Connect with us

Celebrity photo

വിദ്യാ പ്രദീപ് ദക്ഷിണേന്ത്യൻ മോഡൽ എന്റർടെയ്‌നർ

Published

on

വിദ്യാ പ്രദീപ് പ്രശസ്ത നടിയാണ് . വിദ്യ പ്രദീപ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രങ്ങൾ പൊടി,
പൊൻമഗൽ വന്ധാൽ, പ്രൊഡക്ഷൻ നമ്പർ -14, തദം, ബംഗാര / ബംഗരാധ മനുഷ്യ എന്നിവയാണ്.
ദക്ഷിണേന്ത്യൻ മോഡലും എന്റർടെയ്‌നറും പരീക്ഷാ ഗവേഷകയുമാണ് വിദ്യ പ്രദീപ്.

എ ആർ റഹ്മാന്റെ “ആ ഭീ ജാ” എന്ന മ്യൂസിക് അഭിനയിച്ചിട്ടുണ്ട്
വിദ്യ പ്രദീപിന്റെ കൃതികളുടെ ശേഖരം നിങ്ങൾ അന്വേഷിക്കുകയും എല്ലാം ഏകാന്തമായ വാക്കുകൊണ്ട്ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്താൽ, ‘കാപ്രിസിയസ്’ ആയിരിക്കും

പര്യവേക്ഷണ ഗവേഷകയായ സൈവാമിലെ ടേൺ-എന്റർടെയ്‌നർ തമിഴ് ക്ലെൻസറിൽ നായകനായി ടിവിയിലേക്ക് മുന്നേറി ഇത് ചാമ്പ്യന്മാരായി തമിഴ് വിനോദ ലോകത്ത് ഒരു തൊഴിൽ തേടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഒരു കേക്ക്വാക്ക് മാത്രമാണ്.

കോളിവുഡിലെ നിർമ്മാതാക്കൾ, മേധാവികൾ, പ്രമുഖ വിനോദക്കാർ എന്നിവരുടെ വലിയൊരു വിഭാഗം യുവാക്കളുടെ അപേക്ഷകരിൽനിന്ന് ഉത്സാഹവും ദൃഡനിശ്ചയവും അതിലുപരിയായി സാധാരണവും ഉണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.ഫിലിം ഓപ്പണിംഗിനായി പിന്തുടരുമ്പോൾ ചാമ്പ്യന്മാർ അനുഭവിച്ച പരിക്കിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്

.വൈകിപ്പോയതുപോലെ, എന്റർടെയ്‌നർ വാണി ഭോജൻ സാമാന്യവൽക്കരണങ്ങൾ ലംഘിച്ച് ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൽ”ഗുഡ്നെസ് മൈ കടവൂലെ” എന്ന പേരിൽ ഒരു ചെറിയ സ്‌ക്രീൻ എന്റർടെയ്‌നർ ആയി അഭിനയിച്ചു. എന്തായാലുംഎല്ലാംപറഞ്ഞുകഴിഞ്ഞാൽ,കോളിവുഡിലെ വലിയ പാൽക്കട്ടകളിൽ നിന്ന് തനിക്ക് സർക്യൂട്ടസ് രീതികൾ ലഭിച്ചുവെന്ന് അവൾ വെളിപ്പെടുത്തി

Celebrity photo

മലയാള സിനിമയുടെ ഭാവി നായികയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് നന്ദന വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലാലേട്ടന്റെ സ്പിരിറ്റ് എന്ന ചിത്രത്തിലൂടെയാണ് നന്ദന ചലചിത്ര രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.കൊച്ചിയിൽ ജനിച്ച നന്ദന വർമ്മ അയാളും ഞാനും തമ്മിൽ എന്ന പൃഥ്വിരാജ് ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.പിന്നീട് പല ചിത്രങ്ങളിലായി ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യുവാൻ നന്ദനയ്ക്ക് സാധിച്ചു.രാജാവാക്കു ചെക്ക് എന്ന സിനിമയിലൂടെ നന്ദന വർമ്മ തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു.

ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി എത്തി പ്രേഷക ഹൃദയം കവർന്ന നന്ദന അഞ്ചാം പാതിരയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.സംവിധായകൻ വി കെ പ്രകാശിന്റെ മകളായ കാവ്യ സംവിധാനം ചെയ്യുന്ന വാങ്കാണ് നന്ദനയുടെ പുറത്തിറങ്ങാനുള്ള ചിത്രം.സൺഡേ ഹോളിഡേയിലും ആകാശ മിഠായിലും മിലിയിലും അഭിനയിച്ചിട്ടുണ്ട് നന്ദന വർമ്മ.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമാണ് യുവതാരമായ നന്ദന.ഈയിടെ താരത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.തന്റെ ഫോട്ടോ ഷൂട്ടെല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുള്ള നന്ദനയുടെ സാരിയിൽ തിളങ്ങി നിൽക്കുന്ന പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ്.

 

Continue Reading

Celebrity photo

മോഡേൺ ഡ്രെസ്സിൽ സുന്ദരിയായി ലിയോണ

Published

on

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരാളാണ് തൃശ്ശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ ലിയോണ ലിഷോയ്. സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ എത്തി തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലിയോണ. കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ അഭിനയരംഗത്തേക്ക് പ്രവേശനം ചെയ്തത്. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ലിയോണ അഭിനയിച്ചിട്ടുണ്ട്. സിനിമാ സീരിയൽ രംഗത്ത് പേരെടുത്ത ലിഷോയിയുടെ മകളാണ് ലിയോണ.

സോഷ്യൽ മീഡിയയിൽ സജീവമാണ് ലിയോണ ലിഷോയ്. ജവാൻ ഓഫ് വെള്ളിമലയിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. എൻ ഇനിയ കാതൽ മഴ എന്ന ചിത്രത്തിലൂടെ തമിഴിലും ബാലു ലൗവ്സ് നന്ദിനി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു ലിയോണ. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ അമ്മ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമായി.

മായനദിയിലെ സമീറയായും ക്യൂനിലെ ദൄക്സാക്ഷിയായും താരത്തിന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്ക് വെയ്ക്കാറുള്ള താരത്തെ ഒരുപാട് ആരാധകർ പിന്തുടരുന്നുണ്ട്. സിനിമാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ചെറുതും വലുതുമായി ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ലിയോണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പിങ്ക് ലെഹങ്കയിൽ തിളങ്ങി നിൽക്കുന്ന ലിയോണയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ലാലേട്ടൻ അഭിനയിക്കുന്ന ആക്ഷൻ ത്രില്ലറാഷ റാം എന്ന ചിത്രമാണ് ലിയോണയുടെ ഇറങ്ങാനുള്ള ചിത്രം.

Continue Reading

Celebrity photo

എസ്തർ അനിലിന്റെ കിടിലൻ മെയ്ക്ക് ഓവർ

Published

on

മലയാള ചലച്ചിത്ര രംഗത്തേക്കു ബാലതാരമായാണ് എസ്തർ അനിൽ കടന്നു വന്നത്. അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അരങ്ങേറ്റം. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യത്തിലൂടെയാണ് എസ്തർ ശ്രദ്ധ നേടിയത്.ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ അവതാരികയായും എസ്തർ പ്രവർത്തിച്ചിട്ടുണ്ട്.

ചെറിയ പ്രായം കൊണ്ടുതന്നെ ഇരുപതിലധികം സിനിമകളിൽ അഭിനയിക്കാൻ എസ്തറിനു സാധിച്ചു. ദൃശ്യത്തിന്റെ തമിഴ് പതിപ്പിലും തെലുഗു പതിപ്പിലും എസ്തർ തന്നെയാണ് തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനോടൊപ്പവും കമലഹാസനോടൊപ്പവും മകളായി അഭിനയിക്കാൻ എസ്തറിനു കഴിഞ്ഞു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് എസ്തർ തന്റെ ബാലതാരം എന്ന മേൽവിലാസം കളഞ്ഞു നായികയായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ അനിൽ ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ടുകൾ പങ്കുവെയ്ക്കാറുണ്ട്.എസ്തറിന്റെ ഫോട്ടോഷൂട്ടെല്ലാം പ്രേഷക ശ്രദ്ധ നേടാറുണ്ട്.ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് അവസാനമായി എസ്തറിന്റെ പുറത്തിറങ്ങിയ ചിത്രം.ജാക്ക് ആൻഡ് ജില്ലും ദൃശ്യത്തിന്റെ തെലുഗു പതിപ്പിന്റെ രണ്ടാം ഭാഗവുമാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

Continue Reading

Trending