും തന്നെ ആണ് എന്നെ ഇതിലേക്ക് നയിച്ചതും. കോമേഡി കഥാപാത്രങ്ങളില്‍ ഒതുങ്ങി പോകുമോ എന്ന് പേടിച്ചു ഇരുന്ന എന്നോട് ഇത് ആര്യ തന്നെ ചെയ്താല്‍ മതി എന്ന് വാശിപിടിച്ച നിതിനും മെഹ്റിക്കക്കും ഒരായിരം നന്ദി.നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹത്തോടെയും അനുഗ്രഹത്തോടെയും ഞാന്‍ നായികയാവുന്ന ചിയ്യാരോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെക്കുകയാണ്. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെ ഓര്‍മ്മിക്കുകയും പിന്തുണ നല്‍കുകയും ചെയ്യണം. ഷൂട്ടിങ്ങ് വൈകാതെ ആരംഭിക്കും. എന്നാണ് ആര്യ പറയുന്നത്. ചിയ്യരോ എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് താരം തന്റെ സന്തോഷം പങ്കുവച്ചത്. പോസ്റ്റിനു വലിയൊരു വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. താരത്തിന്റെ സുഹൃത്തുക്കളും ആരാധകരും ഉൾപ്പടെ നിരവധിപേർ ആര്യയ്ക്ക് ആശംസകൾ നൽകിക്കഴിഞ്ഞു.

Continue Reading

Trending